ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

ലോകത്തില ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് ഹാർലി ഡേവിഡ്സൺ ഉത്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി പ്രത്യേക ഡിവിഷൻ സജ്ജമാക്കി.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

ഇതിനോടകം പതിനൊന്ന് ഹാർലി ഡേവിഡ്സൺ ഡീലർമാർ ഹീറോമോട്ടോകോർപ്പ് ശൃംഖലയുടെ ഭാഗമായി കഴിഞ്ഞു. ജനുവരി 18 മുതൽ ഹാർലി ഉൽപ്പന്നങ്ങൾ ഡീലർമാർക്ക് മൊത്തമായി അയയ്ക്കാൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

മിൽ‌വാക്കി ആസ്ഥാനമായുള്ള ഹാർലി സെപ്റ്റംബറിളാണ് ഇന്ത്യയിലെ വിൽപ്പന, നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

ഒരു മാസത്തിനുശേഷം നിർമ്മാതാക്കൾ ഹീറോയുമായി വിതരണ കരാറിൽ ഏർപ്പെട്ടു. ഇടപാടിന്റെ ഭാഗമായി ഹാർലി-ഡേവിഡ്സൺ ബ്രാൻഡിന് കീഴിൽ വിൽക്കാൻ പോകുന്ന മോട്ടോർസൈക്കിളുകളും ഹീറോ വികസിപ്പിക്കും.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

ആഗോളതലത്തിൽ പ്രശസ്തനായ ഓട്ടോമോട്ടീവ് വിദഗ്ദ്ധൻ രവി ആവലൂരാണ് പുതിയതായി ഒരുക്കിയ ഡിവിഷനിന്റെ മേധാവി. ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ ഡോക്ടർ പവൻ മഞ്ജലിന്റെ നേതൃത്ത്വത്തിലായിരിക്കിം ഇദ്ദേഹം പ്രവർത്തിക്കുക.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

പുതിയ ടീമിൽ ഇന്ത്യയിലെ പ്രവർത്തനത്തിന് ഹാർലിഡേവിഡ്സണിൽ നിന്നുള്ള നാല് എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നുണ്ട്. വിപണനം, മാർക്കറ്റിങ്, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇവരുടെ അനുഭവസമ്പത്ത് മുതൽകൂട്ടാവും.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്
ഹാർലി ഡീലർ സിറ്റി
ബംഗാൾ സ്പീഡ് ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ്. (ബംഗാൾ ഹാർലി- ഡേവിഡ്സൺ) കൊൽക്കത്ത
ബാഫ്ന മോട്ടോർസൈക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ( സെവൻ ഐലൻറ്സ് ഹാർലി- ഡേവിഡ്സൺ) മുംബൈ
കൺസപ്റ്റ് മോട്ടോബൈക്ക് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (നയൻ ബ്രിഡ്ജ് ഹാർലി- ഡേവിഡ്സൺ) അഹമ്മദാബാദ്
മോക്ഷാ മോട്ടോർബൈക്ക് കമ്പനി പ്രവൈറ്റ് ലിമിറ്റഡ് (ടു റിവർസ് ഹാർലി- ഡേവിഡ്സൺ) പൂനെ
ടസ്ക്കർ മോട്ടോർസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് ( ടസ്ക്കർ ഹാർലി- ഡേവിഡ്സൺ) ബംഗളുരൂ ( ലാവല്ലെ റോഡ്)
ഈസ്റ്റ് കോസ്റ്റ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് (മറീന ഹാർലി- ഡേവിഡ്സൺ) ചെന്നൈ
എക്സ്ലൻസ്യോർ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് ( സ്പൈസ് കോസ്റ്റ് ഹാർലി-ഡേവിഡ്സൺ) കൊച്ചി
ജ്യോതി ഓട്ടോ മോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡ് (കൊണാർക് ഹാർലി-ഡേവിഡ്സൺ) ഭുവനേശ്വർ
സ്റ്റെർലിങ് മോട്ടോർബൈക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് (കാപിറ്റൽ ഹാർലി-ഡേവിഡ്സൺ) ഡൽഹി (മഥുര റോഡ്)
ഉത്തം സൺസ് പ്രൈവറ്റ് ലിമിറ്റഡ് (ഫൂട്ട് ഹിൽസ് ഹാർലി-ഡേവിഡ്സൺ) ഡെറാഡൂൺ
ശ്രീജയലക്ഷ്മി ഓട്ടോ മൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് (ബൻജാറ ഹാർലി-ഡേവിഡ്സൺ) ഹൈദരബാദ്
ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

ഉപഭോക്തൃ കേന്ദ്രീകൃതവും ഉത്തരവാദിത്തതോടെയുമുള്ള സേവനമാണ് വിൽപ്പന, വിൽപ്പനാനന്തര മേഖലയിൽ കമ്പനി നൽകി വരുന്നത്.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

സേവന സന്നദ്ധതക്ക് പ്രാധാന്യം നൽകി ഹീറോ മോട്ടോകോർപും ഹാർലി ഡേവിഡ്സണും ഇന്ത്യയിലെ നിലവിലെയും ഭാവിയിലെയും ഹാർലി ഡേവിഡ്സൺ ഉപഭോക്താക്കൾക്ക് മികച്ച എക്സ്പീരിയൻസ് നൽകാൻ പ്രതിജ്ഞാബദ്ധമാണ്.

ഹാർലി ഡേവിഡ്സണിനായി പ്രത്യേക ഡിവിഷൻ ആരംഭിച്ച് ഹീറോ മോട്ടോകോർപ്

പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ ലോഞ്ചിംഗ് ദിവസത്തിന് അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും.

Most Read Articles

Malayalam
English summary
Hero Motocorp Introduced New Seperate Division For Harley Davidson. Read in Malayalam.
Story first published: Thursday, February 4, 2021, 20:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X