കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

ഏഥർ എനർജി കോയമ്പത്തൂരിലും ഇലക്ട്രക് സ്‌കൂട്ടറുകളുടെ ഡെലിവറികൾ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 15 സ്‌കൂട്ടറുകളാണ് ബ്രാൻഡ് വിതരണം ചെയ്തത്.

 

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

16 പുതിയ നഗരങ്ങളിൽ ഏഥർ എനർജി 450 X പുറത്തിറക്കി, ഇപ്പോൾ ഈ നഗരങ്ങളിലേക്ക് ഡെലിവറികൾ കമ്പനി ക്രമേണ ആരംഭിച്ചിരിക്കുകയാണ്.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

ഏഥർ 450 X ഇലക്ട്രിക് സ്കൂട്ടർ നിലവിൽ 1.59 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. കമ്പനി അതിന്റെ ലിമിറ്റഡ് എഡിഷൻ സീരീസ് 1 മോഡലുകളും ഈ നഗരങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

ഇതോടൊപ്പം സ്കൂട്ടറുകൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഡീലർഷിപ്പുകളിൽ പോയി ഡെലിവറി തീയതിയും മറ്റ് വിവരങ്ങളും അറിയാമെന്നും കമ്പനി വ്യക്തമാക്കി.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

കമ്പനി നിലവിൽ കൂടുതൽ നഗരങ്ങളിലേക്ക് വിൽപ്പന ശൃംഗല വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. പൂനെ, അഹമ്മദാബാദ്, കൊച്ചി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ അടുത്തിടെ ബ്രാൻഡ് ഡീലർഷിപ്പുകൾ തുറന്നു. ഇവിടെയും വാഹനങ്ങളുടെ ഡെലിവറികൾ ആരംഭിച്ചു.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

പ്ലസ്, പ്രോ എന്നിവ ഉൾപ്പെടുന്ന രണ്ട് പെർഫോമൻസ് പാക്കുകളിലാണ് ഏഥർ 450 X വരുന്നത്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകി ഈ സ്‌കൂട്ടർ വാങ്ങാം, അതിൽ പ്ലസ്, പ്രോ എന്നിവയ്ക്ക് യഥാക്രമം 1699 രൂപയും 1999 രൂപയും നൽകേണ്ടിവരും.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

സബ്സ്ക്രിപ്ഷനിലല്ലാതെ സ്കൂട്ടറുകളുടെ പ്ലസ്, പ്രോ വേരിയന്റുകൾക്ക് യഥാക്രമം 1.49 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

ഏഥർ ഇതിനകം 37 ചാർജിംഗ് സ്റ്റേഷനുകൾ ബാംഗ്ലൂരിലും 13 എണ്ണം ചെന്നൈയിലും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ഇക്കോസിസ്റ്റവും നിർമ്മിക്കുന്ന രാജ്യത്തെ ചുരുക്കം ചില ഇലക്ട്രിക് വാഹന കമ്പനികളിൽ ഒന്നാണ് ഏഥർ എനർജി.

കോയമ്പത്തൂരിലും ഡെലിവറികൾ ആരംഭിച്ച് ഏഥർ

ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്നതിനു പുറമേ, ചാർജിംഗ് സ്റ്റേഷനുകൾ, സേവന കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലും ഏഥർ എനർജി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Commences Delivery Of Electric Scooters In Coimbatore. Read in Malayalam.
Story first published: Wednesday, March 17, 2021, 20:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X