2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

ഇറ്റാലിയൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ എംവി അഗസ്റ്റ പുതുതായി അപ്‌ഡേറ്റുചെയ്‌ത സൂപ്പർവെലോസ് മിഡിൽവെയിറ്റ് സൂപ്പർസ്‌പോർട്സ് ബൈക്ക് പുറത്തിറക്കി.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

ഇതിനൊപ്പം വ്യത്യസ്ത കളർ പാലറ്റ്, ട്യൂബ് ലെസ് ടയറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ സൂപ്പർവെലോസ് S വേരിയന്റും കമ്പനി അവതരിപ്പിച്ചു.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

ബേസ് / സ്റ്റാൻഡേർഡ് ട്രിമിന് മാറ്റ് മെറ്റാലിക് ഗ്രാഫൈറ്റിനൊപ്പം പേൾ മെറ്റാലിക് യെല്ലോ, എഗോ സിൽവർക്കൊപ്പം എഗോ റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകൾ ലഭിക്കുന്നു. സൂപ്പർവെലോസ് S വേരിയന്റിന് സീരിയൽ വൈറ്റ് വിത്ത് മാറ്റ് ഗോൾഡ് എന്നൊരൊറ്റ പെയിന്റ് തീം മാത്രമാണ് ലഭിക്കുന്നത്.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

പുതിയ നിറത്തിന് പുറമെ, സൂപ്പർവെലോസ് S ട്രിം ഒരു ഓപ്‌ഷണൽ റേസിംഗ് കിറ്റിനൊപ്പം വരുന്നു, അതിൽ ഒരു ഓഫ് മാർക്കറ്റ് എക്‌സ്‌ഹോസ്റ്റും ഒരു പില്യൺ സീറ്റ് കൗളും ഉൾപ്പെടുന്നു.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

ഫുൾ-എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് അനുയോജ്യമായ 5.5 ഇഞ്ച് കളർ TFT ഡിസ്പ്ലേയും ഇരു മോഡലുകൾക്കും ഒരേ പോലെ ലഭിക്കുന്നു.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

മെക്കാനിക്കൽ ഗ്രൗണ്ടിൽ, അതേ യൂറോ 5-കംപ്ലയിന്റ് 798 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ, 12-വാൽവ് എഞ്ചിനാണ് വരുന്നത്. ഇത് 13,000 rpm -ൽ 145 bhp പരമാവധി കരുത്തും 10,100 rpm -ൽ 88 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

ട്രാൻസ്മിഷൻ ഓപ്ഷനിൽ ആറ് സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുന്നു. ഇതിന് സ്റ്റാൻഡേർഡായി ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും ലഭിക്കുന്നു. മണിക്കൂറിൽ 240 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗത.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

രണ്ട് മോഡലുകളിലെയും ഹാർഡ്‌വെയർ കിറ്റ് സമാനമാണ്. മുൻവശത്ത് 43 mm മർസോച്ചി USD ഫോർക്കുകളും പിൻഭാഗത്ത് ഡ്യൂട്ടി ചെയ്യുന്ന സാച്ച്സ് മോണോ ഷോക്കും ഇതിൽ ഉൾപ്പെടുന്നു.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

ബ്രേക്കിംഗിനായി, ബൈക്ക് ട്വിൻ 320 mm ഫ്രണ്ട് ഡിസ്കുകളും സിംഗിൾ 220 mm റിയർ റോട്ടറും ഉപയോഗിക്കുന്നു. രണ്ട് ഡിസ്കുകളും (മുന്നിലും പിന്നിലും) ബ്രെംബോ-സോർസ്ഡ് ക്യാല്ലപ്പറുകളാണ് ഉപയോഗിക്കുന്നത്.

2021 സൂപ്പർവെലോസ് മോഡലുകൾ അവതരിപ്പിച്ച് എംവി അഗസ്റ്റ

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, സ്റ്റാൻഡേർഡ് സൂപ്പർവെലോസിന് 20,700 യൂറോ (18.29 ലക്ഷം രൂപ), S വേരിയന്റിന് 23,600 യൂറോയ്ക്കുമാണ് ( 20.84 ലക്ഷം രൂപ) വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംവി അഗസ്റ്റ #mv agusta
English summary
MV Agusta Unveiled 2021 Superveloce Models. Read in Malayalam.
Story first published: Thursday, April 8, 2021, 22:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X