മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

രാജ്യത്ത് മാക്‌സി സ്‌കൂട്ടറുകള്‍ക്ക് പ്രിയം വര്‍ധിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ ഒരു പ്രീമിയം മാക്‌സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് BMW Motorrad ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

വൈകാതെ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ബവേറിയന്‍ ബ്രാന്‍ഡിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗം ഈ വര്‍ഷം ആദ്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വരാനിരിക്കുന്ന മാക്‌സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്‌സി സ്‌കൂട്ടര്‍ കൂടിയായിരിക്കും ഇതെന്നും കമ്പനി അഭിപ്രായപ്പെട്ടു. BMW-ന് നിലവില്‍ രണ്ട് മിഡ് ഡിസ്പ്ലേസ്മെന്റ് മാക്‌സി സ്‌കൂട്ടറുകള്‍ ഉണ്ട്. എന്നിരുന്നാലും, രണ്ടാമത്തേത് മാത്രമേ നമ്മുടെ രാജ്യത്ത് ബുക്കിംഗിനായി ലഭ്യമാകൂ.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

BMW സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ലഭ്യമാണ്. പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 100 ഉപഭോക്താക്കള്‍ ഇത് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ലെന്ന് വേണം പറയാന്‍.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

C 400 GT എന്ന് വിളിക്കപ്പെടുന്ന മോഡലിനെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ മാത്രമാകും മോഡലിന്റെ വിലയും കമ്പനി വെളിപ്പെടുത്തുക. അന്തരാഷ്ട്ര വിപണികളില്‍ ഇന്ന് വലിയ സ്വീകാര്യത ലഭിച്ച് മുന്നേറുന്ന മോഡല്‍ കൂടിയാണ് C 400 GT.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

അതേസമയം താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി ചില BMW ഡീലര്‍ഷിപ്പുകള്‍ മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1,00,000 രൂപ ടോക്കണ്‍ തുകയ്ക്ക് സ്‌കൂട്ടര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

മാക്‌സി സ്‌കൂട്ടറിനെ ഈയിടെ മലേഷ്യയില്‍ 48,500 രൂപയ്ക്ക് (ഏകദേശം 8.51 ലക്ഷം രൂപ) കമ്പനി വില്‍പ്പനയ്ക്കെത്തിച്ചിരുന്നു. ഇന്ത്യയില്‍ സമാനമായ ഒരു വില തന്നെ പ്രതീക്ഷിക്കാമെന്നാണ് സൂചന.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

സാധാരണ മാക്‌സി സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി C 400 GT-യ്ക്ക് ഷാര്‍പ്പായിട്ടുള്ളതും മസ്‌കുലറായിട്ടുള്ള ഒരു ഡിസൈന്‍ സ്റ്റെലിംഗാകും ലഭിക്കുക്. ഇത് അതിന്റെ മൊത്തത്തിലുള്ള ബാഹ്യഭാഗത്തിന് സ്‌പോര്‍ട്ടി ആകര്‍ഷം കൂട്ടുമെന്നും കമ്പനി വ്യക്തമാക്കുന്നു.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

എല്ലാ മാക്‌സി സ്‌കൂട്ടറുകളെയും പോലെ, C 400 GT-ക്കും മുന്‍വശത്ത് കനത്ത ഫെയറിംഗ് ബോഡി ലഭിക്കും. പവര്‍ സ്‌കൂട്ടറിന്റെ സിഗ്‌നേച്ചര്‍ ഡിസൈന്‍ സൂചനകളില്‍ ഇരട്ട-ബീം ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്ലൈറ്റ്, സിംഗിള്‍-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, ഉയര്‍ത്തിയ സ്പ്ലിറ്റ്-സ്‌റ്റൈല്‍ ഫുട്‌ബോര്‍ഡ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, സ്പോര്‍ട്ടി പില്യണ്‍ ഗ്രാബ്-റെയിലുകള്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തും.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

സൈഡ് ഫെന്‍ഡറുകളിലെ എല്‍ഇഡി ഡിആര്‍എല്ലുകള്‍ സ്‌കൂട്ടറിന് ഒരു പ്രീമിയം ആകര്‍ഷണം നല്‍കുന്നു. റൈഡര്‍ വളരെ താഴ്ന്ന നിലയിലാണ് ഇരിക്കുന്നതെങ്കിലും പില്യണ്‍ വളരെ ഉയരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് സുഖകരമായ റൈഡിംഗ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

വിശാലമായ നേരായ ഹാന്‍ഡില്‍ബാറുകളും ഫോര്‍വേഡ് സെറ്റ് ഫൂട്ട് റെസ്റ്റുകളും വിശ്രമിക്കുന്ന സവാരി ഭാവം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സവാരിക്ക് സീറ്റ് ലംബര്‍ പിന്തുണയും ലഭിക്കുന്നു, ഇത് ദീര്‍ഘദൂര യാത്രകള്‍ക്ക് വളരെ സഹായകരമാണെന്ന് കമ്പനി വ്യക്തമാക്കി.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

സവിശേഷതകളുടെ കാര്യത്തില്‍, BMW എല്ലായ്‌പ്പോഴും ഒരു കുറവും വരുത്താറില്ലെന്ന് വേണം പറയാന്‍. പ്രത്യേകിച്ച് ഇതുപോലുള്ള ഒരു വിഭാഗത്തില്‍. എല്‍ഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്‌നിഷന്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഫ്രണ്ട് ഗ്ലൗവ് ബോക്‌സില്‍ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, ഹീറ്റഡ് ഗ്രിപ്പുകള്‍, ഹീറ്റഡ് സീറ്റുകള്‍, കണക്റ്റിവിറ്റിക്ക് അനുയോജ്യമായ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളുടെ പട്ടികയില്‍ ഇടംപിടിച്ചേക്കാം.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

പവര്‍ സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തിന് പുതുക്കിയ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ASC) ലഭിക്കുന്നു, ഇത് ഇപ്പോള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണ്, കൂടാതെ ലോ ട്രാക്ഷന്‍ പ്രതലങ്ങളില്‍ കൂടുതല്‍ ട്രാക്ഷന്‍ നേടാന്‍ ഇത് സഹായിക്കുകയും ചെയ്യും.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

12V ചാര്‍ജിംഗ് സോക്കറ്റും ആന്റി-തെഫ്റ്റ് അലാറം സിസ്റ്റവും മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. മോഡലിന് കരുത്ത് നല്‍കുക 350 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഈ യൂണിറ്റ് 7,500 rpm-ല്‍ 33.5 bhp പരമാവധി കരുത്തും 5,750 rpm-ല്‍ 35 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ ഒരു CVT ഗിയര്‍ബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍ വരവ് അറിയിച്ച് BMW; ബുക്കിംഗ് കണക്കുകള്‍ പുറത്ത്

മണിക്കൂറില്‍ 139 കിലോമീറ്ററാകും C 400 GT-യുടെ പരമാവധി വേഗത്. ഇന്ത്യന്‍ വിപണിയില്‍ എത്തിയാലും നിലവില്‍ ഈ മോഡലിന് നേരിട്ടുള്ള എതിരാളികള്‍ ആരും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Bmw motorrad planning to launch maxi scooter soon india read here to find more details
Story first published: Monday, August 30, 2021, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X