Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

വെര്‍ച്വല്‍ സീരീസിന്റെ ഏറ്റവും പുതിയ അവതരണത്തിന്റെ ഭാഗമായി, പുതിയ 2022 സ്ട്രീറ്റ്ഫൈറ്റര്‍ V2 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി. പുതിയ സ്ട്രീറ്റ്ഫൈറ്റര്‍ V2, പാനിഗാലെ V2-ന്റെ അതേ പ്ലാറ്റ്ഫോമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

എന്നാല്‍ ഇത് മുമ്പ് പുറത്തിറക്കിയ മുന്‍നിര സ്ട്രീറ്റ്ഫൈറ്റര്‍ V4-നേക്കാള്‍ താഴ്ന്നതാണെന്ന് വേണം പറയാന്‍. പുതിയ സ്ട്രീറ്റ്ഫൈറ്റര്‍ V2 ന്റെ ബാഹ്യ രൂപകല്‍പ്പന അതിന്റെ വലിയ എതിരാളിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

ഹെഡ്‌ലാമ്പ് അസംബ്ലി സ്ട്രീറ്റ്ഫൈറ്റര്‍ V4-ല്‍ നിന്ന് നേരിട്ട് കടമെടുത്തതാണെന്ന് തോന്നും. മറ്റ് ഭാഗങ്ങളായ ഫ്യുവല്‍ ടാങ്ക്, ടെയില്‍ സെക്ഷന്‍, വീലുകള്‍ എന്നിവ പാനിഗാലെ V2 -ല്‍ നിന്നും കമ്പനി കടം എടുക്കുകയും ചെയ്തിട്ടുള്ളവയാണ്.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

പുതിയ ബൈക്കിലെ അലോയ് വീലുകള്‍ പാനിഗാലെ V2 ന് സമാനമാണ്, കൂടാതെ പിറെല്ലി ഡയാബ്ലോ റോസ്സോ 4 ടയറുകളുമുണ്ട്. 265 കിലോമീറ്റര്‍ വേഗതയില്‍ 27kg ഡൗണ്‍ഫോഴ്സ് ഉത്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ ഓപ്ഷണല്‍ വിംഗുകളും ഇതിന് ലഭിക്കുന്നു.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ V2 ന് 955 സിസി, സൂപ്പര്‍ ക്വാഡ്രോ, ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ ആണ് കരുത്ത് പകരുന്നത്, പാനിഗാലെ V2-ല്‍ കണ്ടിരിക്കുന്ന അതേ മോട്ടോര്‍ തന്നെയാണ് ഇത്. V2-ലെ ശക്തിയും ടോര്‍ക്കും യഥാക്രമം 153 bhp, 101.5 Nm എന്നിവയാണ്.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

സ്റ്റാന്‍ഡേര്‍ഡായി അപ്/ഡൗണ്‍ ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. ഈ പവര്‍ട്രെയിന്‍ ഒരു കാസ്റ്റ് അലുമിനിയം മോണോകോക്ക് ഫ്രെയിമിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

സ്ട്രീറ്റ്ഫൈറ്റര്‍ V2-ലെ ഒറ്റ-വശങ്ങളുള്ള സ്വിംഗാര്‍ം പാനിഗാലെ V2-ല്‍ കാണുന്നതിനേക്കാള്‍ 16 mm നീളമുള്ളതാണ്. മൊത്തത്തിലുള്ള ഭാരത്തിന്റെ കാര്യത്തില്‍, ഇത് പാനിഗാലെ V2 നേക്കാള്‍ 2 കിലോഗ്രാം കൂടുതലുള്ള 178 kg വരെ അളക്കുന്നു.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്കിംഗ്, ഹൈ, മീഡിയം, ലോ, വീലി കണ്‍ട്രോള്‍ എന്നിങ്ങനെ മൂന്ന് പവര്‍ മോഡുകള്‍, കൂടാതെ വെറ്റ്, റോഡ്, സ്പോര്‍ട്ട് എന്നീ മൂന്ന് റൈഡ് മോഡുകളും ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ V2-ന്റെ ഇലക്ട്രോണിക്സ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

