കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

കാത്തിരുപ്പുകള്‍ക്ക് ഏറെക്കുറെ അവസാനമാകുന്നു. ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ടെസ്റ്റ് റൈഡ് ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒടുവില്‍ അതിന് അവസരമൊരുങ്ങുകയാണ്.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

തമിഴ്നാട് ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാവ് ഈ വര്‍ഷം ഓഗസ്റ്റ് 15 ന് അവതരിപ്പിച്ചതിന് ശേഷം ആദ്യമായി അതിന്റെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

എന്നിരുന്നാലും, ഇ-സ്‌കൂട്ടറുകള്‍ ബുക്കിംഗിന് തയ്യാറായ എല്ലാ നഗരങ്ങളെയും ഒല ടെസ്റ്റ് ഡ്രൈവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. '2021 നവംബര്‍ 10 മുതല്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുകയും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലുടനീളം ഇത് വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

അടുത്തുള്ള ഓല ടെസ്റ്റ് റൈഡ് ക്യാമ്പ് കണ്ടെത്തി ഇപ്പോള്‍ നിങ്ങളുടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.' S1 അല്ലെങ്കില്‍ S1 Pro ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനുള്ള അവസാന പേയ്മെന്റ് വിന്‍ഡോയും ഇന്ന് തുറക്കുമെന്നും നേരത്തെ ബുക്കിംഗ് നടത്തിയവരെ അറിയിക്കുമെന്നും ഓല ഇലക്ട്രിക് പറഞ്ഞു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

നിലവില്‍ നാല് നഗരങ്ങളില്‍ മാത്രമാണ് ഒല ഇലക്ട്രിക് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു എന്നിവയാണ് ഈ നഗരങ്ങള്‍.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി അഡ്വാന്‍സ് അടച്ചവര്‍ക്ക് മാത്രമാണ് ഓല ഇലക്ട്രിക് ടെസ്റ്റ് റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹിയില്‍, ഗുരുഗ്രാമിലെ സൈബര്‍ സിറ്റിയിലുള്ള ഫോറത്തില്‍ (WeWork) ഓല ഇലക്ട്രിക് ടെസ്റ്റ് റൈഡുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം, ടെസ്റ്റ് റൈഡ് എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സൗത്ത് സിറ്റി മാളിലേക്ക് എത്തണമെന്നും കമ്പനി വ്യക്തമാക്കുന്നു. അഹമ്മദാബാദിലെ ഹിമാലയ മാളിലാണ് ടെസ്റ്റ് റൈഡ് സംഘടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ആളുകള്‍ക്കായി പ്രസ്റ്റീജ് ക്യൂബ് ലാസ്‌കറാണ് ടെസ്റ്റ് റൈഡ് ലൊക്കേഷന്‍.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ഈ സ്ഥലങ്ങളില്‍ ടെസ്റ്റ് റൈഡിനായി വരുന്നവര്‍ കൈയ്യില്‍ കുറച്ച് രേഖകള്‍ കൂടി കരുതണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് റൈഡിനായി വരുന്നവര്‍ അവരോടൊപ്പം, ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗിന്റെ ഓര്‍ഡര്‍ ഐഡി, സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍മെറ്റ് എന്നിവയും കരുതേണ്ടതുണ്ട്.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ഉപഭോക്താക്കളോട് അവരുടെ സ്ലോട്ടുകള്‍ക്ക് മുമ്പായി അതത് സ്ഥലങ്ങളില്‍ എത്തിച്ചേരാനും ഓല ഇലക്ട്രിക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനുള്ള പുതിയ തീയതി നവംബര്‍ 1 ന് പകരം ഡിസംബര്‍ 16 ആണെന്ന് ഓല ഇലക്ട്രിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ഡെലിവറി വൈകുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ തീയതി പിന്നോട്ട് നീക്കിയിരുന്നു. സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓല ബുക്കിംഗ് ആരംഭിച്ചിരുന്നു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ആ വിന്‍ഡോയില്‍ 1,100 കോടിയിലധികം രൂപയുടെ ബുക്കിംഗ് ലഭിച്ചതായി കമ്പനി അവകാശപ്പെടുകയും ചെയ്യുന്നു. ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയിരുന്നു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ഇതില്‍ S1 ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപ (എക്സ്‌ഷോറൂം) വിലയും S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് (എക്സ്‌ഷോറൂം) വില. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ S1 ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. ഇത് 10 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്, കൂടാതെ 3.97 kWh ബാറ്ററി പാക്കിനൊപ്പം ജോടിയാക്കിയ 8.5 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത്.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 115 കിലോമീറ്റര്‍ വേഗതയുണ്ട്. മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന രീതിയില്‍ നിന്ന് വ്യത്യസ്തമായി, ഓല ഇലക്ട്രിക് ഡയറക്ട്-ടു-ഹോം സെയില്‍സ് മോഡലാകും പിന്തുടരുക. കൂടാതെ ഫിസിക്കല്‍ സ്റ്റോറുകളൊന്നും തന്നെ ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ലോണുകളും ഇഎംഐകളും ഓഫര്‍ ചെയ്യുന്നതിനായി ഒല ഇലക്ട്രിക് നിരവധി ഫിനാന്‍ഷല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഫാക്ടറിയില്‍ നിന്ന് ഒരു ഉപഭോക്താവിന്റെ വിലാസത്തിലേക്ക് യൂണിറ്റ് അയയ്ക്കുന്നതുവരെ ബുക്കിംഗ് തുകയും അഡ്വാന്‍സ് അടച്ച തുകയും റീഫണ്ട് ചെയ്യുമെന്നും കമ്പനി പറയുന്നു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

ഓലയുടെ ഫ്യൂച്ചര്‍ഫാക്ടറി എന്ന് വിളിക്കപ്പെടുന്ന പ്ലാന്‍് ഇ-സ്‌കൂട്ടറുകള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായിരിക്കുമെന്നും 10,000 വനിതകളാകും ഇവിടുത്തെ ജീവനക്കാര്‍ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് സ്ത്രീകള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയായി മാറുമെന്നും പ്രതീക്ഷിക്കുന്നു.

കാത്തിരുപ്പുകള്‍ക്ക് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ഇന്ന് മുതല്‍

പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ഒല ഫ്യൂച്ചര്‍ ഫാക്ടറി ഓരോ വര്‍ഷവും രണ്ട് ദശലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിലേക്കും വിദേശ വിപണിയിലേക്കും യൂണിറ്റുകള്‍ പുറത്തിറക്കുന്ന കേന്ദ്രമായിരിക്കും ഈ പ്ലാന്റെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ola electric scooter test ride will starts today check here more details
Story first published: Wednesday, November 10, 2021, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X