മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

ഇന്ത്യന്‍ വിപണിയില്‍ പുതിയ മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഇതിന്റെ ഭാഗമായി പുതിയ ഇരുചക്രവാഹനത്തിന്റെ ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

മാക്സി സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ജര്‍മ്മന്‍ ബ്രാന്‍ഡ് ടീസര്‍ ചിത്രത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ബന്‍ മൊബിലിറ്റി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് കമ്പനി ''മാക്‌സി-സ്‌കൂട്ടര്‍ ഉടന്‍ അരങ്ങേറുന്നു'' എന്ന് വ്യക്തമാക്കി, കൂടാതെ ടീസറില്‍, സംയോജിത ഇരട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഹെഡ്‌ലാമ്പുകളും കാണാന്‍ സാധിക്കും.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

മാക്‌സി-സ്‌കൂട്ടറിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് വേണം പറയാന്‍. അടുത്ത കാലത്തായി മാക്‌സി-സ്‌കൂട്ടറുകള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ ഏറിവരുകയാണ്.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

അങ്ങനെയാണെങ്കില്‍പ്പോലും, ജര്‍മ്മന്‍ നിര്‍മ്മാതാവിന്റെ അന്താരാഷ്ട്രതലത്തില്‍ വില്‍ക്കുന്ന സ്‌കൂട്ടറുകളെ ഇത് വളരെയധികം സ്വാധീനിക്കും. ടീസര്‍ ചിത്രത്തില്‍ നിന്നുള്ള ആദ്യകാഴ്ചയില്‍ C400 X, C400 GT എന്നിവ തീര്‍ച്ചയായും ഓര്‍മ്മയില്‍ വരും, അവ 350 സിസി ആര്‍ക്കിടെക്ക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

ബിഎംഡബ്ല്യു മാക്‌സി-സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം കൂടുതല്‍ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ല. ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്, ഇരുചക്രവാഹനങ്ങളില്‍ ഇരട്ട ഹെഡ്‌ലൈറ്റ് സജ്ജീകരണം, സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ ഉള്‍പ്പെടും എന്നതാണ്. മാക്‌സി-സ്‌കൂട്ടര്‍ രൂപത്തിലേക്ക് ചേര്‍ക്കുന്ന വലിയ കറുത്ത വിന്‍ഡ്സ്‌ക്രീനും ഉണ്ടാകുമെന്നാണ് സൂചന.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

വരാനിരിക്കുന്ന ബിഎംഡബ്ല്യു മാക്‌സി-സ്‌കൂട്ടറില്‍ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ പ്രദര്‍ശിപ്പിക്കും. ഇത് എബിഎസ് കൊണ്ട് സജ്ജീകരിച്ചിരിക്കാം. ബ്ലാക്ക് ഹീറ്റഡ് കവചമുള്ള സൈഡ് മൗണ്ട് ചെയ്ത എക്സ്ഹോസ്റ്റ് ഉണ്ടാകും.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

ഇത് ഇരുചക്രവാഹനത്തിന്റെ സൈഡ് പ്രൊഫൈല്‍ വര്‍ധിപ്പിക്കുകയും സ്‌പോര്‍ട്ടിനെസ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സൂഖകരമായ യാത്രയ്ക്ക് ഒരു വലിയ സിംഗിള്‍ പീസ് സീറ്റായിരിക്കും ഇതിന് ലഭിക്കുക. അതിന് പിന്നില്‍ ഒരു സ്പ്ലിറ്റ്-ടൈപ്പ് പില്യണ്‍ ഗ്രാബ് റെയിലും ഇടംപിടിച്ചേക്കും.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഫ്യുവല്‍ ക്യാപ്, പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയവ ലഭ്യമായ മറ്റ് സവിശേഷതകളില്‍ ചിലതാണ്.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

ടീസര്‍ ഇമേജിലേക്ക് പോകുമ്പോള്‍, പുതിയ ബിഎംഡബ്ല്യു മാക്‌സി-സ്‌കൂട്ടറിന് ആവശ്യപ്പെടുന്ന റോഡ് സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SXR160 തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ വളരുന്ന മാക്‌സി-സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇതിന് സ്വന്തമായി ഇടം നേടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മാക്‌സി-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു; ടീസര്‍ ചിത്രം പങ്കുവെച്ചു

മോഡലിന്റെ മറ്റ് വിവരങ്ങളോ, പ്രത്യേകതകളോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ ടീസറുകളും മാക്‌സി-സ്‌കൂട്ടറിന്റെ സവിശേഷതകളും ലഭ്യമായേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
BMW Will Launch Maxi-Scooter For India Soon, Teaser Image Reveled. Read in Malayalam.
Story first published: Saturday, July 17, 2021, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X