ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇന്റര്‍സെപ്റ്റര്‍ 650 നിര്‍മിച്ച് മന്ത്ര റേസിംഗ്-വീഡിയോ

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മന്ത്ര റേസിംഗ് വികസിപ്പിച്ചെടുത്തു. പ്രമുഖ ഇന്ത്യന്‍ ബൈക്ക് റേസര്‍മാരായ ബാബ സതഗോപന്‍, ഹേമന്ത് മുത്തപ്പ എന്നിവര്‍ ബൈക്ക് പരീക്ഷിച്ച് അതിന്റെ പ്രകടനം പരീക്ഷിച്ചു.

ടെസ്റ്റ് റണ്‍ സമയത്ത് മന്ത്ര റേസിംഗിന്റെ എക്‌സ്‌ക്ലൂസീവ് ഘടകങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, 5.53 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത മറികടന്ന് ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. വിശദാംശങ്ങളും ടെസ്റ്റ് ഡ്രൈവ് ഇവന്റുകളും വീഡിയോയില്‍ കാണാം.

ക്വാര്‍ട്ടര്‍ മൈല്‍ 13.93 സെക്കന്‍ഡിലും പൂര്‍ത്തിയാക്കി. 174 കിലോമീറ്റര്‍ / മണിക്കൂര്‍ (ജിപിഎസ് ഡാറ്റ) വേഗതയില്‍ എത്തി. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-നായി മന്ത്ര റേസിംഗ് നിരവധി പ്രകടന ഭാഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഭാഗങ്ങള്‍ ബോള്‍ട്ട് ഓണായി പാക്കേജുകളില്‍ വില്‍ക്കുന്നു.

Most Read Articles

Malayalam
English summary
Mantra Racing Made Fastest And Quickest Royal Enfield Interceptor 650, More Details In Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X