TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലിയെ സംബന്ധിച്ചിടത്തോളം 2021, സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നുവെന്ന് വേണം പറയാന്‍. 2021 ജനുവരിയില്‍, ബെനലി ഇന്ത്യ 4.8 ലക്ഷം രൂപയ്ക്ക് TRK 502 അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ഇതിനെത്തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ ലിയോണ്‍സിനോ 500 ലോഞ്ച് ചെയ്തു. തുടര്‍ന്ന് 2021 മാര്‍ച്ചില്‍ TRK 502X വന്നു. 2021 ജൂലൈയില്‍ ബെനലി 502c ലോഞ്ച് ചെയ്തു. അതിനുശേഷം, കമ്പനി ഇന്ത്യയില്‍ നിന്ന് പുതിയ ലോഞ്ചുകളൊന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ ബ്രാന്‍ഡിനെ സംബന്ധിച്ച് വലിയൊരു വര്‍ഷമായിരുന്നു 2021 എന്ന് പറയേണ്ടി വരും.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

മുകളില്‍ സൂചിപ്പിച്ച മോട്ടോര്‍സൈക്കിളുകള്‍ക്ക് പുറമേ, ബെനലി ഇംപെരിയാലെ 400-യും വാഗ്ദാനം ചെയ്യുന്നു - ഇത് അവരുടെ ഏറ്റവും താങ്ങാനാവുന്നതും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ മോട്ടോര്‍സൈക്കിളാണിത്.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബെനലി രാജ്യത്ത് ഒരു പുതിയ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്, ഒരുപക്ഷേ ഇംപെരിയാലെ 400-നേക്കാള്‍ താങ്ങാനാവുന്ന വിലയുള്ള മോട്ടോര്‍സൈക്കിളാകുമിതെന്നാണ് സൂചന.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

2021-ന്റെ തുടക്കത്തില്‍, തങ്ങളുടെ ആദ്യ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ചിനു മുന്നോടിയായി, 250 സിസി മുതല്‍ 600 സിസി വരെയുള്ള 7 പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ ബെനലി പ്രഖ്യാപിച്ചിരുന്നു.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ഈ 7 എണ്ണത്തില്‍, ബെനലി 2021-ല്‍ അവയില്‍ 4 എണ്ണം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാന്‍ പ്രകാരം അവര്‍ തങ്ങളുടെ അഞ്ചാമത്തെ മോട്ടോര്‍സൈക്കിള്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ബെനലി ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ പുതിയ ടീസര്‍ പങ്കുവെയ്ക്കുകയും ചെയ്തു. ടീസറില്‍ മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു ഏകദേശം ചിത്രം നല്‍കുന്നുവെന്ന് വേണം പറയാന്‍.

17 സെക്കന്‍ഡുകള്‍ മാത്രമാണ് ടീസറിന്റെ ദൈര്‍ഘ്യം. ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ ആവശ്യം വര്‍ധിച്ചുവരികയാണ്. ഇത് മനസ്സിലാക്കിയാണ് ബെനലിയുടെ പുതിയ നീക്കമെന്ന് വേണം പറയാന്‍.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ബെനലി TRK 251 അഡ്വഞ്ചര്‍ 250 സിസി മോട്ടോര്‍സൈക്കിള്‍ TRK 502-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീല്‍ ട്യൂബ് ട്രെല്ലിസ് ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 110/70 ഫ്രണ്ട് ടയറുകളും 150/60 പിന്‍ ടയറുകളും ഘടിപ്പിച്ച 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ്കളാണ് ബെനലി TRK 251-ല്‍ ഉള്ളത്.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

മുന്‍വശത്ത് 41 mm അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ 51 mm മോണോഷോക്കും ലഭിക്കുന്നു. 280 mm സിംഗിള്‍ ഫ്‌ലോട്ടിംഗ് ഡിസ്‌കും 4 പിസ്റ്റണ്‍ കാലിപ്പറും 240 mm ഡിസ്‌കും സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറും വഴിയാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വ്യതിരിക്തമായ ഫ്രണ്ട് മഡ്ഗാര്‍ഡ്, ഉയരമുള്ള വിന്‍ഡ്ഷീല്‍ഡ് എന്നിവ ഉയര്‍ന്ന വേഗതയില്‍ പോലും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്ല സംരക്ഷണം നല്‍കുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആകുമ്പോള്‍ വൈഡ് ഹാന്‍ഡില്‍ബാറുകള്‍ മികച്ച നിയന്ത്രണം നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. സ്പ്ലിറ്റ് പില്യണ്‍ റൈഡര്‍ സീറ്റ്, ലോംഗ് ഗ്രാബ് ഹാന്‍ഡിലുകള്‍, കോംപാക്ട് എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയും ഈ ഓഫ് റോഡറിലെ ഫീച്ചറുകളുടെ ഭാഗമാണ്.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ബെനലി TRK 251 ന് 250 സിസി, ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സ്ട്രോക്ക് മോട്ടോറാണുള്ളത്, അത് 9,250 rpm-ല്‍ 26 bhp പീക്ക് പവറും 8,000 rpm-ല്‍ 21 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

2022 ജനുവരിയില്‍ മോട്ടോര്‍സൈക്കിളിന്റെ അവതരണം ഇന്ത്യയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും 2.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയാണ് TRK 251 അഡ്വഞ്ചര്‍ മോഡലിന് വില പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോള്‍ ഇത് KTM ADV 250 ന് എതിരാളിയാകും.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

വരാനിരിക്കുന്ന ബെനലി TRK 251 ഇന്ത്യയില്‍ വിജയിക്കുന്നതിനുള്ള എല്ലാ ചേരുവകളും വാഗ്ദാനം ചെയ്യുന്ന ഒരു മോട്ടോര്‍സൈക്കിളാണെന്ന് വേണമെങ്കില്‍ പറയാം. എന്നിരുന്നാലും, മോട്ടോര്‍സൈക്കിളിന്റെ വിജയം വില നിര്‍ണ്ണയത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യയില്‍ ബെനലിയുടെ ഗെയിം ചേഞ്ചറായി മാറുന്നതിന് ഈ മോട്ടോര്‍സൈക്കിളിന് ശക്തമായ വില നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

TRK 251 അഡ്വഞ്ചര്‍ മോഡലുമായി Benelli; എതിരാളി KTM 250

ഇതിന്റെ ഉയര്‍ന്ന പതിപ്പായ TRK 502X, മാര്‍ച്ച് മാസത്തിലാണ് ബിഎസ് VI നവീകരണങ്ങളോടെ വിപണിയില്‍ എത്തുന്നത്. ഈ മോഡലിന് 5.19 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. TRK502, TRK502X എന്നിങ്ങനെ രണ്ട് പതിപ്പുകളും മൂന്ന് കളര്‍ ഓപ്ഷനിലാണ് വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli teased trk 251 adventure will rival ktm 250
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X