വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

നിര്‍മാതാക്കളായ ബജാജ് ഓട്ടോ നിലവില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്നു. ഇത് നിലവില്‍ രാജ്യമെമ്പാടുമുള്ള കെടിഎം ഷോറൂമുകളില്‍ മാത്രമായിട്ടാണ് വില്‍ക്കുന്നത്.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്ത്യയില്‍ ഇവികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പുതിയ സബ്‌സിഡിയറി ആരംഭിക്കാന്‍ കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നുവെന്നാണ്.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

ടൂ, ത്രീ, ഫോര്‍ വീലര്‍ വിഭാഗങ്ങളില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളില്‍ മറ്റ് നിരവധി വിഭാഗങ്ങളില്‍ പ്രവേശിക്കാന്‍ ബജാജ് ആഗ്രഹിക്കുന്നു. തല്‍ഫലമായിട്ടാണ്, കമ്പനി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ഇക്കാര്യം അറിയിച്ചത്.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയെ ഉള്‍പ്പെടുത്തുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായും വ്യക്തമാക്കുന്നു. സബ്‌സിഡിയറിയുടെ പേര് നിലവില്‍ അന്തിമ രൂപത്തിലാണെന്നും അംഗീകൃത മൂലധനത്തിനായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

സമ്പൂര്‍ണ്ണ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നതില്‍ കമ്പനിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കും. സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി വികസിച്ചുകൊണ്ടിരിക്കുന്ന മൊബിലിറ്റി ശ്രേണിയിലെ വളര്‍ച്ച അവസരങ്ങളെ പ്രയോജനപ്പെടുത്തുമെന്നും ടൂ, ത്രീ, ഫോര്‍ വീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കമ്പനിയെ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

ബജാജ് നിലവില്‍ ചേതക് ഇവി വാഗ്ദാനം ചെയ്യുന്നു. പുനെ, മംഗലാപുരം, ബെംഗളൂരു, മൈസൂര്‍, ഔറംഗബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബുക്കിംഗിനായി ഇ-സ്‌കൂട്ടര്‍ നിലവില്‍ ലഭ്യമാണ്.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

ഈ വര്‍ഷം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന അതിവേഗം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ 4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ചേതക്കിന്റെ കരുത്ത്.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

ഇലക്ട്രിക് പവര്‍ട്രെയിന്‍ 16 Nm torque ഉല്‍പാദിപ്പിക്കുകയും, പൂര്‍ണ ചാര്‍ജില്‍ പരമാവധി 95 കിലോമീറ്റര്‍ വരെ സവാരി പരിധി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇ-സ്‌കൂട്ടറില്‍ ലഭ്യമാണ്.

വില്‍പ്പന ശക്തമാക്കന്‍ ബജാജ്; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്‌സിഡിയറി ഒരുക്കും

ഒരു മണിക്കൂര്‍ ചാര്‍ജുമായി 25 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ, കമ്പനിയുടെ പ്രീമിയം ബൈക്ക് ബ്രാന്‍ഡായ കെടിഎമ്മും നിരവധി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ പ്രവര്‍ത്തിക്കുന്നു, അവ പിന്നീട് ഇന്ത്യയില്‍ അവതരിപ്പിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Source: ETAuto

Most Read Articles

Malayalam
English summary
Bajaj Planning To Make A Separate Subsidiary For Electric Vehicles, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X