CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

CB350 RS ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. നേരത്തെ ഹൈനസ് CB350-യും നിര്‍മ്മാതാക്കള്‍ ജന്മനാട്ടില്‍ അവതരിപ്പിച്ചിരുന്നു.

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

പേരിലും കമ്പനി മാറ്റം വരുത്തി. CB350 RS എന്ന് ഇന്ത്യന്‍ വിപണിയില്‍ നാമകരണം ചെയ്യുമ്പോള്‍, ജാപ്പനീസ് വിപണിയില്‍ മോഡലിന് GB350 S എന്ന് അറിയപ്പെടും. 5,94,000 യെന്നാണ് (3.94 ലക്ഷം രൂപ) GB350 S-ന് വില. 2021 ജൂലൈ 15 മുതല്‍ ജപ്പാനില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാകും.

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

പേള്‍ ഡീപ് മഡ് ഗ്രേ, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് GB350 S വില്‍പ്പനയ്‌ക്കെത്തുന്നത്. റേഡിയന്റ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഇന്ത്യയില്‍, CB350 RS വില്‍പ്പനയ്ക്ക് എത്തുന്നത്.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

ജാപ്പനീസ് വിപണിയില്‍ എത്തുന്ന മോഡലിന്, ഇന്ത്യ-സ്‌പെക്ക് മോഡലിന് സമാനമായ സ്‌റ്റൈലിംഗും സവിശേഷതകളും ലഭിക്കുന്നു. കൂടാതെ GB350 S ഒരു റെട്രോ ഡിസൈനിനൊപ്പം പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം റിയര്‍-വ്യൂ മിററുകള്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, റിബണ്‍ പാറ്റേണ്‍ സഡില്‍, അലോയ് വീലുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

348 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ യൂണിറ്റ് 20.7 bhp കരുത്തും 30 Nm torque ഉം സൃഷ്ടിക്കുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.

MOST READ: സെറാമിക് കോട്ടിംഗ് സേവനം ആരംഭിച്ച് ടാറ്റ; വില വിവരങ്ങള്‍ ഇതാ

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

ഇന്ത്യന്‍ വിപണിയില്‍ ഇതിനോടകം തന്നെ ബൈക്കിന്റെ ഡെലിവറികള്‍ ഹോണ്ട ആരംഭിച്ചിരുന്നു. റൗണ്ട് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, കണ്ണ് ആകൃതിയിലുള്ള എല്‍ഇഡി വിങ്കറുകള്‍, അണ്ടര്‍ സീറ്റ് സ്ലീക്ക് എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയും എടുത്ത് പറയേണ്ട് സവിശേഷതകളാണ്.

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

മൊത്തത്തിലുള്ള ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ബ്ലാക്ക് സ്‌മോക്കഡ് ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകളും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. ക്രോം അലങ്കരിക്കലിനൊപ്പം എക്സ്ഹോസ്റ്റിന് ബ്ലാക്ക് ഫിനിഷ് ലഭിക്കും.

MOST READ: കൊവിഡ് വാക്‌സിനേഷന്‍ ആശുപത്രികളിലേക്ക് സൗജന്യ സവാരി വാഗ്ദാനം ചെയ്ത് റാപ്പിഡോ

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

ഫ്രണ്ട് സസ്പെന്‍ഷനിലുള്ള ഫോര്‍ക്ക് ബൂട്ടുകള്‍ പരുക്കന്‍ രൂപം നല്‍കുന്നു, സ്പോര്‍ട്ടി ലുക്കിംഗ് ഗ്രാബ് റെയില്‍ CB350 RS-ന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയെ മനോഹരമാക്കുന്നു.

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

ടോര്‍ക്ക് കണ്‍ട്രോള്‍, എബിഎസ്, എഞ്ചിന്‍ ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് തുടങ്ങിയ വിശദാംശങ്ങള്‍ സംയോജിപ്പിക്കുന്ന സെഗ്മെന്റ്-ഫസ്റ്റ് അഡ്വാന്‍സ്ഡ് ഡിജിറ്റല്‍-അനലോഗ് മീറ്ററും ഹോണ്ട CB350 RS-ന് ലഭിക്കുന്നു.

MOST READ: വീണ്ടും ലേലത്തിന് വിധി തേടി ലിയർമോസിൻ ലിമോ-ജെറ്റ്

CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

മൂന്ന് മോഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇന്ധനക്ഷമത വിശദാംശങ്ങള്‍ ഉപയോഗിച്ച് സവാരി അനുഭവം കൂടുതല്‍ സമ്പുഷ്ടമാക്കുന്നു. ഹോണ്ടയുടെ പ്രീമിയം ഡീലര്‍ഷിപ്പുകളായ ബിഗ് വിംഗ് ടോപ്പ്‌ലൈന്‍ & ബിഗ് വിംഗ് എന്നിവടങ്ങളിലൂടെയാണ് വില്‍പ്പന നടക്കുന്നത്.

Most Read Articles

Malayalam
English summary
Honda Introduced CB350 RS In Japan, Here Are The Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X