നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

പുതിയ 2021 SR 125, SR 160 മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ച് നിര്‍മാതാക്കളായ അപ്രീലിയ. നേരത്തെ SR160 മാത്രം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും SR125 മോഡലിനെയും അവതരിപ്പിച്ച് അതിന്റെ പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് കമ്പനി.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, അപ്രീലിയ 2021 SR 160 ഇന്ത്യയില്‍ 1,17,494 രൂപയും, 2021 SR 125 പതിപ്പിന് 1,07,595 രൂപയുമാണ് എക്‌സ്‌ഷോറൂം വില. മുന്‍ തലമുറ മോഡലുകളെ അപേക്ഷിച്ച് SR 160 ന് 11,494 രൂപയും SR 125 ന് പതിപ്പിന് 12,927 രൂപയുമാണ് ഇനി അധികം മുടക്കേണ്ടത്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

രണ്ട് മോഡലുകളും പരിഷ്‌കരിച്ച ഫാസിയയുടെ സവിശേഷതയാണ്. അപ്ഡേറ്റ് ചെയ്ത ശ്രേണിയില്‍ മോഡലുകള്‍ക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഹാലൊജെന്‍ ഇല്യൂമിനേറ്ററിന് വിപരീതമായി പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അതിന്റെ മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി ഒരു സെമി-ഡിജിറ്റല്‍ കണ്‍സോളും പോലുള്ള പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

പുതുക്കിയ മോഡലിന് പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലൈറ്റും ലഭിക്കുന്നു. ടെയില്‍ ലൈറ്റ് യൂണിറ്റും എല്‍ഇഡിയാണ്, കൂടാതെ X ആകൃതിയും ലഭിക്കുന്നു. ഹാന്‍ഡില്‍ബാര്‍ കൗളിന് ഇപ്പോള്‍ പുതിയ എയര്‍ വെന്റുകള്‍ ലഭിക്കുന്നു, അതേ ബള്‍ബ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളാല്‍ ചുറ്റുമുണ്ട്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

പുതിയ മോഡലിന്റെ ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ SR 125 ഒറ്റ വേരിയന്റില്‍ മാത്രമാകും ലഭ്യമാകുക.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

അതേസമയം SR 160 മോഡല്‍ സ്റ്റാന്‍ഡേര്‍ഡ്, കാര്‍ബണ്‍, റേസ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലാണ് വില്‍ക്കുന്നത്. SR 160 നും SR 125 നും ഇപ്പോള്‍ ഒരു സ്പ്ലിറ്റ് സീറ്റും ഒരു പുതിയ ചങ്കിയര്‍ ഗ്രാബ് റെയിലും ലഭിക്കുന്നുണ്ട്. മൊത്തത്തില്‍, രണ്ട് മോഡലുകളും മുമ്പത്തേക്കാള്‍ കൂടുതല്‍ മസ്‌കുലറായി കാണപ്പെടുന്നു.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍ സവിശേഷതളിലേക്ക് വന്നാല്‍, നവീകരിച്ച SR160 മോഡലിന്, അതേ എയര്‍ കൂള്‍ഡ് 160 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 11.01 bhp കരുത്തും 11.06 Nm torque ഉം നല്‍കും.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

ഇനി 2021 SR 125-നെ സംബന്ധിച്ചിടത്തോളം, 9.5 bhp കരുത്തും 9.9 Nm torque ഉം നല്‍കുന്ന അതേ 125 സിസി എയര്‍-കൂള്‍ഡ് മോട്ടോര്‍ ലഭിക്കും. SR 160-ന്റെ പ്രധാന അപ്ഡേറ്റുകളിലൊന്ന് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ രൂപത്തിലാണ്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

