അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

നാളുകളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഡ്യുക്കാട്ടി തങ്ങളുടെ മുന്‍നിര അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ മള്‍ട്ടിസ്ട്രാഡ V4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു 1250 GS, ഹോണ്ട ആഫ്രിക്ക ട്വിന്‍ CRF1100L തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയ മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകളും സവിശേഷതകളും എന്തെല്ലാമെന്ന് പരിശേധിക്കാം.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

സ്‌റ്റൈലിംഗ്

ബൊലോഗ്‌ന ആസ്ഥാനമായുള്ള ഫാക്ടറിയിലെ ഡിസൈനര്‍മാര്‍ മള്‍ട്ടിസ്ട്രാഡ V4-ന്റെ ഡിസൈന്‍ മള്‍ട്ടിസ്ട്രാഡ കുടുംബത്തിലെ മറ്റ് മോഡലുകളെപ്പോലെ തന്നെ സ്‌റ്റൈലിംഗ് ചെയ്തിട്ടുണ്ട്.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

അതിനാല്‍ ഇതിന് സ്പ്ലിറ്റ്-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഒരു വലിയ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ക്കായി സിഗ്‌നേച്ചര്‍ സ്‌റ്റൈലിംഗ് എന്നിവ ലഭിക്കുന്നു. എന്നിരുന്നാലും, ഇവിടെയും അവിടെയും കുറച്ച് മാറ്റങ്ങള്‍ ഉള്ളതിനാല്‍, മള്‍ട്ടിസ്ട്രാഡ V4 താരതമ്യേന കൂടുതല്‍ ഷാര്‍പ്പായി തോന്നുന്നു. മള്‍ട്ടിസ്ട്രാഡ 1260 നെ അപേക്ഷിച്ച് ഡ്യുക്കാട്ടി, V4 -ന്റെ അനുപാതം പരിഷ്‌കരിച്ചു, ഇത് കൂടുതല്‍ ഒതുക്കമുള്ളതാണെന്ന് ഉറപ്പാക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

പ്രകടനം

സ്‌റ്റൈലിംഗ് തികച്ചും വ്യത്യസ്തമല്ലെങ്കിലും, ഈ മള്‍ട്ടിസ്ട്രാഡയുടെ എഞ്ചിനില്‍ മാറ്റമില്ല. 1260 മുതല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അവതരിപ്പിച്ച മള്‍ട്ടിസ്ട്രാഡ V4, 90 ഡിഗ്രി, V4 'ഗ്രാന്റൂറിസ്‌മോ' ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് നല്‍കുന്നത്, ഇത് 10,000 rpm-ല്‍ 168 bhp കരുത്തും 8,750 rpm-ല്‍ 125 Nm torque ഉം സൃഷ്ടിക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

സവിശേഷതകള്‍

ഒരു മുന്‍നിര മോട്ടോര്‍സൈക്കിള്‍ ആയതുകൊണ്ട് സവിശേഷതകളുടെ സമഗ്രമായ പട്ടിക പോലെ അതിന്റേതായ ഒരു കൂട്ടം സൗകര്യങ്ങളുണ്ട്. റൈഡിംഗ് മോഡുകള്‍, കോര്‍ണറിംഗ് എബിഎസ്, വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4-നെ മികച്ചതാക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

മള്‍ട്ടിസ്ട്രാഡ V4-ന് 5 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ ലഭിക്കുമ്പോള്‍ V4 S പതിപ്പിന് 6.5 ഇഞ്ച് ഡിസ്‌പ്ലേ ഡ്യുക്കാട്ടി കണക്റ്റിനൊപ്പം നല്‍കുന്നു. S പതിപ്പിന് സ്റ്റാന്‍ഡേര്‍ഡായി ക്വിക്ക്-ഷിഫ്റ്ററും ലഭിക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

ഹാര്‍ഡ്‌വെയര്‍

മള്‍ട്ടിസ്ട്രാഡ V4-ന്റെ മുന്‍വശത്തുള്ള സസ്‌പെന്‍ഷന്‍ ഹാര്‍ഡ്‌വെയര്‍ 50 mm പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഫോര്‍ക്കുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്, പിന്നില്‍ ഒരു മോണോഷോക്കും ലഭിക്കുന്നു. ഇത് പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നതാണ്.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

എന്നിരുന്നാലും, V4 S-ന് ഡ്യുക്കാട്ടിയുടെ ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ രണ്ട് അറ്റത്തും ലഭിക്കുന്നു. ടോപ്പ്-സ്‌പെക്ക് മോഡലിലെ ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് 330 mm ഡിസ്‌കുകളുള്ള ബ്രെംബോ M50 സ്‌റ്റൈലമ കാലിപ്പറുകളാണ്.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

അതേസമയം V4-ന് 320 mm ഡിസ്‌കുകള്‍ ഫ്രെംബോ മോണോബ്ലോക്ക് കാലിപ്പര്‍ ഉപയോഗിച്ച് ലഭിക്കും. എന്നിരുന്നാലും, രണ്ട് മോഡലുകള്‍ക്കും പിന്നില്‍ 265 mm ഡിസ്‌ക് ലഭിക്കും.

അഡ്വഞ്ചര്‍ ശ്രേണി തരംഗമാകാന്‍ മള്‍ട്ടിസ്ട്രാഡ V4; സവിശേഷതകള്‍ ഇങ്ങനെ

വില

മള്‍ട്ടിസ്ട്രാഡ V4-ന് 18.99 ലക്ഷം രൂപയാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. അധിക ഉപകരണങ്ങളും സവിശേഷതകളുമുള്ള മള്‍ട്ടിസ്ട്രാഡ V4 S -ന് 23.10 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Find Here Some Top Highlights Of Ducati Multistrada V4. Read in Malayalam.
Story first published: Friday, July 23, 2021, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X