ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാഗപൂരിലും ചേതക് ഇലക്ട്രിക്കിനെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ബജാജ്. ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

അവതരണ പരിപാടി ബഹു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. നാഗ്പൂരിലെ കെടിഎം ഖംല സ്‌ക്വയറില്‍ ചേതക് ഇലക്ട്രിക് അനാച്ഛാദനം ചെയ്തു. 2020 ജനുവരിയില്‍ ഡല്‍ഹിയില്‍ ചേതക് അനാച്ഛാദനം ചെയ്തതും നിതിന്‍ ഗഡ്കരിയാണ് എന്നതാണ് ശ്രദ്ധേയം.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

ഒന്നര വര്‍ഷത്തിന് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ മിക്ക സമയത്തും ബുക്കിംഗിനായി അവസാനിപ്പിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. റെട്രോ ക്ലാസിക് ഇലക്ട്രിക് സ്‌കൂട്ടറിന് വളരെയധികം ജനപ്രീതിയാണ് വിപണിയില്‍ ലഭിക്കുന്നത്.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

വിപണിയില്‍ എത്തി ആദ്യ ആഴ്ചകളില്‍ തന്നെ 50,000 ത്തിലധികം ബുക്കിംഗ് ഓര്‍ഡറുകള്‍ സ്‌കൂട്ടറിന് ലഭിച്ചിരുന്നു. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ പുനെയിലും, ബെംഗളൂരുവിലും മാത്രമാണ് മോഡല്‍ ലഭ്യമായിരുന്നത്.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

2020 അവസാനത്തോടെ പല നഗരങ്ങളിലും സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് -19 കാലതാമസത്തിന് കാരണമായി. എന്നാല്‍ കാര്യങ്ങള്‍ പതുക്കെ ട്രാക്കിലേക്ക് തിരിച്ചു വന്നതോടെ മോഡലിനെ കൂടുതല്‍ നഗരങ്ങളില്‍ എത്തിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നാഗപൂരിലും എത്തിച്ചിരിക്കുന്നത്. ഇവിടുത്തെ വില വിവരങ്ങള്‍ നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു. രണ്ട് വേരിയന്റുകളിലാണ് മോഡല്‍ നാഗപൂരിലും വില്‍പ്പനയ്ക്ക് എത്തുന്നത്.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

അര്‍ബന്‍ പതിപ്പിന് 1.49 ലക്ഷം രൂപയും പ്രീമിയം പതിപ്പിന് 1.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും, രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ഇരുചക്രവാഹനം വാങ്ങുന്നവര്‍ ചേതക് തെരഞ്ഞെടുക്കുന്നതിനാല്‍ ഡിമാന്‍ഡിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

ഔറംഗബാദ്, മൈസൂര്‍, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ബജാജ് അടുത്തതായി ചേതക് സമാരംഭിക്കും. 2022 മാര്‍ച്ചോടെ ഇന്ത്യയിലുടനീളം 30 നഗരങ്ങളില്‍ സാന്നിധ്യം സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

പുനെക്കടുത്തുള്ള ചക്കനില്‍ ബജാജ് പുതിയ ഉല്‍പാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങുകയാണ്. കെടിഎം, ഹസ്ഖ്‌വര്‍ണ, ട്രയംഫ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നും ബജാജ് ചേതക് ഇ-സ്‌കൂട്ടറില്‍ നിന്നും പ്രീമിയം ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത് ഇവിടെ നിന്നാണ്.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു. ഈ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കമ്പനി 650 കോടി രൂപ നിക്ഷേപം നടത്തും.

ചേതക് ഇലക്ട്രിക്കിനെ നാഗപൂരില്‍ അവതരിപ്പിച്ച് ബജാജ്; ബുക്കിംഗ് ആരംഭിച്ചു

കരാറിലെ നിബന്ധനകള്‍ അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതികള്‍, രജിസ്‌ട്രേഷനുകള്‍, അംഗീകാരങ്ങള്‍, ക്ലിയറന്‍സുകള്‍, ധനപരമായ ആനുകൂല്യങ്ങള്‍ എന്നിവ വാങ്ങുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബൈക്ക് നിര്‍മ്മാതാവിനെ സഹായിക്കും. ഈ പുതിയ പ്ലാന്റില്‍ നിന്നാണ് ചേതക് പ്ലാറ്റ്ഫോമില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാനും കെടിഎം AG പദ്ധതിയിടുന്നത്.

Most Read Articles

Malayalam
English summary
Bajaj Launched Chetak Electric Scooter In Nagpur, Price, Booking Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X