റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി ലക്ഷ്യമിട്ട് വിപണിയില്‍ തിരിച്ചെത്തിയ മോഡലായിരുന്നു ജാവ. എന്നാല്‍ അടുത്തിടെയുള്ള വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വിപണിയില്‍ വേണ്ടത്ര സ്വീകാര്യത മോഡലിന് ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

ഇത് മറികടക്കാനുള്ള പുതുവഴികള്‍ തേടുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി അടുത്തിടെ ക്ലാസിക് ലെജന്റ്‌സ് അടുത്തിടെ കാക്കി, മിഡ്നൈറ്റ് ഗ്രേ നിറങ്ങളില്‍ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

ഇതിന്റെ അവതരണവേളയില്‍, ജാവ ക്ലാസിക്, ജാവ 42 എന്നിവയ്ക്ക് ഒരു പുതിയ അപ്‌ഡേറ്റ് നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ജാവ, ജാവ 42 മോഡലുകള്‍ക്കാകും 2.1 എന്ന പേരില്‍ പുതിയ നവീകരണം ലഭിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡിനെക്കാള്‍ ശക്തമായ എഞ്ചിന്‍ വാഹനത്തിന് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകളെക്കാള്‍ വില കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

തുടക്കത്തില്‍, 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 26.1 bhp കരുത്തായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് വര്‍ധിപ്പിച്ച് 26.9 bhp ആയി. എന്നാല്‍ ടോര്‍ഖില്‍ കുറവുണ്ടായി.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

ടോര്‍ക്ക് മുന്‍ മോഡലുകളില്‍ 27.05 Nm ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 27.02 Nm ആയി കുറഞ്ഞു. എന്നിരുന്നാലും, മികച്ച ഇന്ധനത്തിലൂടെ ത്രോട്ടില്‍ പ്രതികരണവും മെച്ചപ്പെട്ടുവെന്ന് ക്ലാസിക് ലെജന്റുകള്‍ അവകാശപ്പെടുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

ഇതിനുപുറമെ, ജാവ ക്ലാസിക്, ജാവ 42 എന്നിവയ്ക്ക് പുതുക്കിയ ഫ്രെയിമിനൊപ്പം സസ്‌പെന്‍ഷന്‍ സജ്ജീകരണവും പുനര്‍രൂപകല്‍പ്പന ചെയ്ത സീറ്റും ലഭിക്കും. ബൈക്കുകള്‍ക്ക് പുതിയ എക്സ്ഹോസ്റ്റും ലഭിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് ജാവ, ജാവ 42 എന്നീ എല്ലാ വകഭേദങ്ങളിലാകും ലഭിക്കുക. മാറ്റങ്ങളുടെ ഭാഗമായി 1,200 രൂപ വില വര്‍ധനവിന് കാരണമായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇതോടെ സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പിന് 1.78 ലക്ഷം രൂപയും ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന് 1.86 ലക്ഷം രൂപയാണ് ജാവ ക്ലാസിക്കിന്റെ എക്‌സ്‌ഷോറൂം വില.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

ജാവ 42-ന്റെ വില 1.64 ലക്ഷത്തില്‍ നിന്ന് ആരംഭിച്ച് സ്റ്റാര്‍ലൈറ്റ് ബ്ലൂ ഡ്യുവല്‍ ചാനല്‍ എബിഎസ് മോഡലിന് 1.73 ലക്ഷം രൂപ വരെ പോകുന്നു. അതേസമയം നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജാവ 42 മോഡലിന് സ്‌ക്രാംബ്ലര്‍ പതിപ്പും ഒരുങ്ങിയേക്കും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെക്കാള്‍ കരുത്തരാകാന്‍ ജാവ; മാറ്റങ്ങള്‍ ഇങ്ങനെ

പോയ വര്‍ഷം പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 42 മോഡലിന്റെ പ്രധാന ഡിസൈന്‍ ലൈനുകള്‍ കമ്പനി നിലനിര്‍ത്തിയിട്ടുണ്ടെന്നും, ഇതിനൊപ്പം കുറച്ച് സ്‌ക്രാംബ്ലര്‍ ഘടകങ്ങള്‍ ചേര്‍ക്കാനും ജാവ ശ്രമിച്ചിട്ടുണ്ടെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

Most Read Articles

Malayalam
English summary
Jawa Classic And Jawa Forty-Two Will Get More Powerful Engine; Find Here All Details. Read in Malayalam.
Story first published: Wednesday, July 14, 2021, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X