Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

രാജ്യാന്തര വിപണികള്‍ക്കായി പുതിയ മള്‍ട്ടിസ്ട്രാഡ V2 അഡ്വഞ്ചര്‍-സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി നിര്‍മാതാക്കളായ ഡ്യുക്കാട്ടി മോട്ടോര്‍. മള്‍ട്ടിസ്ട്രാഡ 950 -ന് പകരമുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്, S എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V2 സിറ്റി യാത്രകള്‍ക്കും, ദൈനംദിന ഉപയോഗത്തിന് വൈദഗ്ദ്ധ്യം നേടിക്കൊണ്ട് ട്രയല്‍ ബൈക്കിന്റെ സുഖം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ ആസൂത്രിതമായ പ്രീമിയര്‍ പരമ്പരയിലെ ആദ്യത്തേതാണ് പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V2. അടിസ്ഥാനപരമായി, ഡ്യുക്കാട്ടി ശ്രേണിയിലെ മറ്റ് മിഡ്-സൈസ് ബൈക്കുകളുമായി ഇപ്പോള്‍ പൊരുത്തപ്പെടുന്ന പേരല്ലാതെ മറ്റൊന്നും മാറ്റപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V2 ഒരു യൂറോ 5 നിലവാരത്തിലുള്ള 937 സിസി ടെസ്റ്റസ്‌ട്രെറ്റ 11-ഡിഗ്രി, ഇരട്ട സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 111.5 bhp പവറും 98 Nm torque ഉം നല്‍കും.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

ഓരോ 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും എണ്ണ മാറ്റവും വാല്‍വ് ക്ലിയറന്‍സ് ഇടവേളകളും ക്രമീകരിച്ചിരിക്കുന്നുവെന്നും കമ്പനി അറിയിച്ചു. യൂറോപ്യന്‍ വിപണിയില്‍ A2 ലൈസന്‍സ് ഉള്ളവര്‍ക്ക് കമ്പനി 35kW (47bhp) പതിപ്പും വാഗ്ദാനം ചെയ്യും.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

ടൂറിംഗ് കേന്ദ്രീകരിച്ചുള്ള രൂപകല്‍പ്പനയില്‍ സെമി ഫെയറിംഗും ഉയരമുള്ള വിന്‍ഡ് സ്‌ക്രീനും മോട്ടോര്‍സൈക്കിളിന് ലഭിക്കും. മറ്റ് സ്‌റ്റൈലിംഗ് സൂചനകളില്‍ ട്വിന്‍-പോഡ് ഹെഡ്‌ലൈറ്റ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

അതിന്റെ മുന്‍ഗാമി മള്‍ട്ടിസ്ട്രാഡ V4 പോലെ, ഡ്യുക്കാട്ടിയില്‍ നിന്നുള്ള ഈ പുതിയ മോഡലിന് മുന്നില്‍ 19 ഇഞ്ച് വീലും പിന്നില്‍ 17 ഇഞ്ച് വീലുമാണ് ലഭിക്കുന്നത്. മള്‍ട്ടിസ്ട്രാഡ V2-പോലെ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ എബിഎസ്, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, നാല് റൈഡിംഗ് മോഡുകള്‍ (സ്‌പോര്‍ട്ട്, ടൂറിംഗ്, അര്‍ബന്‍, എന്‍ഡ്യൂറോ) എന്നിവ ഉള്‍പ്പെടുന്നു.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

മോട്ടോര്‍സൈക്കിളിന്റെ S വകഭേദത്തിന് ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ EVO സെമി ആക്റ്റീവ് സസ്‌പെന്‍ഷന്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡ്യുക്കാട്ടി കോര്‍ണറിംഗ് ലൈറ്റ്‌സ് ഫംഗ്ഷന്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് അപ് & ഡൗണ്‍, ഹാന്‍ഡ്സ് ഫ്രീ സിസ്റ്റം, ഉയര്‍ന്ന റെസല്യൂഷന്‍ അഞ്ച് ഇഞ്ച് TFT ഡാഷ്ബോര്‍ഡും ബാക്ക്ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോള്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

