കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

ഇന്ത്യയിലുടനീളം തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കസ്റ്റമര്‍ ടെസ്റ്റ് റൈഡുകള്‍ വിപുലീകരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഓല ഇലക്ട്രിക്. 1,000-ലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി ഒരു ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

എന്നാല്‍, ഓല S1, S1 പ്രോ സ്‌കൂട്ടറുകള്‍ റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ ടെസ്റ്റ് റൈഡുകള്‍ തുടക്കത്തില്‍ ലഭ്യമാകുകയുള്ളുവെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു. 2021 നവംബര്‍ 10-ന് ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു എന്നീ നാല് നഗരങ്ങളില്‍ മാത്രം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ടെസ്റ്റ് റൈഡുകള്‍ ഓല ഇലക്ട്രിക് ആരംഭിച്ചത്.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

എന്നാല്‍ ഇപ്പോഴിതാ 2021 നവംബര്‍ 19-ന് ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മുംബൈ, പൂനെ എന്നീ അഞ്ച് നഗരങ്ങളെ കൂടി കമ്പനി ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. 2021 ഡിസംബര്‍ 15-നകം എല്ലാ ഉപഭോക്താക്കള്‍ക്കും ടെസ്റ്റ് റൈഡ് നല്‍കുന്നതിന്റെ ഭാഗമായി കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

കൂടാതെ, സൂറത്ത്, തിരുവനന്തപുരം, കോഴിക്കോട്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍ നവംബര്‍ 27 മുതല്‍ ടെസ്റ്റ് റൈഡുകള്‍ അടുത്ത സെറ്റ് നഗരങ്ങളില്‍ ആരംഭിക്കും. വിജയവാഡ, കോയമ്പത്തൂര്‍, വഡോദര, ഭുവനേശ്വര്‍, തിരുപ്പൂര്‍, ജയ്പൂര്‍, നാഗ്പൂര്‍ നഗരങ്ങളിലും ടെസ്റ്റ് റൈഡുകള്‍ ഉടന്‍ ലഭ്യമാക്കും.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

'ഞങ്ങളുടെ ടെസ്റ്റ് റൈഡുകളോടുള്ള ഉപഭോക്തൃ പ്രതികരണം വളരെ പോസിറ്റീവാണ്, വിപ്ലവകരമായ ഓല S1 സ്‌കൂട്ടറിനോടുള്ള അവരുടെ ആവേശം കാണുന്നതില്‍ ഞങ്ങള്‍ ശരിക്കും ആവേശത്തിലാണെന്ന് ഓല ഇലക്ട്രിക്കിലെ ചീഫ് ബിസിനസ് ഓഫീസര്‍ അരുണ്‍ സിര്‍ദേശ്മുഖ് പറഞ്ഞു.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

ആയിരക്കണക്കിന് ഉപഭോക്താക്കള്‍ എല്ലാ ദിവസവും ടെസ്റ്റ് റൈഡുകള്‍ എടുക്കുന്നു. ക്ലാസ് ഡിസൈന്‍, പെര്‍ഫോമന്‍സ്, ടെക്നോളജി, റൈഡ് ക്വാളിറ്റി എന്നിവയില്‍ ഏറ്റവും മികച്ചത് ഓല S1 നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

വരും ആഴ്ചകളില്‍ തങ്ങള്‍ ടെസ്റ്റ് റൈഡുകള്‍ അതിവേഗം വര്‍ധിപ്പിക്കുകയാണ്, ഡിസംബന്‍ മധ്യത്തോടെ ഓരോ ഉപഭോക്താവിനും ടെസ്റ്റ് റൈഡുകളിലേക്ക് പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയിലെ 1,000-ലധികം നഗരങ്ങളും പട്ടണങ്ങളും ടെസ്റ്റ് റൈഡിന്റെ ഭാഗമാകും.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

ഇത് എക്കാലത്തെയും വേഗമേറിയ ദേശീയ തലത്തിലുള്ള ടെസ്റ്റ് റൈഡുകളും ഓട്ടോമോട്ടീവ് റീട്ടെയിലിലെ വിപ്ലവവുമാണ് തങ്ങളുടെ നേരിട്ടുള്ള ഉപഭോക്തൃ മോഡല്‍ വഴി സാധ്യമാക്കിയതെന്നും അരുണ്‍ സിര്‍ദേശ്മുഖ് വ്യക്തമാക്കി.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

