20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള 20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഓല ഇലക്ട്രിക്. കമ്പനിയുടെ സിഇഒ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ടെസ്റ്റ് റൈഡുകളെക്കുറിച്ചുള്ള വാര്‍ത്ത ടിറ്ററില്‍ പങ്കുവെച്ചതും.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

'തങ്ങള്‍ 20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കി! ഇന്ത്യയില്‍, ഒരുപക്ഷേ ലോകത്തില്‍ പോലും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ സംരംഭത്തില്‍ ടീമിന്റെ അത്ഭുതകരമായ പ്രവര്‍ത്തനമാണിതെന്നാണ് ഭവിഷ് അഗര്‍വാള്‍ ടിറ്ററില്‍ കുറിച്ചത്. ബ്രാന്‍ഡിനെ സംബന്ധിച്ച് ഇത് ഒരു നേട്ടമാണെങ്കിലും, ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്ത പലരും ഡെലിവറി ടൈംലൈനിലെ കാലതാമസത്തെക്കുറിച്ച് വലിയ ആശങ്കകളാണ് ഈ ട്വിറ്ററിന് താഴെയായി പങ്കുവെയ്ക്കുന്നതും.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

ഈ മാസം മുതല്‍ 1,000 നഗരങ്ങളിലായി ഒരു ദിവസം 10,000 ടെസ്റ്റ് റൈഡുകള്‍ നടത്താനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രാം നവംബര്‍ ആദ്യം കമ്പനി ആരംഭിച്ചിരുന്നുവെങ്കിലും ഡെലിവറി ടൈംലൈനുകള്‍ മുമ്പ് പ്രഖ്യാപിച്ചതില്‍ നിന്ന് പിന്നോട്ട് പോവുകയും ചെയ്തു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

ആദ്യ ബാച്ച് ഡെലിവറി ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത് ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാനാണ് സാധ്യതയെന്ന് കമ്പനി വ്യക്തമാക്കി. ആദ്യ ബാച്ച് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കമ്പനി മെയില്‍ അയക്കുകയും ചെയ്തിരുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ഇതില്‍ ആദ്യത്തേതിന്റെ വില ഒരു ലക്ഷം രൂപയാണെങ്കില്‍, രണ്ടാമത്തേത് 1.30 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം, സംസ്ഥാന സബ്സിഡികള്‍ക്ക് മുമ്പ്) ലഭിക്കും.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

S1 വേരിയന്റ് 121 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോള്‍, കൂടുതല്‍ ചെലവേറിയ S1 പ്രോ പൂര്‍ണമായി റീചാര്‍ജ് ചെയ്യുന്നതുവഴി 180 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

നോര്‍മല്‍, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമായാണ് ഓല ഇ-സ്‌കൂട്ടറുകള്‍ വരുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിത OS ഉള്ള വലിയ ഡിസ്പ്ലേ സ്‌ക്രീന്‍, ആപ്പ് കണ്‍ട്രോള്‍, സ്പീക്കറുകള്‍, ചാര്‍ജുചെയ്യാനുള്ള USB പോയിന്റ്, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയ്സ് തുടങ്ങിയ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

ഭാവിയില്‍ ഇന്ത്യയെ ഒരു ഇവി ഹബ്ബാക്കി മാറ്റുന്നതില്‍ മുന്‍കൈയെടുക്കാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ ദിവസം നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. 'ഇന്ത്യയെ ആഗോള വൈദ്യുത വാഹന ഹബ്ബാക്കി മാറ്റുക എന്നതാണ് വൈദ്യുതീകരണത്തിലെ തങ്ങളുടെ അഭിലാഷങ്ങളെന്ന് അഗര്‍വാള്‍ പറഞ്ഞു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

ഓല ഇലക്ട്രിക് ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ മോഡലുകളെ അവതരിപ്പിച്ചു. വലിയ സ്വീകാര്യതയാണ് മോഡലുകള്‍ക്ക് രാജ്യത്ത് ലഭിച്ചതും. ബുക്കിംഗ് വളരെ വേഗത്തില്‍ തന്നെ നടത്താനും കമ്പനിക്ക് സാധിച്ചിരുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കപ്പുറം, ഇലക്ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തിലേക്ക് ചുവടുവെക്കാനുള്ള ആഗ്രഹം ഓല ഇലക്ട്രിക് ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇവി സ്റ്റാര്‍ട്ടപ്പ്, 2023-ഓടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (IPO) 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനും ഓല പദ്ധതിയിടുന്നു. ഓല ഇലക്ട്രിക് ഇപ്പോള്‍ തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ഫാക്ടറിയില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

500 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓല ഫ്യൂച്ചര്‍ ഫാക്ടറി പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ആറ് മാസത്തിനുള്ളിലാണ് ഈ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്, അതില്‍ ഏകദേശം 10,000 സ്ത്രീകള്‍ ജീവനക്കാര്‍ നേതൃത്വം നല്‍കുകയും ചെയ്യുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളും വികസിപ്പിക്കുമെന്ന് ഓല ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും കാറുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് സെപ്റ്റംബറില്‍ ഓല ഇലക്ട്രിക് 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയായെന്ന് Ola; ഡെലിവറി എപ്പോള്‍ ആരംഭിക്കുമെന്ന് ഉപഭോക്താക്കള്‍

2025 -ന് ശേഷം ഇന്ത്യയില്‍ പെട്രോള്‍ ടൂവീലര്‍ അതിവേഗം ട്രാക്ക് ചെയ്യാനുള്ള ഇവി സ്റ്റാര്‍ട്ടപ്പിന്റെ പദ്ധതികളുടെ ഭാഗമാണ് ഫണ്ട് സമാഹരണമെന്ന് കമ്പനി വ്യക്തമാക്കി. ദശകത്തിന്റെ മധ്യത്തോടെ രാജ്യത്തെ റോഡുകളില്‍ പെട്രോള്‍ ഓടുന്ന ഇരുചക്രവാഹനങ്ങളൊന്നും ഉണ്ടാകില്ലെന്ന് കമ്പനി വിഭാവനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Ola electric announced 20 000 test rides completed find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X