ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂല്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ഇലക്ട്രിക് വാഹനങ്ങള്‍ ആവശ്യക്കാര്‍ ഏറിയതോടെ വില്‍പ്പനയില്‍ വലിയ കുതിച്ച്ചാട്ടം നടത്തി ബെംഗളൂരു ആസ്ഥാനമായുള്ള ഏഥര്‍ എനര്‍ജി. ഉത്സവ സീസണിലെ ഡിമാന്‍ഡ് അനുസരിച്ച് ഒക്ടോബറില്‍ വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയതായി കമ്പനി പ്രഖ്യാപിച്ചു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

450X, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 3,500 യൂണിറ്റുകള്‍ പോയ ഒക്ടോബര്‍ മാസത്തില്‍ വിറ്റഴിച്ചുവെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയതിനാല്‍ ഉത്സവ സീസണ്‍ കമ്പനിക്ക് ഗണ്യമായ വളര്‍ച്ചയാണ് നല്‍കിയതെന്നും ഏഥര്‍ എനര്‍ജി സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ മേത്ത പറഞ്ഞു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

'കഴിഞ്ഞ രണ്ട് മാസങ്ങളില്‍ അഭൂതപൂര്‍വമായ വേഗതയില്‍ ഡിമാന്‍ഡ് ഉയരുന്നത് പ്രകടമായി കാണാന്‍ സാധിച്ചിരുന്നു, ഈ പ്രവണത വരും മാസങ്ങളിലും മികച്ച വില്‍പ്പന സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

തങ്ങള്‍ രാജ്യത്തുടനീളം വിപുലീകരണ പദ്ധതികള്‍ തുടരുമ്പോള്‍, ഇലക്ട്രിക് ടൂ വീലറുകള്‍ സ്വന്തമാക്കുന്നതിന്റെ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ വേഗത്തില്‍ മനസ്സിലാക്കുന്നു, ഇപ്പോള്‍ ആളുകള്‍ ആത്മവിശ്വാസത്തോടെ ഇലക്ട്രിക്കുകളിലേക്ക് മാറുകയാണ്, ഈ പ്രതികരണത്തില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും തരുണ്‍ മേത്ത കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളം എത്തിച്ചേരാന്‍ ശ്രമിക്കുന്ന വിപുലീകരണ മോഡിലാണ് കമ്പനി ഇപ്പോള്‍. നിലവില്‍ 19 നഗരങ്ങളില്‍ ഏകദേശം 22 എക്‌സ്പീരിയന്‍ കേന്ദ്രങ്ങളുണ്ട്, കൂടാതെ 2022 മാര്‍ച്ചോടെ 42 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും 50 എക്‌സ്പീരിയന്‍ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനും ഏഥര്‍ പദ്ധതിയിടുന്നു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

