ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

ടുവാനോ 660, RS 660 എന്നിവയ്ക്കായുള്ള ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ച് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയ. പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി (CBU) ബൈക്കുകള്‍ ഇറക്കുമതി ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ബൈക്കുകള്‍ വിപണിയിലെത്തും. അപ്രീലിയ RS660, ടുവാനോ 660 എന്നിവ ഒരേ 659 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ കരുത്തോടെയാണ് എത്തുക.

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

RS660 പതിപ്പില്‍, ഈ യൂണിറ്റ് 99 bhp കരുത്തും 67 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാല്‍ ടുവാനോ 660 പതിപ്പില്‍ ഇത് 94 bhp ആയിരിക്കും കരുത്ത്. ടോര്‍ഖ് സമാനമായി തന്നെ തുടര്‍ന്നേക്കും.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

രണ്ട് ബൈക്കുകളും 6 സ്പീഡ് ഗിയര്‍ബോക്സിലാണ് വരുന്നത്. കൂടാതെ കമ്മ്യൂട്ട്, ഡൈനാമിക്, ഇന്‍ഡിവിജല്‍, ചലഞ്ച്, ടൈം അറ്റാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളുമുണ്ട്.

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അപ്-ഡൗണ്‍ ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡ്ജസ്റ്റബിള്‍ വീലി കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, മൂന്ന് ക്രമീകരണങ്ങളുള്ള എബിഎസിനെ കോര്‍ണറിംഗ്, 6-ആക്‌സിസ് ഐഎംയു, അപ്രീലിയ പെര്‍ഫോമന്‍സ് റൈഡ് കണ്‍ട്രോള്‍ (APRC) എന്നിവയും ഇടംപിടിക്കുന്നു.

MOST READ: പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടുവാനോ 660 മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിളിനെ അടുത്തനാളിലാണ് അപ്രീലിയ പുറത്തിറക്കിയത്. സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, സ്പ്ലിറ്റ്-സീറ്റ്, മസ്‌കുലര്‍ രൂപത്തിലുള്ള ഫ്യുവല്‍ ടാങ്ക്, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷതകളാണ്.

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

എല്ലാ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും ടിഎഫ്ടി ഡിസ്‌പ്ലേയും ഹാന്‍ഡില്‍ബാറിലെ സ്വിച്ച് ഗിയറും ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. ഒരു ആപ്ലിക്കേഷന്‍ വഴി കണക്റ്റുചെയ്ത സാങ്കേതികവിദ്യയ്ക്കായി ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ ജോടിയാക്കലും ഇത് പ്രതീക്ഷിക്കുന്നു.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

ടുവാനോ 660 മൂന്ന് കളര്‍ സ്‌കീം ഓപ്ഷനുകളില്‍ ലഭ്യമാണ്: കണ്‍സെപ്റ്റ് ബ്ലാക്ക്, ഇറിഡിയം ഗ്രേ, ആസിഡ് ഗോള്‍ഡ്. ഈ മൂന്ന് കളര്‍ ഓപ്ഷനുകളും ഇന്ത്യന്‍ വിപണിയില്‍ ഇടംനേടിയേക്കാം.

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

ടുവാനോ 660 ഇരട്ട-വശങ്ങളുള്ള സ്വിംഗാര്‍മിനൊപ്പം ഒരു ഡൈ-കാസ്റ്റ് അലുമിനിയം ഫ്രെയിം ഉപയോഗിക്കുന്നു. മോട്ടോര്‍സൈക്കിളിന് 183 കിലോയാണ് ഭാരം.

MOST READ: ആഢംബരത്തിന്റെ പ്രതീകം; പുതിയ C-ക്ലാസ് സെഡാൻ അവതരിപ്പിച്ച് ബെൻസ്; ഇന്ത്യയിലേക്കും ഉടൻ

ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

മോട്ടോര്‍ സൈക്കിളിലെ സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ 41 mm, യുഎസ്ഡി ഫോര്‍ക്ക് കയാബ യൂണിറ്റും പിന്നില്‍ ഒരു മോണോ-ഷോക്ക് സജ്ജീകരണം എന്നിവയാണ്, ഇവ രണ്ടും പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നവയാണ്. സുരക്ഷയ്ക്കായി മുന്‍വശത്ത് ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഒരു ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Started To Accept RS 660, Tuono 660 Bookings In India, Launch Expected Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X