ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഹൈപ്പര്‍മോട്ടാര്‍ഡ് 950-യുടെ ബിഎസ് VI പതിപ്പിനെ രാജ്യത്ത് അവതരിപ്പിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. 12.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

അന്താരാഷ്ട്രതലത്തില്‍, ഹൈപ്പര്‍മോട്ടാര്‍ഡ് ശ്രേണിയില്‍ മൂന്ന് വകഭേദങ്ങള്‍ ഉള്‍പ്പെടുന്നു - ഹൈപ്പര്‍മോട്ടാര്‍ഡ് 950, ഹൈപ്പര്‍മോട്ടാര്‍ഡ് 950 RVE, ഹൈപ്പര്‍മോട്ടാര്‍ഡ് 950 SP. ഇന്ത്യന്‍ വിപണിയില്‍ SP, RVE വേരിയന്റുകളാണ് ലഭിക്കുന്നത്.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ഹൈപ്പര്‍മോട്ടാര്‍ഡ് 950 RVE പതിപ്പിന് 12.99 ലക്ഷം രൂപയും, ഹൈപ്പര്‍മോട്ടാര്‍ഡ് 950 SP പതിപ്പിന് 16.24 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഹൈപ്പര്‍മോട്ടാര്‍ഡ് ശ്രേണിയുടെ രണ്ട് വേരിയന്റുകളിലും ബിഎസ് VI നിലവാരത്തിലുള്ള 937 സിസി ഡ്യുക്കാട്ടി Testastretta 11-ഡിഗ്രി V-ട്വിന്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോഡലിന് കരുത്ത് നല്‍കുക.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഈ യൂണിറ്റ് 9,000 rpm-ല്‍ 112.4 bhp പരമാവധി കരുത്തും 7,250 rpm-ല്‍ 96 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി മോട്ടോര്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഒരു ട്വിന്‍ അണ്ടര്‍-സീറ്റ് എക്സ്ഹോസ്റ്റ് സെറ്റപ്പ്, മിനിമല്‍ ബോഡി വര്‍ക്ക്, ട്രെല്ലിസ് ഫ്രെയിം, ട്രെല്ലിസ് സബ്-ഫ്രെയിം, വിശാലമായ ഹാന്‍ഡില്‍ബാര്‍, നക്കിള്‍ഗാര്‍ഡ്-ഇന്റഗ്രേറ്റഡ് എല്‍ഇഡി ബ്ലിങ്കറുകള്‍, ഫ്‌ലാറ്റ് സീറ്റ്, 17 ഇഞ്ച് വീലുകള്‍ എന്നിവ ഈ ശ്രേണിയിലുടനീളമുള്ള സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

റേഞ്ച്-ടോപ്പിംഗ്, SP വേരിയന്റിന് മാര്‍ച്ചേസിനി ഫോര്‍ജ്ഡ് വീലുകള്‍, കാര്‍ബണ്‍-ഫൈബര്‍ ഫ്രണ്ട് മഡ്ഗാര്‍ഡ്, കാര്‍ബണ്‍-ഫൈബര്‍ ടൈമിംഗ് ബെല്‍റ്റ് കവര്‍ എന്നിവയും ലഭിക്കുന്നു.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

എല്‍ഇഡി ലൈറ്റിംഗ്, 4.3 ഇഞ്ച് TFT ഡിസ്പ്ലേ, ടേപ്പര്‍ഡ് അലുമിനിയം ഹാന്‍ഡില്‍ബാര്‍, നീക്കം ചെയ്യാവുന്ന പാസഞ്ചര്‍ ഫുട്പെഗുകള്‍, യുഎസ്ബി പവര്‍ സോക്കറ്റ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന മറ്റ് സവിശേഷതകളാണ്.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ബോഷ് സിക്‌സ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ പ്ലാറ്റ്‌ഫോം, റൈഡിംഗ് മോഡുകള്‍, പവര്‍ മോഡുകള്‍, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

RVE വേരിയന്റിലെ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന 45 mm Marzocchi അപ്‌സൈഡ്-ഡൌണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും ഒരു പ്രീലോഡ്, റീബൗണ്ട് ഡാംപിംഗ്-അഡ്ജസ്റ്റബിള്‍ Sachs റിയര്‍ മോണോ-ഷോക്ക് എന്നിവ ഉള്‍പ്പെടുന്നുവെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

കൂടുതല്‍ പ്രീമിയം SP വേരിയന്റില്‍ ഓഹ്ലിന്‍സ്-സോഴ്‌സ്ഡ് 48 mm അപ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും ഒഹ്ലിന്‍സ് റിയര്‍ മോണോ-ഷോക്കും ഉപയോഗിക്കുന്നു - രണ്ടും പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നവയാണ്. ശ്രേണിയിലുടനീളമുള്ള ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് ഇരട്ട റോട്ടറുകളും പിന്നില്‍ ഒരു ഡിസ്‌കും ഉള്‍പ്പെടുന്നു.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

'ആഗോള വിപണിയില്‍ ഏറ്റവും പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 ന്റെ വിജയത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം, ഹൈപ്പര്‍മോട്ടാര്‍ഡ് 950 ശ്രേണിയെ രണ്ട് സവിശേഷമായ ഫ്‌ലേവറുകളില്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ അത്യധികം ആവേശഭരിതരാണെന്ന് ഡ്യുക്കാട്ടി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞു.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഹൈപ്പര്‍മോട്ടാര്‍ഡ് 950, ഡ്യുക്കാട്ടി ശ്രേണിയുടെ ഫണ്‍-ബൈക്ക് സമാന മികവാണ്, റൈഡിംഗ് സമയത്ത് ഉയര്‍ന്ന തലത്തിലുള്ള ആവേശവും നിയന്ത്രണവും ഉറപ്പുനല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഹൈപ്പര്‍മോട്ടാര്‍ഡ് വളരെ വ്യതിരിക്തമായ ഒരു ഡ്യുക്കാട്ടി അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ യഥാര്‍ത്ഥ മോട്ടാര്‍ഡ് പ്രേമികള്‍ക്ക് ഹൈപ്പര്‍മോട്ടാര്‍ഡ് SP പോലുള്ള ഒരു ബൈക്ക് ഇപ്പോള്‍ ലഭ്യമാണെന്നറിയുന്നത് ആവേശകരമാണെന്നും ബിപുല്‍ ചന്ദ്ര വ്യക്തമാക്കി.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഈ മോട്ടോര്‍സൈക്കിളിന് ഓരോ 15,000 കിലോമീറ്ററിന് ശേഷവും ഓയില്‍ മാറ്റം ആവശ്യമാണ്, അതേസമയം ഓരോ 30,000 കിലോമീറ്ററിലും ഡെസ്‌മോ സര്‍വീസും ആവശ്യമാണ്.

ബിഎസ് VI നവീകരണങ്ങളോടെ Hypermotard 950 അവതരിപ്പിച്ച് Ducati; വില 12.99 ലക്ഷം രൂപ

ഹൈപ്പര്‍മോട്ടാര്‍ഡ് 950 ന് 200 കിലോഗ്രാം ഭാരമുണ്ടെങ്കില്‍, SP വേരിയന്റിന് 198 കിലോഗ്രാം വരെയാണ് ഭാരം. അതിനാല്‍ ഇവ മുന്‍ മോഡലിനേക്കാള്‍ 4 കിലോ വരെ ഭാരം കുറവാണെന്നും കമ്പനി വ്യക്തമാക്കി. ഡല്‍ഹി, മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ എല്ലാ ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളിലും പുതിയ മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും, ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati launched new bs6 hypermotard 950 in india find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X