ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് 502 C എന്ന് പുതിയ ക്രൂയിസര്‍ മോഡലിനെ ബെനലി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ബൈക്കിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ക്രൂയിസര്‍ ശൈലിയിലുള്ള മോട്ടോര്‍സൈക്കിള്‍ രാജ്യത്തെ കവസാക്കി വള്‍ക്കണ്‍ S-നെതിരെയാണ് മത്സരിക്കുന്നത്. പുതിയ ബെനലി 502 C-യുടെ മികച്ച എതാനും സവിശേഷതകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ഡിസൈന്‍

ബെനലി 502 C-യുടെ സ്‌റ്റൈലിംഗ് ആദ്യകാഴ്ചയില്‍, ഡ്യുക്കാട്ടി S ഡയാവലില്‍ നിന്ന് ഉരുത്തിരിഞ്ഞതായി തോന്നും. വിശാലമായ ഹാന്‍ഡില്‍ബാര്‍, ഫോര്‍വേഡ് സെറ്റ് ഫൂട്ട് കണ്‍ട്രോളുകള്‍ എന്നിങ്ങനെയാണ് സ്‌പോര്‍ട്ട് ക്രൂയിസര്‍ അതിന്റെ ഡിസൈന്‍ ഭാഷ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന വലിയ ഫ്യുവല്‍ ടാങ്കും, പിന്‍ഭാഗവും ഡയാവലിന് സമാനമാണ്. കൂടാതെ, അതിന്റെ രൂപം പൂര്‍ത്തിയാക്കുന്ന ഒരു പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പും ഇതിന് ലഭിക്കുന്നു. മാറ്റ് കോഗ്‌നാക് റെഡ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ക്രൂയിസര്‍ ലഭ്യമാണ്.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

എഞ്ചിന്‍

500 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 47.5 bhp കരുത്തും 6,000 rpm-ല്‍ 46 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ആറ് സ്പീഡി ഗിയര്‍ബോക്സുമായി ജോടിയാക്കിയാക്കുകയും ചെയ്തിട്ടുണ്ട്. ലിയോന്‍സിനോ 500, TRK 502 എന്നിവയിലും ഇതേ യൂണിറ്റ് തന്നെയാണ് കമ്പനി ഉപയോഗിക്കുന്നത്.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

സവിശേഷതകള്‍

ഫുള്‍-എല്‍ഇഡി ലൈറ്റിംഗിനുപുറമെ, 21.2 ലിറ്റര്‍ ഇന്ധന ടാങ്ക്, ഡ്യുവല്‍-ചാനല്‍ എബിഎസ്, സ്റ്റാന്‍ഡേര്‍ഡായി പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ഹാര്‍ഡ്‌വെയര്‍

ബെനലി 502 C-യിലെ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്നില്‍ അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കും ലഭിക്കുന്നു. ബ്രേക്കിംഗിനെ സംബന്ധിച്ചിടത്തോളം, മുന്‍വശത്ത് 280 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌കും ഡ്യുവല്‍-ചാനല്‍ എബിഎസും ഉപയോഗിക്കുന്നു.

ബെനലിയുടെ പുതിയ അവതാരം; 502 C ക്രൂയിസറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

വില

4.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് കവസാക്കി വള്‍ക്കണ്‍ S-നെക്കാള്‍ 1.10 ലക്ഷം രൂപയോളം താങ്ങാവുന്ന വിലയിലാണ് എത്തുന്നത്. ബൈക്കിനുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 10,000 രൂപയാണ് ബുക്കിംഗ് തുകയായി നല്‍കേണ്ടത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Find Here Some Top Highlights Of Benelli 502C Cruiser Motorcycle. Read in Malayalam.
Story first published: Friday, July 30, 2021, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X