310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 310 സിസി സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം 100,000 യൂണിറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ 100,000-ാമത്തെ യൂണിറ്റ് ഹൊസൂര്‍ പ്ലാന്റില്‍ നിന്ന് നിര്‍മാതാക്കള്‍ പുറത്തിറക്കി.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണനും 1-, 2-സിലിണ്ടര്‍, അര്‍ബന്‍ മൊബിലിറ്റി, ബിഎംഡബ്ല്യു മോട്ടോറാഡ് പ്രൊഡക്ട്‌സ് മേധാവിയുമായ റെയ്‌നര്‍ ബൗമെല്‍ എന്നിവര്‍ ചേര്‍ന്നാണ് 1,00,000 മൈല്‍സ്റ്റോണ്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ടിവിഎസ് മോട്ടോര്‍ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറോഡും 2013-ല്‍ ആഗോള വിപണിയില്‍ സബ് -500 സിസി മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള ഒരു കരാറില്‍ ഒപ്പുവെയ്ക്കുകയും ഇതിന്റെ ഭാഗമായി വിപണിയില്‍ എത്തുകയും ചെയ്ത മോഡലാണ് 310 സിസി സീരീസ്.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS, ടിവിഎസ് അപ്പാച്ചെ RR310 ഈ മൂന്ന് ഉല്‍പ്പന്നങ്ങളും ടിവിഎസ് മോട്ടോര്‍ കമ്പനി നിര്‍മ്മിക്കുന്നത് അതിന്റെ ഹൊസൂര്‍ പ്ലാന്റിലാണ്. പോയ വര്‍ഷമാണ് 310 സിസി സീരീസിന്റെ നവീകരിച്ച പതിപ്പുകളെ കമ്പനി അവതരിപ്പിക്കുന്നത്.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

''ബിഎംഡബ്ല്യു മോട്ടോററാഡുമായുള്ള തങ്ങളുടെ യാത്രയില്‍ ചരിത്രപരമായ ഒരു നാഴികക്കല്ല് നേടിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഈ നാഴികക്കല്ലിനെക്കുറിച്ച് അഭിപ്രായപ്പെട്ട ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

രണ്ട് കമ്പനികള്‍ക്കും ഒരു പൊതു പഠന പ്ലാറ്റ്‌ഫോം സൃഷ്ടിച്ച ഞങ്ങളുടെ എട്ട് വര്‍ഷത്തെ പങ്കാളിത്തത്തിന്റെ വിജയത്തിന്റെ ശക്തമായ സാക്ഷ്യമാണ് ഈ നേട്ടം. ആഗോള വിപണിക്കായി നിര്‍മ്മിച്ച അഭിലഷണീയ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ പങ്കാളിത്തം ശരിക്കും അസാധാരണമാണ്. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ബിഎംഡബ്ല്യു മോട്ടോറോറാഡുമായുള്ള പങ്കാളിത്തം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഹൊസൂര്‍ നിര്‍മ്മാണ ശാലയാണ് ആഗോളതലത്തില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 10 ശതമാനം വോള്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. ബിഎംഡബ്ല്യു G310R, ബിഎംഡബ്ല്യു 310GS മോട്ടോര്‍സൈക്കിളുകളുടെ കയറ്റുമതി 2016 ഡിസംബറില്‍ ടിവിഎസിന്റെ ഹൊസൂര്‍ പ്ലാന്റില്‍ നിന്ന് ആരംഭിച്ചിരുന്നു.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

''ടിവിഎസ് മോട്ടോര്‍ കമ്പനിയുമായുള്ള തങ്ങളുടെ ശക്തമായ സമന്വയങ്ങള്‍ സബ് -500 സിസി സെഗ്മെന്റില്‍ ആകര്‍ഷകമായ ഓഫറുകള്‍ വികസിപ്പിക്കുന്നതിന് കാരണമായെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍ക്കസ് ഷ്രാം പറഞ്ഞു.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ബിഎംഡബ്ല്യു G310R, ബിഎംഡബ്ല്യു G310GS സിംഗിള്‍ സിലിണ്ടര്‍ മോഡലുകള്‍ എന്നിവ സമാരംഭിച്ചതിന് ശേഷം സമാനതകളില്ലാത്ത ജനപ്രീതിയാണ് വിപണിയില്‍ ലഭിക്കുന്നത്.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 310 സിസി സീരീസിന്റെ 100,000 യൂണിറ്റ് പുറത്തിറങ്ങിയതോടെ, ഈ രണ്ട് മോഡലുകളും ബിഎംഡബ്ല്യു മോട്ടോററാഡിന്റെ വിജയഗാഥയുടെ അവിഭാജ്യ ഘടകമാണ്. ടിവിഎസ് മോട്ടോര്‍ കമ്പനിയുമായുള്ള തങ്ങളുടെ സഹകരണത്തിന്റെ ഭാവി കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, ബിഎസ് VI നിലവാരത്തിലുള്ള 313 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ടിവിഎസിന്റെ അപ്പാച്ചെ RR310-ല്‍ നമ്മള്‍ കാണുന്ന അതേ എഞ്ചിനാണിതെന്ന് വേണം പറയാന്‍.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ഈ യൂണിറ്റ് 9,500 rpm-ല്‍ പരമാവധി 34 bhp കരുത്തും 7,500 rpm-ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കും. സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡാണ് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ യൂണിറ്റിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

7.17 സെക്കന്‍ഡുകള്‍ മാത്രം മതി മോഡലുകള്‍ക്ക് 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍, എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ ബിഎസ് VI ആവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ത്ത ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

രണ്ട് മോട്ടോര്‍സൈക്കിളുകളിലും പുതിയ ബോഡി ഗ്രാഫിക്‌സും ചെറുതായി പരിഷ്‌കരിച്ച ബോഡി പാനലുകളും ഉണ്ട്. മോട്ടോര്‍സൈക്കിളുകള്‍ പുതിയ കളര്‍ സ്‌കീമുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മോട്ടോര്‍സൈക്കിളുകളെ മുമ്പത്തേക്കാള്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു.

310 സീരീസ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് BMW Motorrad

ബിഎംഡബ്ല്യു മോട്ടോറാഡ് മോഡലുകളില്‍ റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യയോടൊപ്പം സ്ലിപ്പര്‍-ക്ലച്ച്, ഡ്യുവല്‍-ചാനല്‍ എബിഎസ് തുടങ്ങിയ മറ്റ് സവിശേഷതകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് മോട്ടോര്‍സൈക്കിളുകളും മുന്‍വശത്ത് ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ അലുമിനിയം സ്വിംഗാര്‍ം സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഉപയോഗിക്കുന്നു. ബ്രേക്കിംഗ് രണ്ട് അറ്റത്തും ഡിസ്‌കുകള്‍ കൈകാര്യം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Bmw motorrad announced 1 lakh unit of 310 series rolls out from hosur plant
Story first published: Thursday, October 14, 2021, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X