Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഈവ് ഇന്ത്യ, സോള്‍ എന്ന പേരില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ചു. ഈ പുതുവര്‍ഷം മുതല്‍ നിരത്തിലിറങ്ങുന്ന കമ്പനിയുടെ മുന്‍നിര മോഡലാണിതെന്ന് വേണം പറയാന്‍.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 1.40 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. എല്‍ഇഡി ഡിആര്‍എല്‍, GPS നാവിഗേഷന്‍, IoT സൗകര്യങ്ങള്‍, യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഈവ് സോള്‍ എത്തുന്നത്.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ജിയോ ടാഗിംഗ്, ജിയോ ഫെന്‍സിങ്, റിവേഴ്‌സ് മോഡ് എന്നിവയുള്ള ആന്റി-തെഫ്റ്റ് ലോക്കിംഗ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഈവയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് അടുത്തിടെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

90 സെക്ഷന്‍ 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകള്‍ ഘടിപ്പിച്ച അലോയ് വീലുകളില്‍ പുതിയ സോള്‍ ഇ-സ്‌കൂട്ടര്‍ എത്തുമ്പോള്‍ കീലെസ് സിസ്റ്റവും സെന്‍ട്രല്‍ ബ്രേക്കിംഗും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഡിസ്‌ക് ബ്രേക്കുകള്‍, CBS (കോംമ്പി ബ്രേക്കിംഗ് സിസ്റ്റം) എന്നിവയും വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ നാല് സ്റ്റെപ്പ് ക്രമീകരിക്കാവുന്ന സസ്പെന്‍ഷനുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ഈവ് സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 1200W ബോഷ് മോട്ടോറും ലിഥിയം ഫെറസ് ഫോസ്‌ഫേറ്റ് (LFP) സ്വാപ്പ് ചെയ്യാവുന്നതും വേര്‍പെടുത്താവുന്നതുമായ ബാറ്ററിയും ലഭിക്കുന്നു. രണ്ട് ബാറ്ററികളില്‍ നിന്നും 120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

അതായത്, ഉയര്‍ന്ന വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ അല്ലെങ്കില്‍ ഇക്കോ മോഡില്‍ മാത്രമേ ക്ലെയിം ചെയ്ത 120 കിലോമീറ്റര്‍ റേഞ്ച് കൈവരിക്കാനാകൂ. വേഗത യഥാക്രമം 50 kmph, 60 kmph എന്നിങ്ങനെ ഉയരുന്ന മൂന്നാമത്തെ മോഡില്‍ റേഞ്ച് കുറയുകയും ചെയ്യുന്നു.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

സ്‌കൂട്ടര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം 3-4 മണിക്കൂര്‍ എടുക്കും, ബാറ്ററികള്‍ വേര്‍പെടുത്താവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായതിനാല്‍, അവ വീട്ടിലോ ഓഫീസിലോ പ്ലഗ്-ഇന്‍ ചെയ്ത് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. ഈവ് സോളിന് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

പുതുതായി പുറത്തിറക്കിയ ഈവ് സോളിന് പുറമെ, കമ്പനി സെനിയ എന്നൊരു ഇലക്ട്രിക് മോഡലും വില്‍ക്കുന്നു. 81,900 രൂപ വിലയുള്ള കമ്പനി ലൈനപ്പിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറാണിത്. 51,900 രൂപ മുതല്‍ 70,900 രൂപ വരെ വിലയുള്ള 4U, വിന്‍ഡ്, യുവര്‍, അഹാവ എന്നിവയാണ് മറ്റ് ഇ-സ്‌കൂട്ടറുകള്‍.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ഈവ് ഇലക്ട്രിക് സ്‌കൂട്ടറുകളൊന്നും ഗവണ്‍മെന്റില്‍ നിന്നുള്ള FAME II സബ്സിഡിക്ക് യോഗ്യത നേടിയിട്ടില്ല. കാരണം അവയുടെ മുഴുവന്‍ നിരയിലും സ്ലോ-സ്പീഡ് സ്‌കൂട്ടറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ഈ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിനൊപ്പം, ഈവ് രാജ്യത്ത് വിപുലമായ പ്ലാനുകളും പ്രഖ്യാപിച്ചു. ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റില്‍ നിന്ന് 5 ലക്ഷം യൂണിറ്റായി ഉയര്‍ത്തുന്നതിനൊപ്പം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റില്‍ 10 ശതമാനം വിപണി വിഹിതം കൈവശം വയ്ക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകളാണ് വില്‍പ്പന ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളം കമ്പനി 150 ഡീലര്‍ഷിപ്പുകളും 300 സബ് ഡീലര്‍ഷിപ്പുകളും സ്ഥാപിച്ചു.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

കൂടാതെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കാനും വില്‍പ്പന ശൃംഖലകളുടെ വിപുലീകരണത്തിനും പദ്ധതിയിടുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി 12,000 യൂണിറ്റുകളുടെ നിശ്ചിത വില്‍പ്പന നടത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, 2021 നവംബര്‍ വരെ 6,000 യൂണിറ്റ് വില്‍പ്പനയായിരുന്നു, 2022 മാര്‍ച്ചോടെ 6,000 യൂണിറ്റ് കൂടി വില്‍പ്പന നടത്താനാണ് നിലവില്‍ ലക്ഷ്യമിടുന്നത്.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

2020 ഓട്ടോ എക്‌സ്‌പോയിലും നിരവധി മോഡലുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ ഏവരുടെയും ശ്രദ്ധപിടിച്ച് പറ്റിയ രണ്ട് മോഡലുകള്‍ ഉണ്ടായിരുന്നു, ഒന്ന്, ഫോര്‍സെറ്റി എന്ന റെട്രോ-സ്‌റ്റൈല്‍ ഇലക്ട്രിക് സ്‌കൂട്ടറും ടെസെറോ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളും.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

രണ്ട് ഇരുചക്രവാഹനങ്ങളും ബോഷില്‍ നിന്നുള്ള ഹബ് മൗണ്ടഡ് മോട്ടോറുകളും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും ഉപയോഗിച്ചാണ് പ്രദര്‍ശിപ്പിച്ചത്. രണ്ട് ഇരുചക്രവാഹനങ്ങളും ഉല്‍പ്പന്നങ്ങള്‍ക്ക് 5 വര്‍ഷത്തെ വാറന്റി നല്‍കുന്നു, ബാറ്ററിയില്‍ മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് വാറന്റിയും.

Soul ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് EeVe; വില 1.40 ലക്ഷം രൂപ

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണത്തിനൊപ്പം, ത്രീ വീലര്‍ സെഗ്മെന്റിലേക്ക് കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളും പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് കിഴക്കന്‍ മേഖലയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഈവ് ഇന്ത്യ ഉദ്ദേശിക്കുന്നു.

Most Read Articles

Malayalam
English summary
Eeve launched soul electric scooter in india find here price range and battery details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X