Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 22 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആക്സസ് 125, ബര്ഗ്മാന് സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി
ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലായ ആക്സസ് 125, ബര്ഗ്മാന് സ്ട്രീറ്റ് മോഡലുകള്‍ക്ക് നവീകരണം നല്കി സുസുക്കി. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സമ്മാനിച്ചാണ് ഇരുമോഡലുകളെയും നവീകരിച്ചിരിക്കുന്നത്.

ആക്സസ് 125, ബര്ഗ്മാന് സ്ട്രീറ്റ് എന്നിവയിലെ പുതിയ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡിസ്പ്ലേ സുസുക്കി റൈഡ് കണക്റ്റ് ആപ്പിനൊപ്പം പ്രവര്‍ത്തിക്കുന്നു. ഒരുപിടി പുതുമകള്‍ നിറഞ്ഞ ഫീച്ചറുകളും ഈ സംവിധാനം ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എത്തിച്ചേരന്‍ ആവശ്യമായ സമയം, സന്ദേശ അറിയിപ്പ് (ഇന്‍കമിംഗ് കോളുകള്‍, വാട്ട്സ്ആപ്പ്, എസ്എംഎസ്), മിസ്ഡ് കോള്‍ അലേര്‍ട്ട്, കോളര്‍ ഐഡി, ഫോണ്‍ ബാറ്ററി ലെവല്‍, ഓവര്‍സ്പീഡ് മുന്നറിയിപ്പുകളും ഇതിലൂടെ ഇപ്പോള്‍ റൈഡര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
MOST READ: മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

ഉടമകള്‍ക്ക് അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ മനസ്സിലാക്കുനും അപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രാ വിവരങ്ങള്‍ പങ്കിടാനും കഴിയും. അധികം വൈകാതെ തന്നെ ജാപ്പനീസ് ബ്രാന്‍ഡ് അതിന്റെ ജിക്സര്‍ ശ്രേണിയിലെ മോട്ടോര്‍സൈക്കിളുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ പുറമേ, 125 സിസി സ്കൂട്ടറിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്ന പുതിയ, ആപ്രോണ്‍ ഘടിപ്പിച്ച എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ആക്സസ് 125 അപ്ഡേറ്റുചെയ്തു.

നവീകരിച്ച പുതിയ ബര്ഗ്മാന് സ്ട്രീറ്റിന് 84,600 രൂപയാണ് എക്സ്ഷോറൂം വില. മറുവശത്ത് പുതിയ ആക്സസ് 125-ന്റെ ഡ്രം അലോയി പതിപ്പിന് 77,700 രൂപയും, ഡിസ്ക് അലോയി പതിപ്പിന് 78,600 രൂപയുമാണ് എക്സ്ഷോറൂം വില.

ആക്സസ് 125, ബര്ഗ്മാന് സ്ട്രീറ്റ് എന്നിവയില്‍ മാത്രമേ നിലവിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത ലഭ്യമാകൂ. ഭാവിയില്‍ സുസുക്കി മോട്ടോര്‍സൈക്കിളുകളിലെ മറ്റ് മോഡലുകളിലും ഈ സാങ്കേതികവിദ്യ കണ്ടേക്കാം. എന്നാൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിഭാഗം ഇതുവരെ അത്തരം സ്ഥിരീകരണം നല്‍കിയിട്ടില്ല.
MOST READ: ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

ഈ സവിശേഷതകള്‍ രണ്ട് സ്കൂട്ടറുകള്‍ക്ക് സ്വാഗതാര്‍ഹമാണ്. മാത്രമല്ല 125 സിസി സ്കൂട്ടര്‍ വിഭാഗത്തില്‍ മികച്ച രീതിയില്‍ മത്സരം കാഴ്ചവെയ്ക്കാന്‍ ഇരുമോഡലുകളെയും സഹായിക്കുകയും ചെയ്യും.

എതിരാളികളെ സംബന്ധിച്ചിടത്തോളം, പുതിയ സുസുക്കി ആക്സസ് 125, ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125, യമഹ ഫാസിനോ 125 എന്നിവയ്ക്കെതിരെയും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് ടിവിഎസ് എന്‍ടോര്‍ഖ് 125, യമഹ റേ ZR 125, ഹീറോ മാസ്ട്രോ എഡ്ജ് 125, വെസ്പ SXL125 എന്നിവര്‍ക്കെതിരെയും മത്സരിക്കും.