QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ബെനലിയുടെ മാതൃ കമ്പനിയായ ക്വിയാൻജിയാങ് മോട്ടോർസൈക്കിൾസ് 2021 ബീജിംഗ് മോട്ടോർ ഷോയിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് പ്രദർശിപ്പിച്ചു.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

‘QJ7000D' എന്ന പേരിൽ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ ബെനലി ബ്രാൻഡിന് കീഴിൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വാഹന വ്യവസായം വൈദ്യുതീകരണത്തിലേക്ക് നീങ്ങുമ്പോൾ, ഇവി മാർക്കറ്റ് പര്യവേക്ഷണം ചെയ്യാൻ ബെനലിക്ക് ഇത് നല്ല സമയമാണെന്ന് തോന്നുന്നു.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ക്വിയാൻജിയാങ് ഇതുവരെ മോട്ടോർസൈക്കിളിന്റെ സാങ്കേതിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വൃത്തങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച്, ഈ വരാനിരിക്കുന്ന മോഡൽ നിർമ്മാതാക്കളുടെ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ പുതിയ മാനദണ്ഡമായി മാറിയേക്കാം.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

അതുപോലെ, പ്രകടനം 600 സിസി എഞ്ചിനുകളോ അതിൽ കൂടുതലോ ഉള്ള മോട്ടോർസൈക്കിളുകളുടെ അതേ നിലയിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ശ്രദ്ധിക്കേണ്ട രസകരമായ വിശദാംശങ്ങൾ ഇതിലുണ്ട്. പരമ്പരാഗത ഗിയർബോക്സ്, ചെയിൻ ഫൈനൽ ഡ്രൈവ് എന്നിവയിലൂടെ പിൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്ന മിഡ് മൗണ്ട്ഡ് ഇലക്ട്രിക് മോട്ടോർ മോട്ടോർസൈക്കിളിനുണ്ട്.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

USD ഫ്രണ്ട് ഫോർക്കുകളും ഒരു മോണോഷോക്ക് റിയർ യൂണിറ്റും സസ്പെൻഷൻ സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു. വായിക്കാൻ എളുപ്പമുള്ള നെഗറ്റീവ് ഡിസ്‌പ്ലേയ്‌ക്കൊപ്പം പൂർണ്ണമായും ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഓഫറിൽ ഉണ്ട്.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിലെ ഇന്ധന ടാങ്ക് പ്രദേശത്തെ സ്റ്റോറേജ് സ്പെയിസാക്കി ക്വിയാൻജിയാങ് മാറ്റി. ചിത്രങ്ങളിൽ കാണുന്നത് പോലെ, ഈസ്റ്റോറേജ് സ്പെയിസിന് ഫുൾ ഫെയ്സ് ഹെൽമെറ്റ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ഉയർന്ന സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും സെന്റർ-സെറ്റ് ഫുട്പെഗുകളും ഉപയോഗിച്ച് റൈഡ് എർഗോണോമിക്സും മാന്യമായ തരത്തിൽ സുഖകരമാണെന്ന് തോന്നുന്നു.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

മോട്ടോർസൈക്കിളിന് ഒരു സ്പ്ലിറ്റ്-സീറ്റ് ഡിസൈൻ ലഭിക്കുന്നു, അതിൽ സ്കൂപ്പ്ഡ് റൈഡർ സീറ്റുമുണ്ട്. ടെയിൽ വിഭാഗത്തിന് വൃത്തിയും ഭംഗിയുമുള്ള രൂപമുണ്ട്, മൊത്തത്തിലുള്ള രൂപകൽപ്പന വളരെ ഷാർപ്പും മനോഹരവുമാണ്, QJ SRG600 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണിത്. മുൻവശത്തെ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പും റാക്ക്ഡ് വൈസറും ഫുൾ ഫെയറിംഗും ഒപ്പം ബൈക്കിന് അങ്ങേയറ്റം അഗ്രസ്സീവ് ലുക്ക് നൽകുന്നു.

QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

പ്രദർശിപ്പിച്ച കൺസെപ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തിമ ഉൽ‌പാദന മോഡലിന് സ്റ്റൈലിംഗിന്റെ കാര്യത്തിൽ കുറച്ച് മാറ്റങ്ങളുണ്ടാകാം. ക്വിയാൻജിയാങ് എപ്പോൾ QJ7000D ഉൽ‌പാദിപ്പിക്കും, അല്ലെങ്കിൽ ബെനലി ചൈനയ്ക്ക് പുറത്തുള്ള വിപണികളിൽ ഇത് എപ്പോൾ അവതരിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ഭാവിയിൽ എപ്പോഴെങ്കിലും ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിലേക്ക് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Unveiled First Electric Motorcycle Concept. Read in Malayalam.
Story first published: Friday, June 4, 2021, 20:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X