ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

കഴിഞ്ഞ സെപ്തംബറിലാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ സ്‌പെഷ്യല്‍ പതിപ്പിനെ ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ പതിപ്പിന്റെ ടീസര്‍ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ലഭ്യമായ സൂചനകള്‍ അനുസരിച്ച് പുതിയ ബിഎസ് VI പതിപ്പ് ജനുവരി 25 -ന് വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എഞ്ചിനൊപ്പം തന്നെ വാഹനത്തില്‍ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പും വാഹനത്തില്‍ ഇടംപിടിച്ചേക്കും. എന്നാല്‍ ബൈക്ക് സംബന്ധിച്ച് മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വശങ്ങളില്‍ പുതിയ ഗ്രാഫിക്‌സും ഇടംപിടിച്ചേക്കും. നിലവില്‍ വിപണിയില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സുഖകരമായ സീറ്റും കമ്പനി നല്‍കിയേക്കും.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

വിപണിയില്‍ ഇതിനകം തന്നെ ജനപ്രിയമായ 110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് സ്റ്റാര്‍ സിറ്റി പ്ലസ്. ഒരുപിടി പുതിയ സവിശേഷതകളും ഫീച്ചറുകളും ഉള്‍പ്പെടുത്തി അടുത്തിടെയാണ് സ്‌പെഷ്യല്‍ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനം (AHO), ഹണികോമ്പ് ടെക്‌സ്ചര്‍ഡ് സൈഡ് പാനലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മഫ്‌ലര്‍ ഘടകങ്ങള്‍, അലുമിനിയം ഗ്രാബ് റെയിലുകള്‍, കറുത്ത അലോയ് വീലുകള്‍, 3D ചിഹ്നം, സ്‌പോര്‍ട്ടിയായ ടെയില്‍ ലാമ്പുകള്‍, സോഫ്റ്റ് ടച്ച് സ്വിച്ച് ഗിയറുകള്‍, തുടങ്ങിയവയെല്ലാം ഈ സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രത്യേകതകളാണ്.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

അതേസമയം മെക്കാനിക്കല്‍ ഘടകങ്ങളില്‍ പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് പതിപ്പ് മാറ്റമില്ലാതെ തുടരുന്നു. ഈ എഞ്ചിന്‍ തന്നെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

ഈ എഞ്ചിന്‍ 7,000 rpm-ല്‍ 8.2 bhp കരുത്തും 5,000 rpm-ല്‍ 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നാല് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് അഞ്ച് തവണ ക്രമീകരിക്കാവുന്ന ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമായാണ് ടിവിഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

മുന്നില്‍ 130 mm ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 110 mm ഡ്രം ബ്രേക്കുകളാണ് ബ്രേക്കിങ് സംവിധാനം കൈകാര്യം ചെയ്യുന്നത്. 17 ഇഞ്ച് ടയറുകളാണ് മോട്ടോര്‍ സൈക്കിളിന്റെ ഇരുവശത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ട്യൂബ്ലെസ് ടയറുകളുമാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

ടിവിഎസ് നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അധികം വൈകാതെ തന്നെ ഇലക്ട്രിക്ക് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറെന്നാണ് സൂചന. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഒരു പെര്‍ഫോമെന്‍സ് സ്‌കൂട്ടറായിരുന്നു.

ബിഎസ് VI സ്റ്റാര്‍ സിറ്റി പ്ലസിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ട് ടിവിഎസ്

പ്രൊഡക്ഷന്‍ വകഭേദത്തിലേക്ക് മാറുമ്പോഴും ഈ മുഖച്ഛായ തന്നെ നിലനിര്‍ത്തിയേക്കും. ഇന്റലാണ് ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
TVS Star City Plus BS6 Teaser Released. Read in Malayalam.
Story first published: Wednesday, January 22, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X