നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

2022 G 310 GS- ന്റെ ബുക്കിംഗ് ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. 2022 മോഡലിലെ മാറ്റങ്ങള്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ - ട്രിപ്പിള്‍ ബ്ലാക്ക് രൂപത്തില്‍ കോസ്‌മെറ്റിക് നവീകരണങ്ങളില്‍ മാത്രമായി കമ്പനി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

ഈ പുതിയ കളര്‍ സ്‌കീം ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. ഏറ്റവും പുതിയ കളര്‍ തീം ബ്ലാക്കും ബേസ് പെയിന്റും പോലെ സില്‍വര്‍ ഫിനിഷുകളും ഫെയറിംഗിനും പിന്‍ പാനലിനും ഉപയോഗിക്കുന്നു.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്യുവല്‍ ടാങ്കില്‍ ബ്രൗണ്‍ നിറത്തിലുള്ള GS ലോഗോകളുള്ള പൂര്‍ണമായും കറുപ്പിച്ച പെയിന്റാണ് ബൈക്കിന്റെ സവിശേഷത. പുതിയ കളര്‍ ഓപ്ഷനില്‍ സില്‍വര്‍ ഫിനിഷ്ഡ് റേഡിയേറ്റര്‍ കവചങ്ങളും ചുറ്റുപാടുകളും ഗോള്‍ഡ് നിറത്തിനൊപ്പം കുറച്ച് ദൃശ്യതീവ്രതയും കമ്പനി അവതരിപ്പിക്കുന്നു.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

അതേസമയം ഫീച്ചര്‍ ലിസ്റ്റും മെക്കാനിക്കല്‍ സവിശേഷതകളും മാറ്റമില്ലാതെ തുടരുന്നു, 2022 ബിഎംഡബ്ല്യു G 310 GS മോഡലിന് 33.5 bhp കരുത്തും 28 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന ബിഎസ് VI നിലവാരത്തിലുള്ള 313 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

ഈ മോട്ടോര്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹാര്‍ഡ്‌വെയറും മാറ്റമില്ലാതെ തുടരുന്നു, G 310 GS മുന്‍വശത്ത് അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും, പിന്നില്‍ മോണോ-ഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

19 ഇഞ്ച് ഫ്രണ്ട് വീല്‍, 17 ഇഞ്ച് റിയര്‍ വീല്‍, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍ ചാനല്‍ ABS എന്നിവയും പഴയ പതിപ്പിന് സമാനമായി തന്നെ നിലനിര്‍ത്തുന്നു. ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവറുകള്‍ എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. അതേസമയം ടിഎഫ്ടി പൂര്‍ണ്ണ വലിപ്പത്തിലുള്ള സ്‌ക്രീന്‍ ഇല്ലാത്തതാണ്. കൂടാതെ, ഇത് റൈഡിംഗ് മോഡുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

ലോഞ്ച് ചെയ്യുമ്പോള്‍, ബൈക്കിന് ഏകദേശം 3.10 ലക്ഷം രൂപയ്ക്കടുത്ത് എക്‌സ്‌ഷോറൂം വില ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന് 3 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ മറ്റ് അഡ്വഞ്ചര്‍ ബൈക്കുകളായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കെടിഎം 250 അഡ്വഞ്ചര്‍ എന്നിവയ്ക്ക് എതിരെയാകും ഇത് വിപണിയില്‍ മത്സരിക്കുക.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

G 310 GS-ന് പുറമേ, ബിഎംഡബ്ല്യു മോട്ടോറാഡ് 2022 G 310 R-നായുള്ള ബുക്കിംഗും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ റോഡ്സ്റ്ററിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്-കോസ്മിക് ബ്ലാക്ക് ടു, സ്‌റ്റൈല്‍ പാഷന്‍.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, അധികം വൈകാതെ തന്നെ ഒരു മാക്‌സി സ്‌കൂട്ടറിനെ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനോടകം തന്നെ അത് സംബന്ധിച്ച് ഏതാനും വിവരങ്ങളും ടീസര്‍ വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

C 400 GT എന്ന് പേരിട്ടിരിക്കുന്ന മോഡലിനായുള്ള ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ ടോക്കണ്‍ തുകയില്‍ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂട്ടറിന് 100-ല്‍ അധികം ബുക്കിംഗുകള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളില്‍ ഇതിനകം തന്നെ വലിയ സ്വീകാര്യത നേടി മുന്നേറുന്ന ഒരു മാക്‌സി സ്‌കൂട്ടര്‍ കൂടിയാണിത്.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ 350 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 7,500 rpm-ല്‍ 33.5 bhp പവറും 5,750rpm-ല്‍ 35 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ ഒരു CVT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

ബിഎംഡബ്ല്യുവിന്റെ പ്രീമിയം മാക്‌സി സ്‌കൂട്ടര്‍ ട്രാന്‍സ്മിഷനില്‍ നിന്ന് സുഗമമായ പ്രതികരണത്തിനായി പുതുക്കിയ ക്ലച്ച് സ്പ്രിംഗുകള്‍ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 139 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

സ്‌കൂട്ടറിലെ മറ്റ് പ്രധാന മെക്കാനിക്കല്‍, ഫീച്ചര്‍ അപ്ഡേറ്റുകളില്‍, പുതുക്കിയ ക്ലച്ച് സ്പ്രിംഗുകള്‍ക്ക് പുറമേ, ഒരു പുതിയ 'ഇ-ഗ്യാസ്' സംവിധാനം ഉള്‍പ്പെടുന്നു, ഇത് ഒരുതരം ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനമല്ലാതെ മറ്റൊന്നുമല്ല. പുതുക്കിയ എഞ്ചിന്‍ മാനേജ്മെന്റും പുതിയ എക്സ്ഹോസ്റ്റ് സിസ്റ്റവും ഇതിന്റെ മറ്റ് പ്രധാന സവിശേഷതളില്‍ ഉള്‍പ്പെടുന്നു.

നവീകരണങ്ങളോടെ 2022 G 310 GS എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് BMW Mororrad

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമാരംഭിക്കുമ്പോള്‍, ഇരുചക്രവാഹനത്തിന് 5 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇതിന് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല.

Most Read Articles

Malayalam
English summary
Bmw motorrad start accepting 2022 g 310 gs bookings in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X