Just In
- 6 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന് സന്ധ്യ,ഹാ തഗ്, കോലോത്തും കലിംഗ നാടും കൊളളാം, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
RC200 -യ്ക്ക് പുതിയ കളര്‍ ഓപ്ഷന് നല്‍കാനൊരുങ്ങി കെടിഎം
ഉത്സവ സീസണ് മുന്നില്‍ കണ്ട് തങ്ങളുടെ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍, ഫിനാന്‍സ് പദ്ധതികള്‍ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നു.

ഓസ്ട്രിയന്‍ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം, തങ്ങളുടെ ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കായ RC200 മോഡലിന് പുതിയ കളര്‍ ഓപ്ഷന് സമ്മാനിക്കാനൊരുങ്ങുകയാണ്.

അധികം വൈകതെ തന്നെ ഈ മോഡല്‍ വിപണിയില്‍ എത്തും. ഡീലര്‍ഷിപ്പില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച് മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്നത്.
MOST READ: 'സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ' കാമ്പെയ്ന് തുടക്കം കുറിച്ച് ഹ്യുണ്ടായി

അന്നുമുതല്‍ ബ്ലാക്ക് കളര്‍ ഓപ്ഷനൊപ്പം ഓറഞ്ച് ഗ്രാഫിക്സും ബൈക്കിന് ലഭിക്കുന്നു. ടയറുകളിലും ഓറഞ്ച് നിറമാണ് ലഭിക്കുന്നത്. പുതിയ അവതാരത്തില്‍, ഫ്യുവല്‍ ടാങ്കും ഭാഗിക ഫെയറിംഗും ഓറഞ്ച് നിറമാണ്. ബാക്കിയുള്ളവ ബ്ലാക്ക് നിറത്തിലാണ്.

ഗ്രേ, വൈറ്റ് കോമ്പിനേഷനിലാണ് ഗ്രാഫിക്സും ലഭിക്കുന്നതോടെ ബൈക്ക് മനോഹരമായി കാണപ്പെടുന്നു. ഓറഞ്ച് ടയറുകള്‍ ഒരു ടെല്‍ടെയില്‍ കെടിഎം സ്റ്റൈലാണെങ്കിലും, ഓറഞ്ച് ട്രെല്ലിസ് ഫ്രെയിമും കറുത്ത ടയറുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
MOST READ: ബോബര്‍ ശൈലിയില്‍ അണിഞ്ഞൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; വീഡിയോ

ആറ് സ്പീഡ് ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ 24.6 bhp കരുത്തും 19.2 Nm torque ഉം നല്കുന്ന 199 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. പുതിയ കളര്‍ ഓപ്ഷന് വിലയില്‍ ചെറിയ വര്‍ധനവ് വരുത്തിയേക്കാം എന്ന സൂചനയും നല്കുന്നു.

ഇരുചക്ര വാഹനങ്ങളുടെ വില പരിഷ്കരണങ്ങള്‍ അവതരിപ്പിക്കാന്‍ മിക്ക നിര്‍മ്മാതാക്കളും കഴിഞ്ഞ ഏതാനും ആഴ്ചകള്‍ ഉപയോഗിച്ചതിനാല്‍ ഇത് അപ്രതീക്ഷിതമല്ല. RC200 മാത്രമല്ല, RC125 -ലും വില വര്‍ധനവ് പ്രതീക്ഷിക്കാം.
MOST READ: പുതുതലമുറ ആൾട്ടോ, വിറ്റാര എസ്യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

കെടിഎം 200 ശ്രേണി (ഡ്യൂക്ക് + RC) ആണ് ബ്രാന്‍ഡിന്റെ കരുത്ത്. ഇത് ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പന സംഭാവന നല്കുന്നു. അധികം വൈകാതെ തന്നെ ഈ പതിപ്പിന്റെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് അടിമുടി മാറ്റത്തോടെയാകും പുതിയ ബൈക്ക് വിപണിയില്‍ എത്തുക.