2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

പുതിയ 2021 സൂപ്പര്‍സ്പോര്‍ട്ട് 950 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. 13.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, മോട്ടോര്‍സൈക്കിള്‍ ഒരു പുതിയ യൂറോ 5/ബിഎസ് VI എഞ്ചിന്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബാഹ്യ രൂപങ്ങള്‍, പുതിയ സവിശേഷതകള്‍ എന്നിവയും അവതരിപ്പിക്കുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ്, S എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ സൂപ്പര്‍സ്‌പോര്‍ട്ട് 950 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് വേരിയന്റുകളും ഇതിനകം അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

പുതുക്കിയ സൂപ്പര്‍സ്പോര്‍ട്ട് 950 പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ഫെയറിംഗുകളുമായിട്ടാണ് വരുന്നത്. അത് അതിന്റെ ചലനാത്മക ആകര്‍ഷണം വര്‍ധിപ്പിക്കാനും സഹായിച്ചുവെന്നും കമ്പനി അഭിപ്രായപ്പെടുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

പാനിഗാലെ V4- ന്റെ ഇരട്ട എക്‌സ്ട്രാക്റ്ററിനെ അനുസ്മരിപ്പിക്കുന്ന സൈഡ് വ്യൂ പുതിയ വെന്റുകളാല്‍ സമ്പുഷ്ടമാണ്. മോഡലിലെ മറ്റ് ഡിസൈന്‍ അപ്ഡേറ്റുകളില്‍ ഇപ്പോള്‍ സൈലന്‍സറിലേക്കും മെക്കാനിക്‌സിലേക്കും താഴ്ന്ന ഫെയറിംഗും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

ആര്‍ട്ടിക് വൈറ്റ് സില്‍ക്ക്, ഡ്യുക്കാട്ടി റെഡ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ ഇതിന് ലഭിക്കുന്നു. ബൈക്കില്‍ പുതുക്കിയ ബിഎസ് VI നവീകരണത്തോടെയുള്ള 937 സിസി L-ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

ഇത് 9,000 rpm-ല്‍ 108.6 bhp പരമാവധി കരുത്തും 6,500 rpm-ല്‍ 93 Nm പരമാവധി ടോര്‍ക്കും വികസിപ്പിക്കുന്നു. ബൈക്കിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

ഏറ്റവും പുതിയ ഡ്യുക്കാട്ടി സൂപ്പര്‍സ്പോര്‍ട്ട് 950 ന് ഒരു ട്രെല്ലിസ് ഫ്രെയിമാണ് ലഭിക്കുന്നത്. അത് എഞ്ചിന്‍ ഘടനയുടെ ഘടനാപരമായ ഘടകമാണെന്നും കമ്പനി അവകാശപ്പെടുന്നു. ട്രെല്ലിസ് ഫ്രെയിം വളരെ ഉയര്‍ന്ന ടോര്‍ഷ്യല്‍ കാഠിന്യവും ഭാരം കുറഞ്ഞതുമാണെന്ന് സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മ്മാതാവ് അവകാശപ്പെടുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

പുതിയ സൂപ്പര്‍സ്പോര്‍ട്ടിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ സസ്പെന്‍ഷന്‍ കിറ്റില്‍ 43 mm യുഎസ്ഡി മാര്‍സോച്ചി ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ സാക്‌സ് മോണോ ഷോക്കും ഉള്‍പ്പെടുന്നു, അതേസമയം ഉയര്‍ന്ന സ്പെക്ക് 'S' ട്രിമിന് പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഒഹ്ലിന്‍സ് സസ്പെന്‍ഷന്‍ സജ്ജീകരണവും ഒരു പാസഞ്ചര്‍ സീറ്റ് കവറും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

മോഡലിന്റെ പുതിയ റൈഡ്-ബൈ-വയര്‍ സിസ്റ്റവും, സ്‌പോര്‍ട്ട്, ടൂറിംഗ്, അര്‍ബന്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍, പവര്‍ട്രെയിനില്‍ നിന്നുള്ള ഡെലിവറി, റൈഡര്‍ എയ്ഡുകളായ എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ എന്നിവ ക്രമീകരിക്കുന്നതിന് ഓരോ റൈഡിംഗ് മോഡും മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

രണ്ട് വേരിയന്റുകളിലെയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, 4.3 ഇഞ്ച് ഫുള്‍ ടിഎഫ്ടി ഡിസ്പ്ലേ, സിംഗിള്‍ സൈഡ് സ്വിംഗ്ഗാം, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, പരിഷ്‌കരിച്ച സീറ്റ്, ത്രീ-സ്‌പോക്ക് അലുമിനിയം വീലുകള്‍, പിറെല്ലി ഡയബ്ലോ റോസോ 3 ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

ബിഎസ് VI മോഡലിലെ സ്‌റ്റൈലിംഗ് സൂചനകളില്‍ പുതുക്കിയ ഹെഡ്‌ലൈറ്റ് ഡിസൈന്‍, സ്പോര്‍ട്ടിയര്‍ ഫെയറിംഗ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, റിയര്‍-വ്യൂ മിറര്‍ ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്റ്റെപ്പ്-അപ്പ് സാഡില്‍, ട്വിന്‍-പോഡ് എക്സ്ഹോസ്റ്റ് ഔട്ട്‌ലെറ്റ് എന്നിവയും ഉള്‍പ്പെടുന്നു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

പുതിയ ഡ്യുക്കാട്ടി സൂപ്പര്‍സ്പോര്‍ട്ട് 950 ബിഎസ് VI ഇന്ത്യന്‍ വിപണിയില്‍ കവസാക്കി നിഞ്ച 1000 SX-ന് എതിരെയാകും മത്സരിക്കുക. പുതിയ മോഡലിനുള്ള ബുക്കിംഗ് ആരംഭിച്ചുവെന്നും ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

'പാനിഗാലെ സീരീസിന്റെ റേസിംഗ് ഡിഎന്‍എ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന പാക്കേജിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പുതിയ സൂപ്പര്‍സ്‌പോര്‍ട്ട് 950-ന് സാധിക്കുമെന്നാണ് പുതിയ സൂപ്പര്‍സ്‌പോര്‍ട്ട് 950-ന്റെ അവതരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഡ്യുക്കാട്ടി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞത്.

2021 SuperSport 950 മോഡലിനെ അവതരിപ്പിച്ച് Ducati; വില 13.49 ലക്ഷം രൂപ

സൂപ്പര്‍സ്‌പോര്‍ട്ട് 950 ഉപയോഗിച്ച്, പാനിഗലിനെപ്പോലെ പ്രതിബദ്ധതയില്ലാത്ത ഒരു സ്‌പോര്‍ട്‌സ് ബൈക്ക് അവതരിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചു, കൂടാതെ ഇന്ത്യയിലെ നിരവധി റൈഡേഴ്‌സിന് റേസിംഗ് ചലനാത്മകത നല്‍കാന്‍ ഇത് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ സൂപ്പര്‍സ്‌പോര്‍ട്ട് 950 സ്‌പോര്‍ട്‌സ് ബൈക്ക്, ഇന്ത്യയിലെ ധാരാളം റൈഡര്‍മാരെ ആകര്‍ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati launched 2021 supersport 950 bs6 model in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X