Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

നിര്‍മാതാക്കളായ Aprilia-യില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവതരണങ്ങളിലൊന്നാണ് RS 660-യുടേത്. അധികം വൈകാതെ തന്നെ മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയെന്നും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമായി. അതേസമയം ലോഞ്ച് വിശദാംശങ്ങള്‍ ഇതുവരെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

വാസ്തവത്തില്‍, ബ്രാന്‍ഡിന്റെ മോട്ടോപ്ലെക്‌സ് ഡീലര്‍ഷിപ്പുകള്‍ Aprilia RS 660, Tuono 660 എന്നിവയ്ക്കുള്ള ബുക്കിംഗ് ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. രണ്ട് ബൈക്കുകളും ഒരേ അടിത്തറ തന്നെയാണ് പങ്കിടുന്നത്. അതുകൊണ്ട് തന്നെ അവ ഒരുമിച്ച് പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

പുതിയ Aprilia RS 660 കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായിട്ടാകും (CBU) രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുക. ഫുള്‍ ഫെയര്‍ഡ് 659 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനില്‍ നിന്ന് 270 ഡിഗ്രി ഫയറിംഗ് ഓര്‍ഡറില്‍ നിന്ന് പവര്‍ എടുക്കുന്നു.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

ഈ മോട്ടോര്‍ 10,500 rpm-ല്‍ 99 bhp കരുത്തും 8,500 rpm-ല്‍ 67 Nm പരമാവധി ടോര്‍ക്കും വികസിപ്പിക്കുന്നു. 10,500 rpm-ല്‍ 95 bhp കരുത്തും 8,500 rpm-ല്‍ 67 Nm torque ഉം ഉത്പാദിപ്പിക്കുന്ന രീതിയിലാണ് ഈ എഞ്ചിന്‍ Tuono-യില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ത്രീ ലെവല്‍ കോര്‍ണറിംഗ് എബിഎസ്, അഡ്ജസ്റ്റ് ചെയ്യാവുന്ന വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയുള്ള 6-ആക്‌സിസ് IMU ഉള്‍പ്പെടുന്ന ഒരു സമഗ്ര ഇലക്ട്രോണിക്‌സ് പാക്കേജും Aprilia RS 660-ല്‍ ലഭിക്കുന്നു.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

മോട്ടോര്‍സൈക്കിളിന് ബൈഡൈറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, കമ്മ്യൂട്ട്, ഡൈനാമിക്, വ്യക്തിഗത, ചലഞ്ച്, ടൈം അറ്റാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകള്‍ എന്നിവ ലഭിക്കുന്നു. ഒരു TFT സ്‌ക്രീന്‍ മോട്ടോര്‍സൈക്കിളിലെ എല്ലാ നിയന്ത്രണങ്ങളിലേക്കും ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

Aprilia RS 660, Tuono 660 എന്നിവയിലെ കളര്‍ ഓപ്ഷനുകളില്‍ അപെക്‌സ് ബ്ലാക്ക്, ലാവ റെഡ്, ആസിഡ് ഗോള്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. RS 660 മോഡല്‍ വിപണിയില്‍ എത്തുന്നതോടെ Honda CBR650R, Kawasaki Ninja 650 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

അതേസമയം, Tuono 660 എത്തുന്നതോടെ മത്സരം Kawasaki Z900, Triumph Street Triple RS, Honda CB650R എന്നിവയക്കെതിരെയും മത്സരിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും RS 660 ന് 13.39 ലക്ഷം രൂപയും Tuono 660 മോഡലിന് 13.09 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഏകദേശം 27 വര്‍ഷങ്ങള്‍ക്ക് ശേഷം അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെക്കൂടി കമ്പനി അവതരിപ്പിച്ചു. Tuareg 660 എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ADV ശ്രേണിയിലേക്ക് ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

എണ്‍പതുകളുടെ അവസാനത്തില്‍ കമ്പനി വിറ്റഴിച്ച യഥാര്‍ഥ Tuareg -ല്‍ നിന്നാണ് പുതിയ പതിപ്പിന് ജന്മം നല്‍കിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഒറിജിനല്‍ ബൈക്കില്‍ നിന്നുള്ള കുറഞ്ഞ ബോഡി വര്‍ക്ക്, വലിയ ഫ്യുവല്‍ ടാങ്ക്, ഫ്‌ലാറ്റ് സീറ്റ് എന്നിവ ഉപയോഗിച്ച് റാലി-റെയ്ഡ്-പ്രചോദിത സ്‌റ്റൈലിംഗും ഇത് കടമെടുക്കുമെന്നും കമ്പനി അറിയിച്ചു.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍, RS660, Tuono 660 എന്നീ മോട്ടോര്‍സൈക്കിളില്‍ കാണുന്ന അതേ 660 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാണ് ഈ അഡ്വഞ്ചര്‍ മോഡലിനും കരുത്ത് നല്‍കുക.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

ഇത് പരമാവധി 80 bhp കരുത്തും 70 Nm torque ഉം തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മോഡലിനെ അന്തരാഷ്ട്ര വിപണികളില്‍ Aprilia അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡല്‍ എത്തുമോ എന്നത് കാത്തിരുന്ന് കാണണം.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

ട്യൂബുലാര്‍ ട്രെല്ലിസ് ഫ്രെയിമിലായിരിക്കും മോഡല്‍ നിര്‍മിക്കുകയെന്നും കമ്പനി അറിയിച്ചു. ആഗോള വിപണികളില്‍ എത്തുന്നതോടെ, KTM 890 അഡ്വഞ്ചര്‍, BMW F850GS എന്നിവയ്‌ക്കെതിരെയാകും ഈ മോഡല്‍ മത്സരിക്കുക.

Aprilia RS 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍ എന്ന് സൂചന

സ്വിച്ച് ചെയ്യാവുന്ന എബിഎസ്, നാല് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയുള്ള ടിഎഫ്ടി സ്‌ക്രീന്‍ തുടങ്ങി നിരവധി സവിശേഷതകളും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

Image Courtsy: APRILIA RIDERS CLUB BENGALURU

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia rs 660 launch soon in india motocycle started to arriving at dealerships
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X