പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

പുതിയ 2021 RC200, RC125 എന്നിവ കെടിഎം ഇന്ത്യയിൽ അവതരിപ്പിച്ചു. 2021 കെടിഎം RC 125 -ന് 1.82 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, അതേസമയം കൂടുതൽ കരുത്തുള്ള 2021 കെടിഎം RC 200 -ന് 2.09 ലക്ഷം രൂപ വിലയുണ്ട്.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

കൂടാതെ, 2021 കെടിഎം RC ബൈക്കുകൾ അവയുടെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ സമാനമായ വിലയാണ് വഹിക്കുന്നത്. എന്നിരുന്നാലും, കെടിഎം ഇതുവരെ 2021 കെടിഎം RC 390 പുറത്തിറക്കിയിട്ടില്ല, ഏതാനും മാസങ്ങൾക്കുള്ളിൽ കെടിഎം ഈ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളും 2021 കെടിഎം RC 125, 2021 കെടിഎം RC 200 എന്നിവയ്ക്കുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി, ഓസ്ട്രിയൻ നിർമ്മാതാക്കൾ ഈ മോട്ടോർസൈക്കിളുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

നിരവധി നവീകരണങ്ങളോടെ, കെടിഎം RC 200-ന്റെ പുതിയ തലമുറ പ്രീമിയം പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ മുന്നിട്ട് നിൽക്കുമെന്ന് കരുതുന്നു, യഥാർത്ഥ റേസ് ട്രാക്ക് പ്രചോദിപ്പിച്ച DNA ഇത് സ്ട്രീറ്റിലേക്ക് കൊണ്ടുവരുന്നു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

അതേസമയം കെടിഎം RC ശ്രേണി ആഗോളതലത്തിൽ മറ്റ് വിപണികളിൽ രണ്ടാം തലമുറയിൽ 2022 ഓടെ ലഭ്യമാകുമ്പോൾ, കെടിഎം RC 200 രണ്ടാം തലമുറ ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾക്ക് 2021 ഒക്ടോബർ മുതൽ ലഭ്യമാകും.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

കെടിഎം RC 125 രണ്ടാം തലമുറ നവംബർ 2021 മുതൽ ലഭ്യമാകും. ഈ വർഷം ഇന്ത്യൻ വിപണിയിൽ കെടിഎം തങ്ങളുടെ സാന്നിധ്യത്തിന്റെ 10 -ാം വർഷം ആഘോഷിക്കുന്നു, കൂടാതെ ഒരു പുതിയ ആമുഖത്തിൽ ഏറ്റവും പുതിയ കെടിഎം RC 200, കെടിഎം RC 125 എന്നിവ പ്രഖ്യാപിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രോ-ബൈക്കിംഗ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് സുമീത് നാരംഗ് പറഞ്ഞു. RC 200, RC 125 എന്നിവ യഥാക്രമം 2.09 ലക്ഷം, 1.82 ലക്ഷം രൂപ ആമുഖ എക്സ്-ഷോറൂം വിലയക്ക് ലഭ്യമാണ്.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

ഓസ്ട്രിയൻ ബ്രാൻഡിന്റെ മോട്ടോജിപി റേസ് ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ 2021 കെടിഎം RC മോട്ടോർസൈക്കിളുകൾ ഒരുക്കിയിരിക്കുന്നത്. ഇവ മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

ഈ പുതിയ ഡിസൈൻ 2021 കെടിഎം RC മോട്ടോർസൈക്കിളുകളെ അവയുടെ മുൻഗാമികളേക്കാൾ വളരെ വലുതായി കാണിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട വിൻഡ് പ്രൊട്ടക്ഷൻ മാനേജ്മെന്റും വാഗ്ദാനം ചെയ്യുന്നതിലൂടെ മോട്ടോർസൈക്കിളിന്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനൊപ്പം വിഷ്വലിൽ ബൾക്കി ഫീലും ചേർക്കുന്നു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

2021 കെടിഎം RC മോട്ടോർസൈക്കിളുകളിലെ മറ്റ് ശ്രദ്ധേയമായ മാറ്റങ്ങൾ പുതിയ റിഫ്ലക്ടർ-ടൈപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് (എന്നിരുന്നാലും, കെടിഎം RC 125 ഹാലജെൻ യൂണിറ്റുകളുമായി വരുന്നു), ഇവ ഇരട്ട-ബാരൽ പ്രൊജക്ടർ-ടൈപ്പ് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ മാറ്റി സ്ഥാപിക്കുന്നു, പുതിയ ഫെയറിംഗ്, പുതിയ ഗ്രാഫിക്സ്, പുതിയ അലോയി വീലുകൾ, പുതിയ ചാസി എന്നിവയും മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്നു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

എന്നിരുന്നാലും, പുതിയ 2021 കെടിഎം RC മോട്ടോർസൈക്കിളുകൾ മറ്റ് അപ്‌ഡേറ്റുകളായ ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹാൻഡിൽബാറുകൾ, പുതിയ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ എയർബോക്‌സ്, വലിയ 13.5 ലിറ്റർ ഫ്യുവൽ ടാങ്ക് (മുൻ മോഡലിൽ 9.5-ലൈർ ഫ്യുവൽ ടാങ്ക്), ലൈറ്റും സ്റ്റിഫ്ഫുമായ ചാസി (അതിന്റെ മുൻഗാമിയേക്കാൾ 1.5 കിലോഗ്രാം ഭാരം കുറഞ്ഞത്), വളഞ്ഞ റേഡിയേറ്റർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്നു.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

ഇതിനുപുറമെ, പുതിയ 2021 കെടിഎം RC മോട്ടോർസൈക്കിളുകൾക്ക് മുന്നിൽ 43 mm WP അപെക്സ് ബിഗ് പിസ്റ്റൺ ഇൻവേർട്ടഡ് ഫോർക്കുകളും ലഭിക്കും. മറുവശത്ത് വാഹനങ്ങളുടെ ബ്രേക്കിംഗ് ചുമതലകൾ ഒരു വലിയ 320 mm ഡിസ്ക് ബ്രേക്കും മുൻവശത്ത് 230 mm ഡിസ്ക് ബ്രേക്കുമാണ്.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

രണ്ട് പുതിയ 2021 കെടിഎം RC മോട്ടോർസൈക്കിളുകളും ഡ്യുവൽ ചാനൽ ABS ഒരു സ്റ്റാൻഡേർഡ് കിറ്റ് ആയി ലഭിക്കുന്നു. കൂടാതെ, പുതിയ 2021 കെടിഎം RC മോട്ടോർസൈക്കിളുകളിലും മെച്ചപ്പെട്ട എർഗണോമിക്സ്, പുതുക്കിയ ഇലക്ട്രോണിക്സ് സ്യൂട്ട് എന്നിവയുണ്ട്.

പരിഷ്കരണങ്ങളോടെ 2021 RC 125 & RC 200 മോഡലുകൾ പുറത്തിറക്കി KTM

എന്നിരുന്നാലും, 2021 കെടിഎം RC 125, കെടിഎം RC 200 എന്നിവ ഒരേ ബിഎസ് VI പവർപ്ലാന്റ് അവരുടെ മുൻഗാമികളിൽ നിന്ന് ഉപയോഗിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm launched updated 2021 rc 125 and rc 200 motorcycles in india
Story first published: Wednesday, October 13, 2021, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X