ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ 2021 S 1000 R ഇന്ത്യയിൽ പുറത്തിറക്കി. 17.90 ലക്ഷം എക്സ്ഷോറൂം (ആരംഭ വില). രാജ്യമെമ്പാടുമുള്ള ബ്രാൻഡിന്റെ വെബ്‌സൈറ്റ് വഴി മോട്ടോർ സൈക്കിൾ ഓൺലൈനായി ബുക്ക് ചെയ്യാം.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

വേരിയന്റുകളും വിലനിർണ്ണയവും:

സ്റ്റാൻഡേർഡ്, സ്പോർട്ട്, M-സ്പോർട്ട് എന്നീ മൂന്ന് വകഭേദങ്ങളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്

സ്റ്റാൻഡേർഡ്: 17.90 ലക്ഷം രൂപ

സ്പോർട്ട്: 19.75 ലക്ഷം രൂപ

M-സ്പോർട്ട: 22.50 ലക്ഷം രൂപ

എല്ലാം എക്സ്-ഷോറൂം വിലകളാണ്.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

നിറങ്ങൾ:

* സ്റ്റാൻഡേർഡ്

റേസിംഗ് റെഡ് യൂണി

* സ്പോർട്ട്

ഹോക്കൻഹൈം സിൽവർ മെറ്റാലിക്

ഇളം വെള്ള / M മോട്ടോർസ്പോർട്ട്

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

S 1000 R -ന്റെ വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം ചില കോസ്മെറ്റിക്, ഫീച്ചർ അപ്പ്ഗ്രേഡുകൾ എന്നിവയാണ്. എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള മെച്ചപ്പെടുത്തിയ ഹെഡ്‌ലാമ്പുകൾ, ബൈഡയരക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, റൈഡ് മോഡ് പ്രോയ്ക്കൊപ്പം അധിക റൈഡ് മോഡുകൾ, കീലെസ് എൻ‌ട്രി, ഹീറ്റഡ് ഗ്രിപ്പുകൾ, എഞ്ചിൻ കൗൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

എഞ്ചിൻ സവിശേഷതകളും ഫ്യുവൽ ടൈപ്പും:

ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയ ഇൻ-ലൈൻ ഫോർ സിലിണ്ടർ 998 സിസി എഞ്ചിനാണ് ബി‌എം‌ഡബ്ല്യു S 1000 R ‌-ന്റെ ഹൃദയം. മുമ്പത്തെ ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ എഞ്ചിൻ ഇപ്പോൾ 5.0 കിലോഗ്രാം ഭാരം കുറഞ്ഞതാണ്. ആന്തരിക ഘടകങ്ങൾ കുറവായതിനാലാണിത്.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

* പരമാവധി പവർ: 11,000 rpm -ൽ 162 bhp

* പീക്ക് ടോർക്ക്: 9,250 rpm -ൽ 114 Nm

* 3.2 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കും

* ഉയർന്ന വേഗത: മണിക്കൂറിൽ 250 കിലോമീറ്റർ (ഇലക്ട്രോണിക്കലായി-പരിമിതപ്പെടുത്തിയിരിക്കുന്നു)

മോട്ടോർ സൈക്കിളിൽ നാല്, അഞ്ച്, ആറ് ഗിയർ അനുപാതങ്ങൾ ബിഎംഡബ്ല്യു പുനർനിർമ്മിച്ചു. മെച്ചപ്പെട്ട ആക്‌സിലറേഷനോടുകൂടിയ ലോവർ എഞ്ചിൻ rpm -കളിൽ ഇത് പവർ വർധിപ്പിച്ചു.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

ഡിസൈൻ മാറ്റങ്ങൾ:

2021 S 1000 R പുതുക്കിയ ഡിസൈൻ അവതരിപ്പിക്കുന്നു, പ്രത്യേകിച്ച് മുൻവശത്ത്. മധ്യഭാഗത്ത് തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പ് ഇതിൽ ഉൾപ്പെടുന്നു. ഫ്യുവൽ ടാങ്ക് രൂപകൽപ്പന, ക്വാർട്ടർ ഫെയറിംഗ്, എക്‌സ്‌ഹോസ്റ്റ്, ടെയിൽ വിഭാഗം എന്നിവയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

ഫ്രെയിം, സസ്പെൻഷൻ & ബ്രേക്കുകൾ:

