Just In
- 16 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 14 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 15 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- News
വോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽ
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫീച്ചറുകള്‍ ഓരോന്നായി പരിചയപ്പെടാം! ഗ്രാസിയ സ്പോര്‍ട്ടിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട
ഗ്രാസിയ 125-ന് കഴിഞ്ഞ ദിവസമാണ് ഹോണ്ട സ്പോര്‍ട്സ് പതിപ്പ് സമ്മാനിച്ചത്. റെഗുലര്‍ പതിപ്പില്‍ നിന്നും കുറച്ച് മാറ്റങ്ങളോടെയാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ഗ്രാഫിക്സിലും കളര്‍ ഓപ്ഷനിലുമാണ് പ്രധാന മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നത്. അടിമുടി മാറ്റങ്ങളോടെ പോയ വര്‍ഷമാണ് ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 -നെ ഹോണ്ട വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായിരുന്നു സ്കൂട്ടറിന്റെ അവതരണം. ഈ ശ്രേണിയിലേക്കാണ് ഇപ്പോള്‍ പുതിയ സ്പോര്‍ട്സ് പതിപ്പുകൂടി എത്തിച്ചിരിക്കുന്നത്.
MOST READ: ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും

82,564 രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറൂം വില. നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന പതിപ്പില്‍ നിന്നും 1,000 രൂപയുടെ വര്‍ധനവ് മാത്രമാണ് ഈ പതിപ്പിനുള്ളത്.

പുതിയ മോഡലില്‍ വന്നിരിക്കുന്ന മാറ്റങ്ങളും പുതുമകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് സ്കൂട്ടറിന്റെ ഒരു പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട. ഏകദേശം 45 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുതിയ പതിപ്പിലെ മാറ്റങ്ങൾ ഓരോന്നായി എടുത്തുകാണിക്കുന്നു.
MOST READ: അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG

പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളാണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. അതേസമയം മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്ട്ടന് റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സാധാരണ പതിപ്പ് ലഭിക്കുക.

കളര്‍ ഓപ്ഷന് കഴിഞ്ഞാല്‍ പുതിയ ഗ്രാഫിക്സാണ് മറ്റൊരു സവിശേഷത. ഹെഡ്ലാമ്പിനൊപ്പമുള്ള സ്പോര്‍ടി കളര്‍ സ്കീമും ഗ്രാഫിക്സും പുതിയ പതിപ്പിലെ ചില ഡിസൈന്‍ ഹൈലൈറ്റുകളാണ്.

പുതിയ റേസിംഗ് സ്ട്രൈപ്പുകളും റെഡ്-ബ്ലാക്ക് നിറമുള്ള റിയര്‍ സസ്പെന്‍ഷനും വാഹനത്തിന് സ്പോര്‍ട്ടി പരിവേഷം സമ്മാനിക്കുന്നു. ഹോണ്ട ഗ്രാസിയ സ്പോര്‍ട്സ് പതിപ്പിന് നിറമുള്ള ഫ്രണ്ട് ആര്‍ക്ക്, റിയര്‍ ഗ്രാബ് റെയില്‍ എന്നിവയും ലഭിക്കുന്നു.

ഇത്തരം ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ റെഗുലര്‍ ഗ്രാസിയ പതിപ്പിന് സമാനമാണ് ഈ സ്പോര്‍ട്സ് പതിപ്പും. എഞ്ചിനും നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിലേതിന് സമാനം തന്നെയാണ്. 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്കൂട്ടറിന്റെ കരുത്ത്.
MOST READ: പുതുതലമുറ വെസൽ (HR-V) ഫെബ്രുവരി 18 -ന് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
ഈ എഞ്ചിന് 8.29 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പാക്കും.

സിവിടിയാണ് സ്കുട്ടറിലെ ട്രാന്സ്മിഷന്. ഫ്രണ്ട് ആപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പുകളും ഹാന്‍ഡില്‍ബാര്‍ കൗളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും നവീകരിച്ച് എത്തിയ സ്കൂട്ടറിന്റെ സവിശേഷതകളാണ്.

എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ബാര്‍ ടൈപ്പ് ടാക്കോ മീറ്റര്‍, ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് എക്കോ ഇന്റിക്കേറ്റര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും പുതിയ ഗ്രാസിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.

1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസും വാഹനത്തിനുണ്ട്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം. മുന്നില്‍ 12 ഇഞ്ച് വലിപ്പമുള്ള ടയറും പിന്നില്‍ 10 ഇഞ്ച് വലിപ്പമുള്ള ടയറുമാണുള്ളത്.

ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും, മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന പിന് സസ്പെന്‍ഷനുമാണ് 2020 ഗ്രാസിയ 125-യുടെ സവിശേഷത. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്ക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.