ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

2021 ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ച് നിര്‍മാതാക്കളായ കൊടിഎം, ഹസ്ഖ്‌വര്‍ണയും രംഗത്ത്. ഈ വര്‍ഷം ബ്രാന്‍ഡ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

മോഡലുകളെയും വേരിയന്റുകളെയും ആശ്രയിച്ച് 256 രൂപ മുതല്‍ 11,423 രൂപ വരെയാണ് വില വര്‍ധിക്കുക.

Model New Price Old Price Difference
Duke 125 ₹1,70,515 ₹1,60,575 ₹9,940
Duke 200 ₹1,85,606 ₹1,83,584 ₹2,022
Duke 250 ₹2,28,736 ₹2,21,888 ₹6,848
Duke 390 ₹2,87,545 ₹2,76,187 ₹11,358
RC 125 ₹1,80,538 ₹1,70,470 ₹10,068
RC 200 ₹2,08,602 ₹2,06,349 ₹2,253
RC 390 ₹2,77,517 ₹2,66,159 ₹11,358
250 Adventure ₹2,54,995 ₹2,54,739 ₹256*
390 Adventure ₹3,28,286 ₹3,16,863 ₹11,423
Svartpilen 250 ₹2,10,650 ₹1,99,552 ₹11,098
Vitpilen 250 ₹2,10,022 ₹1,98,925 ₹11,097
ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

കെടിഎം ഡ്യൂക്ക് വിലകള്‍

കെടിഎം ഡ്യൂക്ക് 125 ഇന്ത്യയില്‍ 1.70 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന രണ്ടാമത്തെ ഏറ്റവും വിലയേറിയ 125 സിസി മോട്ടോര്‍സൈക്കിളാണ്. ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ ഡ്യൂക്ക് 390-ന് 11,358 രൂപ വില വര്‍ദ്ധനവാണ് ലഭിക്കുന്നത്.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

ഇതോടെ ഡ്യൂക്ക് 390 ഇപ്പോള്‍ 2.87 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയ്ക്ക് യഥാക്രമം 2,022 രൂപയും 6,848 രൂപയുമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

കെടിഎം RC വിലകള്‍

ഡ്യൂക്ക് 125 നെ അപേക്ഷിച്ച് 10,000 രൂപ അധിക വില വര്‍ധനവാണ് RC 125-ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ 1.80 ലക്ഷം രൂപയാണ് RC 125-ന്റെ എക്‌സ്‌ഷോറൂം വില.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

ട്രാക്ക് കേന്ദ്രീകരിച്ച RC 390- ന് 11,358 രൂപ വില വര്‍ദ്ധനവ് ലഭിക്കുന്നതോടെ ഇപ്പോള്‍ 2.77 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡ്യൂക്ക് 390 മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ RC 390-യ്ക്ക് 10,000 രൂപ കുറവാണ്. RC 200-ന് 2,253 രൂപയുടെ നാമമാത്രമായ വില വര്‍ദ്ധനവാണ് ലഭിക്കുന്നത്.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

കെടിഎം അഡ്വഞ്ചര്‍ മോഡല്‍ വിലകള്‍

250 അഡ്വഞ്ചറിന് 258 രൂപ വര്‍ദ്ധനവ് മാത്രമാണ് ലഭിക്കുന്നത്. എന്നിരുന്നാലും, 390 അഡ്വഞ്ചറിന് 11,423 രൂപയുടെ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് ലഭിക്കുന്നു. ഇതോടെ വാഹനത്തിന്റെ വില 3.28 ലക്ഷം രൂപയായി ഉയര്‍ന്നു.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

ഹസ്ഖ്‌വര്‍ണ വിലകള്‍

ഇന്ത്യയില്‍ വില്‍ക്കുന്ന സ്വാര്‍ട്ട്പിലന്‍, വിറ്റ്പിലന്‍ 250 മോട്ടോര്‍സൈക്കിളുകള്‍ യഥാക്രമം 11,098 രൂപയും, 11,097 രൂപയും വര്‍ധനവ് വരുത്തി. ഏറ്റവും പുതിയ വില വര്‍ധനയോടെ രണ്ട് മോട്ടോര്‍സൈക്കിളുകളും രണ്ട് ലക്ഷം രൂപ എക്‌സ്‌ഷോറൂം വില മറികടക്കുന്നു. എന്നിരുന്നാലും, കെടിഎം ഡ്യൂക്ക് 250-നേക്കാള്‍ 18,000 രൂപയാണ് ഇവ വില കുറഞ്ഞത്.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

കെടിഎം ഈ വര്‍ഷം ഇന്ത്യയില്‍ ഇത് മൂന്നാം തവണയാണ് വില ഉയര്‍ത്തുന്നത്. എന്നാല്‍ വില വര്‍ദ്ധനവിന്റെ കാരണം ഇതുവരെ കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവ് കാരണം ആയിരിക്കാം വില വര്‍ദ്ധനവെന്നാണ് സൂചന.

ഈ വര്‍ഷം ഇത് മൂന്നാം തവണ; മോഡലുകളില്‍ വില വര്‍ധനവുമായി കെടിഎം, ഹസ്ഖ്‌വര്‍ണ

എന്നാല്‍ മൂന്ന് അവസരങ്ങളിലും വില വര്‍ദ്ധനവ് ഗണ്യമായി വര്‍ധിച്ചു. തല്‍ഫലമായി, കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോര്‍സൈക്കിളുകളുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്.

Most Read Articles

Malayalam
English summary
KTM And Husqvarna Hiked Prices In India, Find Here All New Price List. Read in Malayalam.
Story first published: Saturday, July 3, 2021, 19:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X