കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പ്രീമിയം മോഡലായ അപ്പാച്ചെ RR 310, 125 സിസി സ്‌കൂട്ടര്‍ എന്‍ടോര്‍ഖ് എന്നിവ ഫിലിപ്പീന്‍സ് വിപണിയിലും അവതരിപ്പിച്ചു. ഇത് വഴി ബ്രാന്‍ഡിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ഉയര്‍ത്തിയെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

ഫിലിപ്പീന്‍സിലെ യുവ ഉപഭോക്താക്കള്‍ക്കായി റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സഹിതം ടിവിഎസ് അപ്പാച്ചെ RR310, ഫീച്ചറുകളാല്‍ സമ്പന്നമായ കണക്റ്റഡ് സ്‌കൂട്ടര്‍ എന്‍ടോര്‍ഖ് 125 എന്നിവ പുറത്തിറക്കിയതായി ചെന്നൈ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഇന്ത്യന്‍ വിപണിയിലും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന മോഡലുകളില്‍ ഒന്നാണ് എന്‍ടോര്‍ഖ് 125.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

'ടിവിഎസ് അപ്പാച്ചെ RR310, എന്‍ടോര്‍ഖ് 125 എന്നിവ മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകളും RT-Fi സാങ്കേതികവിദ്യയും ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഇന്തോനേഷ്യയിലെ കമ്പനി പ്രസിഡന്റ് ഡയറക്ടര്‍ ജെ തങ്കരാജന്‍ പറഞ്ഞു.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

'തങ്ങളുടെ മൂല്യവത്തായ ഫിലിപ്പിനോ ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തനത്തിലും സാങ്കേതികവിദ്യയിലും വിട്ടുവീഴ്ച ചെയ്യാതെ അവരുടെ ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായ ഗുണനിലവാരമുള്ള ഇരുചക്രവാഹന ഓഫറുകള്‍ നല്‍കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

ഫിലിപ്പീന്‍സ് വിപണിയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ ഒരു മികച്ച തെരഞ്ഞെടുപ്പാകും ടിവിഎസ് അപ്പാച്ചെ RR 310 എന്ന് കമ്പനി അറിയിച്ചു. ടിവിഎസ് എന്‍ടോര്‍ഖ് 125 ഒരു സ്പോര്‍ട്ടി, എയറോഡൈനാമിക് 125 സിസി ഓട്ടോമാറ്റിക് സ്‌കൂട്ടറാണ്, ഇത് കരുത്തുറ്റതും മെച്ചപ്പെടുത്തിയതുമായ റൈഡിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

ബ്ലൂടൂത്ത് ബന്ധിപ്പിച്ച സ്പീഡോമീറ്റര്‍, സ്ട്രീറ്റ്, റൈഡ് സ്ഥിതിവിവരക്കണക്കുകള്‍ക്കുള്ള മള്‍ട്ടി-മോഡ് ഡിസ്‌പ്ലേ, നാവിഗേഷന്‍ അസിസ്റ്റ്, എഞ്ചിന്‍ ടെമ്പറേച്ചര്‍ ഇന്‍ഡിക്കേറ്റര്‍, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയാണ് ഉല്‍പ്പന്നങ്ങളുടെ സവിശേഷത. അപ്പാച്ചെ RR 310, എന്‍ടോര്‍ഖ് 125 എന്നിവയുടെ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉപഭോക്താക്കളുടെ ബന്ധിപ്പിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമാണ്.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണി ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കായി തങ്ങളുടെ ഉടമസ്ഥത അനുഭവം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ടിവിഎസ് മോട്ടോറിന്റെ ഫിലിപ്പൈന്‍സിലെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ അന്താരാഷ്ട്ര വിപണികള്‍ക്കായി നിര്‍മ്മിച്ച 110 സിസി സിംഗിള്‍ സിലിണ്ടര്‍ സ്‌കൂട്ടറായ ടിവിഎസ് Dazz, വികസിക്കുന്ന നഗരങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫ്യൂച്ചറിസ്റ്റിക് ത്രീ വീലര്‍ ഉല്‍പ്പന്നമായ ടിവിഎസ് കിംഗ് എന്നിവയും ഉള്‍പ്പെടുന്നു.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

എന്‍ടോര്‍ഖിലേക്ക് വന്നാല്‍, ഇന്ത്യയിലെ 125 സിസി സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ സ്പോര്‍ട്ടി സ്‌കൂട്ടറുകളിലൊന്നായാണ് എന്‍ടോര്‍ഖ് 125 പുറത്തിറങ്ങുന്നത്, കൂടാതെ 'ഫിലിപ്പൈന്‍സിലെയും യുവ ഉപഭോക്താക്കളെ' അതിന്റെ എന്‍ടോര്‍ഖ് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

ഇന്ത്യന്‍ വിപണിയില്‍ മോഡല്‍ 124.8 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ യൂണിറ്റ് 7,000 rpm-ല്‍ 9.38 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

അതേസമയം ടോപ്പ്-എന്‍ഡ് റേസ് XP പതിപ്പിലേക്ക് വരുമ്പോള്‍ എഞ്ചിന്‍ ട്യൂണിംഗില്‍ ചെറിയൊരു മാറ്റം കാണാന്‍ സാധിക്കും. ഈ വേരിയന്റില്‍ ഈ എഞ്ചിന്‍ 7,000 rpm-ല്‍ 10.2 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 5,500 rpm-ല്‍ 10.8 Nm ടോര്‍ക്കുമാണ് നല്‍കുന്നത്.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

രണ്ട് റൈഡിംഗ് മോഡുകളും ഈ വേരിയന്റില്‍ ലഭ്യമാകും. സ്ട്രീറ്റ്, റേസ്, വോയ്സ് അസിസ്റ്റിനൊപ്പം, ഈ സവിശേഷതകളോടെ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ICE സ്‌കൂട്ടറാണ് എന്‍ടോര്‍ഖ് 125. വില വിവരങ്ങള്‍ പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പിന് 72,270 രൂപയും ഉയര്‍ന്ന പതിപ്പിന് 84,025 രൂപയുമാണ് എക്‌സ്ഷോറൂം വില.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

ഇനി ടിവിഎസ് അപ്പാച്ചെ RR310-ലേക്ക് വന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് മോഡലിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിക്കുന്നൊരു മോഡല്‍ കൂടിയാണിത്.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

എന്തായാലും 2021-ന്റെ ആദ്യ ബാച്ചുകള്‍ പൂര്‍ണമായും വിറ്റഴിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. നവീകരണങ്ങളോടെ എത്തുന്ന മോഡലിന് 2.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

കടല്‍ കടന്ന് Ntorq 125, Apache RR310 മോഡലുകള്‍; വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമെന്ന് TVS

പുതിയ പതിപ്പുകളുടെ ഏറ്റവും വലിയ ഹൈലൈറ്റായി കമ്പിനി ഉയര്‍ത്തി കാട്ടുന്നത്, ഡൈനാമിക്, റേസ് എന്നിങ്ങനെ രണ്ട് പെര്‍ഫോമന്‍സ് കിറ്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അവരുടെ ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഓണ്‍ലൈന്‍ 'ബില്‍റ്റ് ടു ഓര്‍ഡര്‍' (BTO) പ്ലാറ്റ്ഫോമാണ്.

Most Read Articles

Malayalam
English summary
India made tvs ntorq 125 apache rr310 launched in philippines find here all details
Story first published: Friday, December 10, 2021, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X