ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ നിരത്തിലേക്ക് ജാവ തിരിച്ചെത്തുന്നത്. ജാവ, ജാവ 42, പെറാക്ക് എന്നീ മൂന്ന് മോഡലുകളെയാണ് രണ്ടാം വരവില്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

തുടക്കത്തില്‍ ജാവ, ജാവ 42 മോഡലുകളെ അവതരിപ്പിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് പെറാക്ക് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ജാവ, ജാവ 42 മോഡലുകളില്‍ ബിഎസ് VI എഞ്ചിന്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

ഫെബ്രുവരി മാസത്തോടെ പുതിയ പതിപ്പുകളെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എഞ്ചിന്‍ നവീകരണം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കുകളില്‍ കമ്പനി നല്‍കുകയില്ലെന്നാണ് സൂചന. നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകളില്‍ നിന്നും 5,000 രൂപയുടെ വരെ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

ജാവ പെറാക്ക് ബൈക്കില്‍ നല്‍കിയിട്ടുള്ള ബിഎസ് VI നിലവാരത്തിലുള്ള 334 സിസി എഞ്ചിനുകളായിരിക്കും കമ്പനി നല്‍കുക. ബിഎസ് VI നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 30.4 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

ബിഎസ് IV പതിപ്പിനെക്കാള്‍ 3 bhp കരുത്തും 3 Nm torque ഉം ഈ വാഹനം അധികം സൃഷ്ടിക്കും. നിലവില്‍ ഈ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 293 സിസി എഞ്ചിനും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

നിലവില്‍ ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 -ന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. തങ്ങളുടെ മൂന്നാമത്തെ മോഡലായ ബോബര്‍ ശൈലിയിലുള്ള പെറാക്കിനെ അടുത്തിടെയാണ് കമ്പനി പുറത്തിറക്കിയത്. 1.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

വാഹനത്തിനുള്ള ബുക്കിങ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചു. 2020 ഏപ്രില്‍ മുതല്‍ പേറാക് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ശ്രേണിയിലെ മറ്റേതൊരു മോഡലില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഡിസൈന്‍ ശൈലിയാണ് പെറാക്ക് വാഗ്ദാനം ചെയ്യുന്നത്.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിട്ടുള്ളത്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവയാണ് പെറാക്കിനെ വ്യത്യസ്തമാക്കുന്നതും.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്. പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

ഹെഡ്‌ലാമ്പ്‌ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Jawa And Jawa Forty Two BS6 Variants Coming Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X