RR വേരിയന്റിൽ നിന്ന് കടമെടുത്ത യൂണിറ്റുമായി 2021 S 1000 R അതിന്റെ ഫ്രെയിമിലും മാറ്റങ്ങൾ വരുത്തി. ഇത് മെച്ചപ്പെട്ട ഹാൻഡ്‌ലിംഗ് സവിശേഷതകളിൽ സഹായിക്കുന്ന മികച്ച റൈഡർ എർഗോണോമിക്സിനായി മോട്ടോർസൈക്കിളിനെ ഭാരം കുറഞ്ഞതും മധ്യത്തിൽ ചെറിയ അനുപാതങ്ങളുമുള്ളതുമാക്കാൻ അനുവദിച്ചു.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

S 1000 R -ന്റെ ഭാരം സംബന്ധിച്ച് സംസാരിക്കുമ്പോൾ, നേക്കഡ്-സ്പോർട്ട് മോട്ടോർസൈക്കിൾ 199 കിലോ ഭാരവുമായി വരുന്നു. മോട്ടോർസൈക്കിളിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് 6.5 കിലോഗ്രാം ഭാരം കുറവാണിത്.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

മോട്ടോർസൈക്കിളിന്റെ ഭാരം 4.5 കിലോഗ്രാം കുറയ്ക്കുന്ന 'M-സ്‌പോർട്ട്' പാക്കേജും S 1000 R -ൽ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു.

M-സ്‌പോർട്ട് പായ്ക്ക്:

M ഫോർജ്ഡ് വീലുകൾ അല്ലെങ്കിൽ ഓപ്ഷണൽ കാർബൺ വീലുകൾ

M ലൈറ്റ് വെയിറ്റ് ബാറ്ററി

M എൻഡ്യുറൻസ് ചെയിൻ

M സ്പോർട്സ് സൈലൻസർ

M സ്പോർട്ട് സീറ്റ്

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

സസ്പെൻഷൻ:

ഫ്രണ്ട്: 45 mm USD ഫോർക്കുകൾ

റിയർ: അലുമിനിയം സ്വിംഗ്ആമിൽ മോണോ-ഷോക്ക് സജ്ജീകരണം

ഇരു യൂണിറ്റുകളിലും പ്രീലോഡ്, റീബൗണ്ട്, കംപ്രഷൻ എന്നിവ ക്രമീകരിക്കാവുന്നവയാണ്.

ബ്രേക്കുകൾ:

ഫ്രണ്ട്: റേഡിയൽ മൗണ്ടഡ് നാല് പിസ്റ്റൺ ക്യലിപ്പറുകളുള്ള ഇരട്ട 320 mm ഡിസ്ക് ബ്രേക്കുകൾ

റിയർ: ഫ്ലോട്ടിംഗ് വൺ-പിസ്റ്റൺ ക്യാലിപ്പറുള്ള സിംഗിൾ 220 mm ഡിസ്ക് ബ്രേക്ക്

വീലുകളും ടയറുകളും:

ഫ്രണ്ട്: 120/70 സെക്ഷൻ ടയറുള്ള 17 ഇഞ്ച് വീലുകൾ

റിയർ: 190/55 സെക്ഷൻ ടയറുള്ള 17 ഇഞ്ച് വീലുകൾ

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ:

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 6.5 ഇഞ്ച് TFT ഡിസ്പ്ലേയാണ് 2021 ബിഎംഡബ്ല്യു S 1000 R -ൽ ഒരുക്കിയിരിക്കുന്നത്. ഹാൻഡിൽബാറിലെ സ്വിച്ച് ഗിയർ ഉപയോഗിച്ച് ഉപഭോക്താവിന് ഡിസ്പ്ലേയിൽ നിന്ന് മോട്ടോർ സൈക്കിളിലെ എല്ലാ ഇലക്ട്രോണിക് റൈഡർ എയ്ഡുകളും നിയന്ത്രിക്കാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു; വില 17.90 ലക്ഷം രൂപ

സ്റ്റാൻഡേർഡ് റൈഡർ എയ്ഡുകൾ:

* നാല് റൈഡ് മോഡുകൾ: റെയിൻ, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ

* ആറ്-ആക്സിസ് IMU

* ABS പ്രോ

* ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ

ഓപ്ഷണൽ റൈഡർ എയ്ഡുകൾ:

* ബൈഡയറക്ഷണൽ ക്വിക് ഷിഫ്റ്റർ

* രണ്ട് അധിക റൈഡ് മോഡുകൾ

* TPMS

Most Read Articles

Malayalam
English summary
BMW Motorrad Launched 2021 S1000R Motorcycle In India At 17-9 Lakh Rupees. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X