കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

കോയമ്പത്തൂരില്‍ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ഷോറൂം തുറന്ന് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. ചെന്നൈ, ട്രിച്ചി എന്നിവയ്ക്ക് ശേഷം തമിഴ്നാട്ടില്‍ ബ്രാന്‍ഡിന്റെ മൂന്നാമത്തെ എക്‌സ്പീരിയന്‍ സെന്ററാണിതെന്നും കമ്പനി അറിയിച്ചു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

കോയമ്പത്തൂരില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ റീട്ടെയില്‍ ഷോറൂം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏഥര്‍ എനര്‍ജി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 'കോയമ്പത്തൂരിലെ ഏറ്റവും വലിയ ഏഥര്‍ സ്‌പേസിലേക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്, ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഇവിയില്‍ നഗരത്തിലൂടെ സഞ്ചരിക്കാമെന്നും പോസ്റ്റില്‍ പറയുന്നു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ഇതുകൂടാതെ, ഏഥര്‍ എനര്‍ജിയുടെ നിര്‍മ്മാണ ശാല ഹൊസൂരിലാണ് സ്ഥിതി ചെയ്യുന്നത്, സംസ്ഥാനത്തിന്റെ ഇവി പോളിസിയെ കമ്പനി പിന്തുണയ്ക്കുകയും ചെയ്യുന്നു. വാഹന വ്യവസായത്തില്‍ ഏഥര്‍ എനര്‍ജി ക്രമാനുഗതമായി വളരുകയാണ്, ഈ വര്‍ഷം, ബ്രാന്‍ഡ് ഇതിനകം മുംബൈ, പുനെ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, ന്യൂഡല്‍ഹി, തിരുച്ചി, വിശാഖപട്ടണം, ജയ്പൂര്‍, കോഴിക്കോട്, ഇന്‍ഡോര്‍, നാസിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം നഗരങ്ങളിലേക്ക് വില്‍പ്പന വ്യാപിച്ചു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

വരും നാളുകളില്‍ വില്‍പ്പന കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏഥര്‍ എനര്‍ജി നിലവില്‍ രണ്ട് മോഡലുകളാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. അതില്‍ ഏഥര്‍ 450 പ്ലസും ഏഥര്‍ 450X ഉം ഉള്‍പ്പെടുന്നു. ഏഥര്‍ 450 പ്ലസിന് 22 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 5.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും, 2.4 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പാക്കും ലഭിക്കുന്നു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ഏഥര്‍ എനര്‍ജിയുടെ അഭിപ്രായത്തില്‍, ഏഥര്‍ 450 പ്ലസ് ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നും അറിയിച്ചു. അനുയോജ്യമായ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നതിന് 10 മിനിറ്റ് ചാര്‍ജ് ചെയ്ത മതിയെന്നും കമ്പനി അഭിപ്രായപ്പെട്ടു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

മറുവശത്ത്, ഏഥര്‍ 450X മോഡലിന് 6 kW ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് 26 Nm ടോര്‍ക്കും കൂടാതെ വലിയ 2.9 kWh ലിഥിയം അയണ്‍ ബാറ്ററി പാക്കും നല്‍കുന്നു. ഇത് പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്ത ബാറ്ററി പാക്കില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ റൈഡറിനെ സഹായിക്കുകയും ചെയ്യുന്നു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

കൂടാതെ ചാര്‍ജിംഗ് സമയവും ഗണ്യമായി കുറവാണെന്ന് കമ്പനി അറിയിച്ചു. 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മതിയെന്നും അറിയിച്ചു. ഇതിനുപുറമെ, ആന്‍ഡ്രിയോഡ് അധിഷ്ഠിത ഒഎസ്, 22 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, 12 ഇഞ്ച് വീലുകള്‍, ഗൂഗിള്‍ മാപ്പുകള്‍, വാട്ടര്‍ റെസിസ്റ്റന്റ് 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

കോയമ്പത്തൂരിലെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍ ഏഥര്‍ 450 പ്ലസിന് 1,27,916 രൂപയാണ് വില (FAME II സബ്സിഡി ഉള്‍പ്പെടെ), അതേസമയം ഏഥര്‍ 450X ന് 1,46,926 രൂപയാണ് (FAME II സബ്സിഡി ഉള്‍പ്പെടെ) എക്‌സ്‌ഷോറൂം വില.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഏഥര്‍ എനര്‍ജിയും ബിലൈവും അടുത്തിടെ ഒരു പുതിയ ബിസിനസ് പങ്കാളിത്ത കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം ഇവി ദത്തെടുക്കല്‍ ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തമെന്നാണ് റിപ്പോര്‍ട്ട്.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

രണ്ട് കമ്പനികള്‍ തമ്മിലുള്ള ഈ തന്ത്രപരമായ ബിസിനസ്സ് സഖ്യത്തിന്റെ ഭാഗമായി, ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗോവ, കൂര്‍ഗ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒന്നിലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കും.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ഈ കരാര്‍ കൂടുതല്‍ വിപുലീകരിക്കുന്നതുവഴി ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ഏഥര്‍ അനുഭവം വാഗ്ദാനം ചെയ്യുകയും ഒന്നിലധികം ഇവി ബ്രാന്‍ഡുകള്‍ ലഭ്യമായ ബിലൈവ് ഇവി സ്റ്റോര്‍ വഴി ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ഗ്രൗണ്ട്-ലെവല്‍ അടിസ്ഥാനത്തില്‍ ഈ സഖ്യം ആരംഭിക്കുന്നതിന്റെ ഭാഗമായി, ഓഗസ്റ്റ് മാസം അവസാനത്തോടെ ഏഥര്‍ എനര്‍ജിക്ക് വേണ്ടി ഗോവയില്‍ അഞ്ച് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ബിലൈവ് സ്ഥാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് 'BLive EV Zones' എന്ന് പേരിടും.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ഗോവ ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായതിനാല്‍, ഈ വര്‍ഷം അവസാനത്തോടെ ടൂറിസ്റ്റ് സംസ്ഥാനത്തുടനീളം 15 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിച്ച് സഖ്യം ഗോവയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോയമ്പത്തൂരില്‍ ഏറ്റവും വലിയ ഷോറൂം തുറന്ന് Ather; വില വിവരങ്ങള്‍ അറിയാം

ഏഥര്‍ എനര്‍ജിയും ബിലൈവും തമ്മിലുള്ള സഖ്യത്തിന് ശക്തി പകരുന്നത് ഗോവ ടൂറിസം ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (GTDC) പിന്തുണയാണ്. ബിലൈവ് ഇതിനകം ഗോവ ടൂറിസം ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഔദ്യോഗിക ഇവി ടൂറിസം പങ്കാളിയായതിനാല്‍ ഇത് സാധ്യമാക്കി, അതിനാല്‍ സംസ്ഥാനത്ത് ഇവി ദത്തെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിന് ഈ സഖ്യത്തിന് ഗോവ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്തുണ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ather energy opens new biggest retail showroom in coimbatore price models list here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X