രണ്ട് വേരിയന്റുകള്‍ക്കും ഡ്യുക്കാട്ടി റെഡ് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. ബ്ലാക്ക് ഫ്രെയിം, GP റെഡ് റിമ്മുകള്‍ എന്നിവയുള്ള പുതിയ സ്ട്രീറ്റ് ഗ്രേ ലിവറിയിലും S വേരിയന്റില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. പുതിയ മള്‍ട്ടിസ്ട്രാഡ V2 നവംബര്‍ 2021 മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാകും. ഇന്ത്യന്‍ ലോഞ്ച് വിശദാംശങ്ങള്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഡെസര്‍ട്ട് X ഉടന്‍ ഉല്‍പാദനത്തിലേക്ക് കടക്കുമെന്നും ഈ വര്‍ഷം ഡിസംബറില്‍ മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റം കുറിക്കുമെന്നും ഡ്യുക്കാട്ടി പ്രഖ്യാപിച്ചു. ഡ്യുക്കാട്ടിയുടെ പുതിയ ഡെസേര്‍ട്ട് X അതിന്റെ ആദ്യത്തെ 2022 മോഡലാണ്.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

പ്രീമിയം ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാവ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഡ്യുക്കാട്ടി വേള്‍ഡ് പ്രീമിയര്‍ 2022 വെബ് സീരീസ് വൈകാതെ ആരംഭിക്കുമെന്നും സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ഡ്യുക്കാട്ടി അവതരിപ്പിക്കുന്ന പുതിയതും പുതുക്കിയതുമായ എല്ലാ ബൈക്കുകളും ഈ സീരീസ് ചാര്‍ട്ടില്‍ ഇടംപിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

ഡ്യുക്കാട്ടിയുടെ വെബ് സീരീസ് കമ്പനിയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും പ്രീമിയര്‍ ചെയ്യും. ഈ മാസം 30 മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇത് തത്സമയം ആയിരിക്കും. ഡിസംബര്‍ 9 ന് പ്രീമിയര്‍ സെറ്റ് ചെയ്യുന്ന സീരീസിലെ അവസാനത്തേ എപ്പിസോഡ് EICMA 2020 ല്‍ ആദ്യമായി കവര്‍ ചെയ്ത ഡെസേര്‍ട്ട് X കണ്‍സെപ്റ്റിന്റെ അവസാന പ്രൊഡക്ഷന്‍ പതിപ്പ് വെളിപ്പെടുത്തും.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

മിഡ്-വെയിറ്റ് അഡ്വഞ്ചര്‍ മാര്‍ക്കറ്റില്‍ ഡുക്കാട്ടിയുടെ ഏറ്റവും ശക്തമായ മോഡലായി പുതിയ ഡെസേര്‍ട്ട് X പുറത്തുവരും. യമഹ Ténéré 700, KTM 890 അഡ്വഞ്ചര്‍, കൂടാതെ ട്രയാംഫ് ടൈഗര്‍ 900 തുടങ്ങിയ ബൈക്കുകള്‍ക്കെതിരെയാകും ഇത് മത്സരിക്കുക.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

പുതിയ ഡെസേര്‍ട്ട് X ഒരു പുതിയ ചേസിസുള്ള ഒരു ആധുനിക, ഡാകാര്‍-പ്രചോദിത തീമും അറിയപ്പെടുന്ന 937 സിസി ടെസ്റ്റസ്‌ട്രെറ്റ എഞ്ചിനും ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് 21 'ഫ്രണ്ട് വീലും നോബി ടയറുകളുമാകും ലഭിക്കുക.

Multistrada V2 അവതരിപ്പിച്ച് Ducati; സവിശേഷതകള്‍ അറിയാം

1990 ലെ ഡാകാര്‍ റാലിയില്‍ ഡ്യുക്കാട്ടിയുടെ വിജയത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാകും ഇത് സമാരംഭിക്കും. കൂടാതെ, അന്തിമ ബൈക്ക് ഡാകാര്‍ ബൈക്കില്‍ നിന്നുള്ള വര്‍ണ്ണ സ്‌കീമും പിന്‍സ്ട്രിപ്പുകളും ഉപയോഗിക്കും, ഒപ്പം ഒരു കൂട്ടം ഇരട്ട റെട്രോ ലുക്ക് റൗണ്ട് ഹെഡ്‌ലൈറ്റുകളും ബൈക്കിന്റെ സവിശേഷതയാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati revealed new multistrada v2 find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X