SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

SXR 125-നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് അപ്രീലിയ. ഏതാനും നാളുകള്‍ക്ക് മുന്നെയാണ് മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 160 പതിപ്പുമായി കമ്പനി എത്തുന്നത്.

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

ഇതിന്റെ വിജയത്തിന് പിന്നാലെയാണ് ഇപ്പോള്‍ SXR 125 മോഡലിനെയും രാജ്യത്ത് എത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. അടുത്തിടെ മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

ഇതിനിടയിലാണ് ഇപ്പോള്‍ ചില ഡീലര്‍ വൃത്തങ്ങള്‍ മാക്‌സി സ്‌കൂട്ടറിന്റെ വില സംബന്ധിച്ച് ഏതാനും സൂചനകള്‍ നല്‍കുന്നത്. ലഭ്യമായ സൂചന അനുസരിച്ച് ഈ മാക്‌സി സ്‌കൂട്ടറിന് 1.15 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരും.

MOST READ: പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. കഴിഞ്ഞയാഴ്ച കമ്പനി അപ്രീലിയ SXR 125-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. പിയാജിയോ ഷോറൂമുകളിലും ആമസോണ്‍ വഴിയും ആവശ്യക്കാര്‍ക്ക് വാഹനം ചെയ്യാം.

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

5,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ഉയര്‍ന്ന പതിപ്പിനെപ്പോലെ തന്നെ വളരെ ആകര്‍ഷകവും, സ്‌പോര്‍ട്ടിയുമായ ഒരു ഡിസൈനാണ് SXR 125-നും ലഭിക്കുക.

MOST READ: ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍, സുഖപ്രദമായ സാഡില്‍, ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, സിബിഎസിനൊപ്പം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കും.

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത ഒരു ഓപ്ഷനായി ലഭിച്ചേക്കുമെന്നാണ് സൂചന. 125 സിസി സിംഗിള്‍ സിലിണ്ടര്‍ ത്രീ-വാല്യു മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്ത് നല്‍കുന്നത്.

MOST READ: എന്‍ഡ്-ടു-എന്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് സേവനം; MMRPL പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

ഇത് 7,600 rpm-ല്‍ 9.4 bhp കരുത്തും 9.2 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം സ്‌കൂട്ടര്‍ സംബന്ധിച്ച് നിലവില്‍ അധികം വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 തന്നെയാകും SXR 125-ന്റെ വിപണിയിലെ എതിരാളി.

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡറിനും പില്യണിനുമുള്ള വിശാലമായ സീറ്റുകള്‍, ഫ്രണ്ട് ആപ്രോണിന്റെ ഇരുവശത്തും ഗ്ലോവ്‌ബോക്‌സ്, ഒരു വശത്ത് യുഎസ്ബി ചാര്‍ജര്‍, പ്രകാശത്തോടുകൂടിയ വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പെയ്‌സ്, ബ്ലൂടൂത്ത് മൊബൈല്‍ കണക്റ്റിവിറ്റി ഓപ്ഷന്‍ എന്നിവ സവിശേഷതകളാകും.

MOST READ: ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

SXR 125-ന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ അപ്രീലിയ

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട-ഷോക്ക് അബ്‌സോര്‍ബര്‍ സജ്ജീകരണവുമാണ് സ്‌കൂട്ടറിലെ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ തന്നെ സ്‌കുട്ടര്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് അരങ്ങേറ്റം വൈകുകയായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
New Aprilia SXR 125 Price Details Out, Company Didn't Confirm Officially. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X