കൂടാതെ, ബൈക്കിന് 4.3 ഇഞ്ച് കളര്‍ TFT ഡിസ്പ്ലേയും ലഭിക്കുന്നു, അത് ധാരാളം വിവരങ്ങള്‍ റൈഡര്‍ക്ക് നല്‍കുകയും ചെയ്യുന്നു. സസ്പെന്‍ഷനായി, ബൈക്കില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന 43 mm ഷോവ ബിഗ് പിസ്റ്റണ്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഒരു സാച്ച്സ് മോണോഷോക്കും ഉപയോഗിക്കുന്നു. പാനിഗാലെ V2-ല്‍ കാണപ്പെടുന്ന അതേ ബ്രെംബോ M4.32 മോണോബ്ലോക്ക് ആണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

സ്ട്രീറ്റ്ഫൈറ്റര്‍ V2-ല്‍ സമര്‍പ്പിത നിയന്ത്രണ ക്രമീകരണങ്ങളുള്ള മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ (സ്പോര്‍ട്ട്, റോഡ്, വെറ്റ്) അവതരിപ്പിക്കുന്നു. ഡ്യുക്കാട്ടി പെര്‍ഫോമന്‍സ് കാറ്റലോഗില്‍ അടങ്ങിയിരിക്കുന്ന ആക്സസറികള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും. ഡ്യുക്കാട്ടി ഡാറ്റ അനലൈസര്‍ (ഡിഡിഎ + ജിപിഎസ്), ഡ്യുക്കാട്ടി മള്‍ട്ടിമീഡിയ സിസ്റ്റം.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

സ്ട്രീറ്റ്ഫൈറ്റര്‍ V4 ഫാമിലി ഫീലിംഗ് ഓര്‍മ്മപ്പെടുത്തുന്ന ഒരു അവബോധജന്യമായ ഇന്റര്‍ഫേസിന്റെ സവിശേഷതയായ 4.3 ഇഞ്ച് ഫുള്‍-ടിഎഫ്ടി ഡാഷ്ബോര്‍ഡും മുന്‍വശത്തുള്ള ഡിആര്‍എല്‍ ഉള്ള ഫുള്‍-എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.

സ്ട്രീറ്റ്ഫൈറ്റര്‍ V2 2021 ഡിസംബര്‍ മുതല്‍ ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. 2022-ല്‍ ഡ്യുക്കാട്ടി ടോപ്പ്-ഓഫ്-റേഞ്ച് സ്ട്രീറ്റ്‌ഫൈറ്റര്‍ V4 SP മോഡലും അവതരിപ്പിക്കുന്നു, ഇത് ഒരു പരിമിത പതിപ്പില്‍ മാത്രമാകും വാഗ്ദാനം ചെയ്യുക, കൂടാതെ അറിയപ്പെടുന്ന 'SP' (ഇത് സ്പോര്‍ട്സ് പ്രൊഡക്ഷന്‍ എന്നതിന്റെ അര്‍ത്ഥം) ചുരുക്കത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

അതേസമയം ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കമ്പനി 2021 സ്ട്രീറ്റ്‌ഫൈറ്റര്‍ V4 ഹൈപ്പര്‍-നേക്കഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന മോഡലിന് 19.99 ലക്ഷം രൂപയാണ് വില, ഉയര്‍ന്ന സ്പെക്ക് സ്ട്രീറ്റ്ഫൈറ്റര്‍ V4 S വേരിയന്റിന് 22.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

ഹൈപ്പര്‍-നേക്കഡ് ഡ്യുക്കാട്ടിയുടെ രണ്ട് വകഭേദങ്ങളും പാനിഗാലെ V4-ല്‍ നിന്ന് ഉത്ഭവിച്ച അതേ എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

Streetfighter V2 അവതരിപ്പിച്ച് Ducati; 2022 ഓടെ ഇന്ത്യയിലേക്കും

ഇത് 1,103 സിസി, ഫോര്‍ സിലിണ്ടര്‍ (V4), ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ്, ഇത് 12,750 ആര്‍പിഎമ്മില്‍ 205 bhp പരമാവധി കരുത്തും 11,500 ആര്‍പിഎമ്മില്‍ 123 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നതിനൊപ്പം, ഒരു സ്ലിപ്പറും ഒരു അസിസ്റ്റ് ക്ലച്ചും ഒരു ക്വിക്ക്-ഷിഫ്റ്ററും ഫീച്ചര്‍ ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati unveiled new streetfighter v2 globally india debut later details
Story first published: Saturday, November 13, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X