വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ മോട്ടോര്‍സൈക്കിള്‍സ്. വരും മാസങ്ങളില്‍ നേപ്പാളിലേക്ക് വില്‍പ്പന എത്തിക്കാനാണ് ബ്രാന്‍ഡ് പദ്ധതിയിടുന്നത്.

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

ഇതിന്റെ ഭാഗമായി നേപ്പാളിലെ പുതിയ ഡീലര്‍ഷിപ്പുകള്‍ക്കായി കമ്പനി അപേക്ഷ ക്ഷണിച്ചു. പ്രാരംഭ ഘട്ടത്തില്‍, ജാവ ക്ലാസിക്, ജാവ 42 മോഡലുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തിക്കുക.

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

നെബുല ബ്ലൂ, കോമറ്റ് റെഡ്, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ലുമോസ് ലൈം, ഹാലിയുടെ ടീല്‍, ഗാലക്റ്റിക് മാറ്റ് എന്നീ കളര്‍ ഓപ്ഷനുകളിലാകും എന്‍ട്രി ലെവല്‍ ജാവ 42 എത്തുക. മറുവശത്ത്, ജാവ ക്ലാസിക്കിന് ലഭിക്കുന്നത് മൂന്ന് കളര്‍ ഓപ്ഷനുകളാകും ലഭിക്കുക.

MOST READ: ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യഹമ

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

ബ്ലാക്ക്, ഗ്രേ, മെറൂണ്‍ എന്നിങ്ങനെയും ക്ലാസിക്കിന്റെ കളര്‍ ഓപ്ഷനുകള്‍. അതേസമയം ജാവ പെറാക്കിന്റെ നേപ്പാള്‍ അരങ്ങേറ്റത്തെക്കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. പെറാക്കിന്റെ ഡെലിവറികള്‍ ഇന്ത്യയില്‍ കമ്പനി ആരംഭിച്ചു.

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

2020 മെയ് മാസത്തില്‍ ജാവ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. സ്‌റ്റൈലിംഗും കളര്‍ ഓപ്ഷനുകളും സമാനമായി തുടരുമ്പോള്‍ പ്രാദേശിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് യൂറോ-സ്‌പെക്ക് മോഡലുകള്‍ക്ക് ചില ചെറിയ മാറ്റങ്ങള്‍ വരുത്തും.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

ജാവ മോട്ടോര്‍സൈക്കിള്‍സ് അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ മൂന്ന് മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുക്കുന്നത്. ജാവ ക്ലാസിക്, 42 മോഡലുകള്‍ പോയ വര്‍ഷം തന്നെ വിപണിയില്‍ എത്തിയിരുന്നു.

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

എന്നാല്‍ ബിഎസ് VI മോഡലുകള്‍ അടുത്ത നാളിലാണ് ബ്രാന്‍ഡ് നവീകരിച്ച് വിപണിയില്‍ എത്തിക്കുന്നത്. കൊവിഡ്-19 കാരണമാണ് മോഡലുകള്‍ വിപണിയില്‍ എത്താന്‍ വൈകിയതെന്നാണ് ബ്രാന്‍ഡിന്റെ വെളിപ്പെടുത്തല്‍.

MOST READ: പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

കഴിഞ്ഞ ദിവസം മുതല്‍ മോഡലുകളുടെ ഡെലിവറി കമ്പനി ആരംഭിച്ചു. എന്നാല്‍ ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറെ ശ്രദ്ധ ആകര്‍ഷിച്ച മോഡലായിരുന്നു പെറാക്ക്. ഇതിന്റെ ഡെലിവറി നിലവില്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മോഡല്‍ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. 2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

MOST READ: സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ വിപണിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവതരണം നീളുകയായിരുന്നു.

Most Read Articles

Malayalam
English summary
Jawa Confirms Nepal Entry. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X