മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് തങ്ങളുടെ മനസ്സിലെന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഡ്യുക്കാട്ടി വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് മള്‍ട്ടിസ്ട്രാഡ V4 വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പുറത്തുവിരിക്കുകയാണ് കമ്പനി.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

വാഹനത്തിന്റെ അരങ്ങേറ്റം അടുത്തുവെന്ന് സൂചിപ്പിക്കുന്ന പുതിയൊരു ടീസര്‍ ചിത്രം കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചു. മാത്രമല്ല, 2021 ജൂലൈയില്‍ രാജ്യത്ത് ബൈക്ക് വിപണിയിലെത്തുമെന്ന് ഡ്യുക്കാട്ടി ഇന്ത്യ വെളിപ്പെടുത്തി.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

1,158 സിസി V4 ഗ്രാന്‍ടൂറിസ്‌മോ, ലിക്വിഡ്-കൂള്‍ഡ് V4 എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 10,500 rpm-ല്‍ 168 bhp കരുത്തും 8,750 rpm-ല്‍ 125 Nm torque ഉം സൃഷ്ടിക്കുന്നു.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

60,000 കിലോമീറ്റര്‍ വാല്‍വ് സേവന ഇടവേളകളിലാണ് ഈ എഞ്ചിന്‍ വരുന്നത്, ഇത് തീര്‍ച്ചയായും ശ്രദ്ധേയമാണെന്നും കമ്പനി അവകാശപ്പെടുന്നു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 ആകെ മൂന്ന് വേരിയന്റുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

മുന്‍വശത്ത് പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന 50 മില്ലീമീറ്റര്‍ അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും മര്‍സോച്ചി സോഴ്സ്ഡ് കാന്റിലൈവര്‍ ലേ ഔട്ടിനൊപ്പം ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ബേസ് മള്‍ട്ടിസ്ട്രാഡ V4-ന് ലഭിക്കുന്നത്.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

മറുവശത്ത്, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 S, V4 S സ്‌പോര്‍ട്ട് എന്നീ വേരിയന്റുകള്‍ക്ക് സെമി-ആക്റ്റീവ് ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ സിസ്റ്റവും ലഭിക്കും. അത് ഓട്ടോ-ലെവലിംഗ് ഫംഗ്ഷനോടൊപ്പം നവീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

വരാനിരിക്കുന്ന ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 കമ്പനിയുടെ മള്‍ട്ടിസ്ട്രാഡ 950, മള്‍ട്ടിസ്ട്രാഡ 1260 ലൈനപ്പ് എന്നിവയില്‍ ചേരും, ഇത് ബ്രാന്‍ഡിന്റെ മുന്‍നിര ADV ശ്രേണിക്ക് കരുത്ത് പകരുമെന്നും കമ്പനി അറിയിച്ചു.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

V4-ന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളെക്കുറിച്ച് പറയുമ്പോള്‍ - ബൈക്കിന്റെ മുന്‍വശവും പിന്‍ റഡാറുകളും സവിശേഷതകളാണ്. ഫ്രണ്ട് റഡാര്‍ ACC (അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍) ലേക്ക് ഡാറ്റ ഫീഡ് ചെയ്യുന്നു.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

കൂടാതെ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലും വാഹനങ്ങളില്‍ നിന്ന് ഉപയോക്താവ് നിശ്ചയിച്ച അകലം ബൈക്ക് പാലിക്കുന്നു. കോര്‍ണറിംഗ് എബിഎസ്, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ (DWC), ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC) എന്നിവയും V4- ലെ മറ്റ് സവിശേഷതകളാണ്.

മള്‍ട്ടിസ്ട്രാഡ V4 നായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

മോണോകോക്ക് അലുമിനിയം ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം. ഡ്യുവല്‍ പോഡ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, 22 ലിറ്റര്‍ ഫ്യുവല്‍ ടാറ്റ്, സ്പ്ലീറ്റ് സീറ്റുകള്‍ എന്നിവയാണ് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍. അതേസമയം മോഡല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Revealed Multistrada V4 New Teaser Images, Launching Soon In India. Read in Malayalam.
Story first published: Saturday, July 3, 2021, 14:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X