പൊതു ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശൃംഖലയും വാഹന നിര്‍മ്മാതാവ് സജ്ജമാക്കുകയാണ്. ഇന്ത്യയിലെ 22-ലധികം നഗരങ്ങളിലും 220-ലധികം സ്ഥലങ്ങളിലും ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കായി ഏഥര്‍ ഗ്രിഡ് ഒരുങ്ങിയിട്ടുണ്ട്. 2022 അവസാനത്തോടെ 500 നഗരങ്ങളില്‍ കൂടി ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായും കമ്പനി വ്യക്തമാക്കുന്നു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ഓള്‍-ഇലക്ട്രിക് ടൂവീലറുകള്‍ക്കും ഇലക്ട്രിക് ഫോര്‍ വീലറുകള്‍ക്കും റാപ്പിഡ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് ലഭ്യമാണെന്നും 2021 ഡിസംബര്‍ അവസാനം വരെ ഇത് സൗജന്യമായി തുടരുമെന്നും ഏഥര്‍ എനര്‍ജി അറിയിച്ചു. ഏഥര്‍ ഗ്രിഡ് 2.0 ചാര്‍ജര്‍ ശൃംഖല നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ഓവര്‍ ദി എയര്‍ (OTA) അപ്ഡേറ്റുകള്‍ക്കും വേഗത്തിലുള്ള ബഗ് പരിഹരിക്കലുകള്‍ക്കുമുള്ള കഴിവിനൊപ്പം വേഗത്തിലുള്ള ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്കായി ഭാവി പ്രൂഫിംഗ് ഏഥര്‍ ഗ്രിഡ് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ ബ്രാന്‍ഡ് അടുത്തിടെ ദീപാവലി ബൊണാന്‍സ പ്ലാനും പ്രഖ്യാപിച്ചിരുന്നു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ബ്രാന്‍ഡ് നിരയിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളിലും ആറ് മാസത്തേക്ക് സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി ദീപാവലി സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏഥര്‍ കണക്റ്റ് പ്രോ സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന് നിലവില്‍ ഓരോ മൂന്ന് മാസത്തെ ഉപയോഗത്തിനും 700 രൂപയാണ് നിരക്ക്.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ആപ്പില്‍ നിന്ന് റിമോട്ട് ലൊക്കേഷന്‍ ട്രാക്കിംഗ്, റിമോട്ട് ചാര്‍ജ് മോണിറ്ററിംഗ്, പുഷ് ലൊക്കേഷന്‍ ഫംഗ്ഷന്‍ എന്നിവയ്ക്കൊപ്പം റൈഡ് സ്ഥിതിവിവരക്കണക്കുകള്‍ ഈ സേവനം പ്രാപ്തമാക്കുന്നു.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

3 മാസത്തേക്ക് 400 രൂപയ്ക്ക് വില്‍ക്കുന്ന ഏഥര്‍ കണക്റ്റ് ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പാക്കേജ് നല്‍കുന്ന ഓണ്‍-ബോര്‍ഡ് നാവിഗേഷനും ഓവര്‍-ദി-എയര്‍ ഡാഷ്ബോര്‍ഡ് അപ്ഡേറ്റുകള്‍ക്കൊപ്പമാണിത്.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ഏഥര്‍ ഉപഭോക്താക്കള്‍ക്കായി 2021 നവംബര്‍ 15 മുതല്‍ 2022 മെയ് 15 വരെ കണക്റ്റ് പ്രോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യ ഉപയോഗിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സജീവ കണക്റ്റ് ലൈറ്റ്/പ്രോ സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രോ-റാറ്റ അടിസ്ഥാനത്തില്‍ ഏഥര്‍ റീഫണ്ട് നല്‍കും.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

നിലവില്‍ രണ്ട് മോഡലുകളാണ് ഏഥര്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതില്‍ ഏഥര്‍ 450 പ്ലസിന് 22 Nm ടോര്‍ക്ക് ഉള്ള 5.4kW ഇലക്ട്രിക് മോട്ടോറും 2.4kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത്.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

കമ്പനി പറയുന്നതനുസരിച്ച്, ഒരൊറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഥര്‍ 450 പ്ലസിന് സാധിക്കും. അനുയോജ്യമായ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10 കിലോമീറ്റര്‍ റേഞ്ച് ചേര്‍ക്കാന്‍ 10 മിനിറ്റ് എടുക്കും.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

മറുവശത്ത്, ഏഥര്‍ 450X-നെ സംബന്ധിച്ചിടത്തോളം, 26 Nm ടോര്‍ക്ക് ഉള്ള 6kW ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നു, കൂടാതെ വലിയ 2.9kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുമുണ്ട്.

ഉയര്‍ന്ന ഇന്ധനവിലയില്‍ അനുകൂലം ഇലക്ട്രിക് വാഹനങ്ങള്‍ക്ക്; വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവുമായി Ather

ഇത് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി പാക്കില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്നു. കൂടാതെ 15 കിലോമീറ്റര്‍ റേഞ്ച് ചേര്‍ക്കാന്‍ ഏഥര്‍ 450X ന് 10 മിനിറ്റ് എടുക്കുന്നതിനാല്‍ ചാര്‍ജിംഗ് സമയവും ഗണ്യമായി കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Ather energy reported huge growth in 2021 october sales find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X