വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 പുറത്തിറക്കി ഹീറോ. 49,400 രൂപയാണ് എക്‌സ്‌ഷോറൂം വില.

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

ഹീറോ HF ഡീലക്സിന്റെ പ്രാരംഭ കിക്ക്-സ്റ്റാര്‍ട്ട്, സ്പോക്ക്-വീല്‍ സജ്ജീകരിച്ച വേരിയന്റിനിനെക്കാള്‍ 1,300 രൂപയോളം വിലക്കുറവിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ മോട്ടോര്‍സൈക്കിളിന് അലോയ് വീലുകള്‍ പരുക്കന്‍ ട്യൂബ് ലെസ് ടയറുകള്‍ എന്നിവ ലഭിക്കുന്നു.

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

എന്നാല്‍ ഓപ്ഷനായി പോലും ഇതിന് ഇലക്ട്രിക് സ്റ്റാര്‍ട്ട് കമ്പനി നല്‍കുന്നില്ല, കൂടാതെ ഹീറോ HF ഡീലക്‌സുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ സസ്‌പെന്‍ഷന്‍ വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വര്‍ ഗ്രാബ് റെയിലിനുപകരം, ലളിതമായ ബ്ലാക്ക് ഔട്ട് ട്യൂബുലാര്‍ യൂണിറ്റാണ് HF 100-ല്‍ വരുന്നത്.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

ഗ്രേ, റെഡ് നിറത്തിലുള്ള സ്റ്റിക്കര്‍ വര്‍ക്ക് ഉള്ള ഓള്‍-ബ്ലാക്ക് കളര്‍ സ്‌കീമും മോട്ടോര്‍സൈക്കിളില്‍ കമ്പനി അവതരിപ്പിക്കുന്നു. 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

ഈ മോട്ടോര്‍ 8,000 rpm-ല്‍ 8.36 bhp കരുത്തും 5,000 rpm-ല്‍ 8.05 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 4 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

മുന്നില്‍ ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും, പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കിന് ലഭിക്കുന്നത്. HF ഡീലക്‌സിന് സമാനമായ 2-ഘട്ട പ്രീലോഡ് ക്രമീകരണം ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

സുരക്ഷ്‌ക്കായി ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളും ബൈക്കിന് ലഭിക്കുന്നു. ഇതിന് 9.1 ലിറ്റര്‍ ഇന്ധന ടാങ്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. HF ഡീലക്‌സിലുള്ളതിനേക്കാള്‍ 0.5 ലിറ്റര്‍ ചെറുതാണിതെന്നും കമ്പനി അറിയിച്ചു.

MOST READ: എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

805 എംഎം ഉയരമുള്ള സീറ്റും 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്ക് നിലനിര്‍ത്തുന്നു. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഹീറോ, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ വില വര്‍ദ്ധനവ് അടുത്തിടെ പ്രഖ്യാപിച്ചു.

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

അതിന്റെ മുഴുവന്‍ ശ്രേണിയിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്കും വില വര്‍ദ്ധനവ് നല്‍കും. പുതിയ വിലകള്‍ 2021 ഏപ്രില്‍ 1 മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചിരുന്നു.

MOST READ: S-സിഎന്‍ജി കരുത്ത് തെളിയിച്ച് മാരുതി സുസുക്കി; കൈപിടിയിലാക്കിയത് എക്കാലത്തെയും ഉയര്‍ന്ന വില്‍പന

വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറിന്റെയും വില ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കമ്പനി ഉയര്‍ത്തുന്നത്. 2021 ജനുവരി ഒന്നിന് വര്‍ഷത്തിന്റെ തുടക്കത്തില്‍ ആദ്യ വര്‍ദ്ധനവ് നടപ്പാക്കിയിരുന്നു. അക്കാലത്ത് വില 1,500 രൂപയായി ഉയര്‍ന്നു.ഉല്‍പാദനത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവ് കുറയ്ക്കുകയാണ് വില വര്‍ധനവിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, കൊവിഡ് -19 മഹാമാരി ഇപ്പോഴും ഇന്ത്യയില്‍ വളരെ കൂടുതലാണ്, ഇത് വാഹനങ്ങളുടെ ഉല്‍പാദനത്തില്‍ ബ്രാന്‍ഡുകള്‍ക്ക് ചില വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Hero Launched Most Affordable HF 100 Bike In India, Find Here All Details. Read in Malayalam.
Story first published: Thursday, April 15, 2021, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X