ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് ഇന്ത്യന്‍ വിപണിയില്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ബജാജ്. ഏപ്രില്‍ 13-ന് പരിമിതമായ സമയത്തേക്ക് ഓണ്‍ലൈനായിട്ടാകും ബുക്കിംഗ് നടക്കുക.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ബജാജ് വിപണിയില്‍ എത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിനായി ആവശ്യക്കാര്‍ ഏറിയതും, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ലഭ്യത കുറയുകയും ചെയതതോടെയാണ് മോഡലിനായുള്ള ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചത്.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

പഴയ ചേതക് സ്‌കൂട്ടറിനോട് സാമ്യമുള്ള രീതിയിലാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചത്. എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററും സുഗമമായി ഒഴുകുന്ന ബോഡി പാനലുകളും ഉപയോഗിച്ച് ചേതക്കിന് ഒരു റെട്രോ ഡിസൈന്‍ അപ്പീല്‍ നല്‍കുന്നു.

MOST READ: കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർ‌ടി‌ഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

ഇലക്ട്രിക് പവര്‍ട്രെയിനും ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബജാജ് ചേതക്കിലെ പ്രധാന സവിശേഷതകളാണെങ്കിലും ഇത് ആധുനികതയെ നഷ്ടപ്പെടുത്തുന്നില്ല.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

ടാന്‍ കളര്‍ സിംഗിള്‍ പീസ് സീറ്റ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലേ ഔട്ട്, മെറ്റാലിക് പെയിന്റ് സ്‌കീം, മെറ്റാലിക് ആക്‌സന്റഡ് വീലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ടോപ്പ്-സ്‌പെക്ക് പതിപ്പിനൊപ്പം അര്‍ബന്‍, പ്രീമിയം ട്രിമ്മുകളില്‍ സീറോ-എമിഷന്‍ സ്‌കൂട്ടര്‍ തുടര്‍ന്നും ലഭ്യമാകും.

MOST READ: കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

വിപണിയില്‍ ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450X-നുമെതിരെയാണ് ചേതക് മത്സരിക്കുന്നത്. 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു, ഇത് 16 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

IP67 സര്‍ട്ടിഫൈഡ് ബാറ്ററി പായ്ക്ക് ഇക്കോ മോഡില്‍ 95 കിലോമീറ്റര്‍ വരെ സവാരി പരിധി വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ട്ട് മോഡില്‍ നിലവിലെ സാഹചര്യത്തില്‍ 85 കിലോമീറ്റര്‍ വരെയാണ് ബജാജ് അവകാശപ്പെടുന്ന ശ്രേണി.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ വരെ സമയം എടുക്കും. ഇലക്ട്രിക് സ്‌കൂട്ടറിന് ആകര്‍ഷകമായ വാറന്റി കാലയളവും കമ്പനി നല്‍കുന്നു. മൂന്ന് വര്‍ഷം / 50,000 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന വാറന്റി കാലയളവ്.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്

കൂടുതല്‍ നഗരങ്ങളിലേക്ക് എത്തിച്ച് മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി 2022 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെയുള്ള 30 പുതിയ നഗരങ്ങളില്‍ മോഡലിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
English summary
Bajaj Planning To Reopen Chetak Electric Scooter Bookings In India. Read in Malaylam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X