ഓല ഇലക്ട്രിക് S1 സ്‌കൂട്ടറിന് 499 രൂപയ്ക്ക് ആദ്യ റൗണ്ട് റിസര്‍വേഷനുകള്‍ ഓണ്‍ലൈനില്‍ തുറന്നതു മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓല ഇലക്ട്രിക് ഒരു ഡയറക്ട്-ടു-ഹോം പ്രോഗ്രാം പിന്തുടരുന്നതിനാലും ഡീലര്‍ പങ്കാളികളില്ലാത്തതിനാലും പിന്നീട് തുറന്ന പര്‍ച്ചേസ് വിന്‍ഡോ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയിരുന്നു.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

ഓല ഇലക്ട്രിക് തങ്ങളുടെ ഉല്‍പ്പന്നം പൂര്‍ണ ചാര്‍ജില്‍ ഉയര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്നു എന്ന വലിയ അവകാശവാദമാണ് ഉന്നയിക്കുന്നത്. ഒരു ഇവിയുടെ പര്‍ച്ചേസ് പ്ലാനുകള്‍ തീരുമാനിക്കുന്നതിന് മുമ്പ് പലരെയും ആകര്‍ഷിക്കുന്നതും ഇതുതന്നെയാണെന്ന് വേണം പറയാന്‍.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

രണ്ട് വേരിയന്റുകളിലാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ S1 വേരിയന്റ് 121 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുമ്പോള്‍, കൂടുതല്‍ ചെലവേറിയ S1 പ്രോ പൂര്‍ണ ചാര്‍ജില്‍ 180 കിലോമീറ്റര്‍ വരെ പരിധിയാണ് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

പ്രാരംഭ പതിപ്പിന് 90 കിലോമീറ്റര്‍ പരമാവധി വേഗത അവകാശപ്പെടുമ്പോള്‍ ഉയര്‍ന്ന വേരിയന്റിന് 115 കിലോമീറ്ററാണ് പരമാവധി വേഗത. ഓല ഇലക്ട്രിക് S1 സ്‌കൂട്ടര്‍ റൈഡ് പ്രകടനത്തെ സന്തുലിതമാക്കാന്‍ ലക്ഷ്യമിടുന്നു, അവയില്‍ ചിലത് സെഗ്മെന്റിലെ ആദ്യത്തേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ സ്‌കൂട്ടറില്‍ മൂന്ന് റൈഡ് മോഡുകള്‍ പ്രതീക്ഷിക്കാം - നോര്‍മല്‍, സ്പോര്‍ട്, ഹൈപ്പര്‍.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

രണ്ട് വകഭേദങ്ങളും പ്രകടനം, ശ്രേണി, റൈഡിംഗ് മോഡുകളുടെ എണ്ണം, നിറങ്ങളുടെ എണ്ണം എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും അടിസ്ഥാന രൂപകല്‍പ്പന ഒന്നുതന്നെയാണ്.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

അതോടൊപ്പം തന്നെ ആന്‍ഡ്രോയിഡ് അധിഷ്ഠിത OS, ആപ്പ് കണ്‍ട്രോള്‍, സ്പീക്കറുകള്‍ എന്നിവയുള്ള വലിയ ഡിസ്‌പ്ലേ സ്‌ക്രീന്‍ പോലുള്ള ഘടകങ്ങളും സ്‌കൂട്ടറില്‍ ഉണ്ട്. വോയ്സ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുന്നതിനാല്‍ S1 പ്രോ അടിസ്ഥാന S1 വേരിയന്റില്‍ കൂടുതല്‍ ഫീച്ചര്‍-ലോഡ് ചെയ്തിരിക്കുന്നു.

കൊച്ചിയില്‍ Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു; 27 മുതല്‍ തിരുവനന്തപുരത്തും

വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റിന് ഒരു ലക്ഷം രൂപയും, S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില (സംസ്ഥാന സബ്സിഡികള്‍ക്ക് മുമ്പ്).

Most Read Articles

Malayalam
English summary
Ola electric electric scooter test rides started in kochi thiruvananthapuram will start soon
Story first published: Monday, November 22, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X