അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

സെപ്റ്റംബറില്‍ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകളായ RS 660, ടുവാനോ 660 എന്നിവ പുറത്തിറക്കിയതിന് ശേഷം അപ്ഡേറ്റ് ചെയ്ത SR160 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അപ്രീലിയ. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന ശേഷിയുള്ള അപ്രീലിയ സ്‌കൂട്ടറാണിത്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഏതാനും ദിവസങ്ങളായി മോഡല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സജീവമാണെങ്കിലും, സ്‌കൂട്ടര്‍ സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അവതരണം ഉടന്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കി മോഡലിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് അപ്രീലിയ.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

വാഹനം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ബുക്കിംഗിന് ലഭ്യമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇറ്റാലിയന്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന മറ്റ് സ്‌കൂട്ടറുകളില്‍ SR125, സ്റ്റോം 125, SXR-125, SXR-160 എന്നിവ ഉള്‍പ്പെടുന്നു. SR160-ന്റെ ഒരു റേസ് പതിപ്പും ലഭ്യമാണ്, ഇതിന് പ്രത്യേക മോട്ടോജിപി പ്രചോദിത സ്‌റ്റൈലിംഗാണ് ലഭിക്കുന്നത്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ ലോഞ്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച്, അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയ SR 160-ന് ലഭിക്കുമെന്ന് വേണം പറയാന്‍. പുതിയ V ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് സ്‌കൂട്ടറിന് ലഭിക്കുന്ന മുന്‍വശത്ത് മിക്ക മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

നിലവിലെ മോഡലില്‍ ഉപയോഗിക്കുന്ന ഇരട്ട-ബീം യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒരു സിംഗിള്‍-ബീം യൂണിറ്റാണ്. അതോടൊപ്പം തന്നെ പഴയ മോഡലില്‍ ഹാലൊജെന്‍ യൂണിറ്റിന് പകരം പുതിയ മോഡലിന് എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭിക്കുന്നു.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

പുതിയ ഹെഡ്‌ലൈറ്റ് ഡിസൈന്‍ ഷാര്‍പ്പായിട്ടുള്ളതും കൂടുതല്‍ ആകര്‍ഷകവുമാണ്, മാത്രമല്ല ചെറുപ്പക്കാരായ ആളുകളെ ആകര്‍ഷിക്കുകയും ചെയ്യും. ടോപ്പ് കൗളിന് സ്‌കൂട്ടറിന് ശരിയായ ഫെയ്‌സ് ഉറപ്പാക്കുന്ന പുതിയ ഗ്രോവുകള്‍ ലഭിക്കുന്നു. ഇത് ടേണ്‍ ഇന്‍ഡിക്കേറ്ററുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, അവ മുമ്പത്തേതിന് സമാനമാണ്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഫ്രണ്ട്, സൈഡ് പാനലുകളില്‍ ഉടനീളം ഗ്രാഫിക്‌സ് അപ്‌ഡേറ്റ് പുതിയ പതിപ്പിന്റെ സവിശേഷതയാകുമെന്നാണ് സൂചന. മുന്‍വശത്തെ ആപ്രോണിലെ ഗ്രീന്‍, വൈറ്റ്, റെഡ് ഗ്രാഫിക്‌സില്‍ മനോഹരമാക്കിയിരിക്കുന്നത് നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിച്ചിരുന്നു.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

അപ്ഡേറ്റ് ചെയ്ത SR 160-ല്‍ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ കണ്‍സോള്‍ കണ്ടേക്കാം എങ്കിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഫ്രണ്ട് ഫെന്‍ഡര്‍ പോലുള്ള ഘടകങ്ങള്‍ക്ക് കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുണ്ട് എന്നതാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

ടോപ്പ് കൗള്‍, സൈഡ് പാനലുകളുടെ ചില ഭാഗങ്ങള്‍ എന്നിവ തിളങ്ങുന്ന ഫിനിഷില്‍ മനോഹരമായി കാണപ്പെടുന്നു. ഈ മാറ്റങ്ങള്‍ സ്‌കൂട്ടറിന് സ്പോര്‍ട്ടിയറും പ്രീമിയം രൂപവും ഭാവവും ഉറപ്പാക്കുന്നു.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

പിന്നില്‍, സ്‌കൂട്ടറിന് സിംഗിള്‍ പീസ് പില്യണ്‍ ഗ്രാബ്-റെയില്‍ ലഭിക്കുന്നു. നിലവിലുള്ള മോഡലിന് സ്പ്ലിറ്റ് ഗ്രാബ് റെയിലുകളാണുള്ളത്. ട്വിന്‍ പോഡ് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മുമ്പത്തേതിന് സമാനമായിരിക്കും.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

അപ്ഡേറ്റ് ചെയ്ത SR160 നായി അപ്രീലിയ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. നിലവിലെ രൂപത്തില്‍, സ്‌കൂട്ടര്‍ റെഡ്, വൈറ്റ്, ബ്ലാക്ക്, ബ്ലൂ, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

സ്‌കൂട്ടറിന്റെ ഹാര്‍ഡ്‌വെയറില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. SR160-ന് 160.03 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, SOHC എഞ്ചിനാകും കരുത്ത് നല്‍കുക.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഈ യൂണിറ്റ് 7,600 rpm-ല്‍ 10.86 bhp പരമാവധി കരുത്തും 6,000 rpm-ല്‍ 11.6 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇതിന് കഴിയും. സ്‌കൂട്ടറിന് ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്ക് യൂണിറ്റും ഉണ്ട്.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്നില്‍ 220 mm ഡിസ്‌കും പിന്നില്‍ 140 mm ഡ്രം ബ്രേക്കും ഉള്‍പ്പെടുന്നു. സിംഗിള്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

അപ്രീലിയ SR160-യുടെ അളവുകള്‍ പരിശോധിച്ചാല്‍ 1,985 mm നീളവും 806 mm വീതിയും 1,365 mm വീല്‍ബേസുമുണ്ട്. ഇത് 120/70 - 14 ഇഞ്ച് ഫ്രണ്ട് ആന്‍ഡ് റിയര്‍ ട്യൂബ്‌ലെസ് ടയറുകളാണ് ലഭിക്കുന്നത്. 122 കിലോഗ്രാം ഭാരമുള്ള മോഡലിന് 7 ലിറ്ററിന്റെ ഫ്യവല്‍ ടാങ്ക് കപ്പാസിറ്റിയും ഉണ്ടാകും.

അടിമുടി മാറ്റങ്ങളുമായി Aprilia SR160 എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

നിലവില്‍, അപ്രീലിയ SR160-ന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. അപ്ഡേറ്റുകള്‍ക്കൊപ്പം, പുതിയ SR160-ന് ചെറിയ വില വര്‍ധനവിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ മോഡല്‍ 1.08 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
New aprilia sr160 launching soon in india pre bookings open now details
Story first published: Tuesday, November 9, 2021, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X