പൂര്‍ണ്ണമായും ഡിജിറ്റല്‍ യൂണിറ്റ് SXR 160-ല്‍ നിന്ന് കടമെടുത്തതാണെന്ന് വേണം പറയാന്‍. കൂടാതെ സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ശരാശരി ഇന്ധനക്ഷമത റീഡിംഗ്, ട്രിപ്പ് മീറ്റര്‍, ഫ്യൂവല്‍ ലെവല്‍ റീഡൗട്ടുകള്‍, ടോപ്പ് സ്പീഡ് ഡിസ്‌പ്ലേ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇല്ലെന്ന് വേണം പറയാന്‍. അതേസമയം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും ബൂട്ട് ലൈറ്റും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

മുന്‍ മോഡലില്‍ നിന്ന് ഹാര്‍ഡ്‌വെയറുകള്‍ തന്നെ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. സ്‌കൂട്ടറില്‍ മുന്നില്‍ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഒരൊറ്റ ഷോക്കും ലഭിക്കും. ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറും അതേപടി തുടരുന്നു. മുന്നില്‍ സിംഗിള്‍-ചാനല്‍ എബിഎസ് ഉള്ള ഡിസ്‌കും പിന്നില്‍ ഡ്രം സജ്ജീകരണവുമാണ് ലഭിക്കുന്നത്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

2021 അപ്രീലിയ SR 160, SR 125 എന്നിവ 120/70 ടയറുകളില്‍ പൊതിഞ്ഞ 14 ഇഞ്ച് അലോയ്കളിലാണ് എത്തുന്നത്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും 6-ലിറ്ററില്‍ മുമ്പത്തെ പോലെ തന്നെ തുടരുന്നു.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

മൊത്തത്തില്‍, അപ്രീലിയ SR ജോഡിക്ക് വളരെ ആവശ്യമായ മിഡ്-ലൈഫ് അപ്ഡേറ്റ് തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും, 160-ന്റെ പ്രകടനത്തില്‍ ഒരു ചെറിയ കുതിച്ചുചാട്ടവും ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്‍പ്പെടുത്തലകളും ലഭിക്കാന്‍ ഇതിന് വളരെയധികം സമയമെടുക്കുമെന്ന് വേണം പറയാന്‍.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

അപ്ഡേറ്റ് ചെയ്ത SR സ്‌കൂട്ടറുകള്‍ക്കുള്ള ബുക്കിംഗ് അംഗീകൃത അപ്രീലിയ ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നിലവില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. 5,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത SR 125, SR 160 സ്‌കൂട്ടറിന്റെ യൂണിറ്റുകള്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയെന്നും വൈകാതെ തന്നെ ഡെലിവറികള്‍ അരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

പുതിയ അപ്രീലിയ SR160 ശ്രേണിയുടെ ലോഞ്ച് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പിയാജിയോ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറഞ്ഞു. ബ്രാന്‍ഡ് അപ്രീലിയയുടെ പരിണാമം ഇന്ത്യയില്‍ വളരെ രസകരമാണ്, സ്‌കൂട്ടറുകളില്‍ വലിയ ചക്രങ്ങളുള്ള ഒരു നൂതന രൂപകല്‍പ്പന എന്ന നിലയില്‍ SR ഇതിനകം തന്നെ അപ്രീലിയ അനുഭവം തേടുന്നവരുടെ ഒരു വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട്.

നവീകരണങ്ങളോടെ SR125, SR160 മോഡലുകളെ അവതരിപ്പിച്ച് Aprilia; വില വിവരങ്ങള്‍ ഇങ്ങനെ

SR ഒരു ബെഞ്ച്മാര്‍ക്ക് സ്‌കൂട്ടറാണ്, കൂടാതെ എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) പോലെയുള്ള മികച്ച എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്‌കൂട്ടറാണ്. 160 CC 3V ടെക് FI, ഹൈടെക്, ഹൈ പെര്‍ഫോമന്‍സ് എഞ്ചിന്‍, അതിന്റെ പുതിയ ഡിസൈന്‍ പരിണാമം റൈഡര്‍മാരെ ബ്രാന്‍ഡ് അനുഭവത്തില്‍ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia launched 2021 sr 160 and sr 125 in india find here price details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X