ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

ഇന്ത്യൻ വിപണിയിൽ ഉടനീളം വൻ കോളിളക്കങ്ങൾ സൃഷ്ടിക്കുകയാണ് ഓല ഇലക്ട്രിക് സ്കൂട്ടറുകൾ. അവതരണത്തിന് പിന്നാലെ ബുക്കിംഗ് ആരംഭിച്ചപ്പോൾ ഓല കൈവരിച്ച കണക്കുകൾ എല്ലാവരേയും വിസ്മയിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഓല സ്കൂട്ടറുകളാണ് തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

പ്രത്യേക ഉത്തരവ് പ്രകാരം ഇന്ത്യയിലെ നെതർലാൻഡ്‌സ് എംബസിയിൽ ഒമ്പത് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തിക്കുമെന്ന് ഓല ഇലക്ട്രിക് ബുധനാഴ്ച അറിയിച്ചു. കസ്റ്റമൈസ് ചെയ്ത ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഒരു പ്രത്യേക 'ഡച്ച് ഓറഞ്ച്' പെയിന്റ് തീം, സൂക്ഷ്മമായ ഗ്രാഫിക്‌സ്, നെതർലാൻഡ്‌സിന്റെ ഔദ്യോഗിക ലോഗോ എന്നിവയും ധരിച്ചാണ് വരുന്നത്.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

ഇന്ത്യയിലെ നെതർലാൻഡ്‌സിന്റെ മൂന്ന് ഡിപ്ലൊമാറ്റിക്ക് മിഷനുകളിൽ ഈ ഒമ്പത് സ്‌കൂട്ടറുകൾ ഉപയോഗിക്കുമെന്ന് ഓല ഇലക്ട്രിക് പറയുന്നു. ഈ ഇലക്ട്രിക് സ്കൂട്ടറുകൾ ന്യൂഡൽഹിയിലെ നെതർലാൻഡ്സ് എംബസിയും മുംബൈയിലെയും ബെംഗളൂരുവിലെയും കോൺസുലേറ്റ് ഓഫീസും ഉപയോഗിക്കുമെന്ന് ഓല പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനി പറഞ്ഞതുപോലെ സ്കൂട്ടറുകൾ ഉടൻ വിതരണം ചെയ്യും.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

നെതർലാൻഡ്‌സിന്റെ എംബസിക്കായി ഈ കസ്റ്റം സ്‌കൂട്ടറുകൾ നിർമ്മിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും അവർ തങ്ങളുടെ മിഷൻ ഇലക്ട്രിക്കിൽ ചേർന്നതിൽ അഭിമാനിക്കുന്നുവെന്നും പ്രത്യേക ഓർഡറിനെക്കുറിച്ച് സംസാരിച്ച ഓലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

2025 -ന് ശേഷം ഇന്ത്യയിൽ പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ളണ് ബ്രാൻഡിന്റെ ഒരു പദ്ധതിയാണ് മിഷൻ ഇലക്ട്രിക്കിൽ. കൂടാതെ തങ്ങളുടെ വിപുലമായ രൂപകൽപ്പനയുടെയും നിർമ്മാണ പ്രക്രിയയുടെയും സാക്ഷ്യപത്രമായാണ് ഈ കസ്റ്റം ഇലക്ട്രിക് സ്കൂട്ടറുകൾ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

കസ്റ്റം രൂപകൽപ്പന ചെയ്‌ത ഓല S1 പ്രോ സ്‌കൂട്ടറുകൾ വാങ്ങുന്നതിൽ തങ്ങളും ആവേശഭരിതരാണെന്ന് നെതർലൻഡ്‌സ് എംബസിയിലെ അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗ് പറഞ്ഞു. ഇവ നെതർലാൻഡ്‌സ് ലോഗോയ്‌ക്കൊപ്പം ഡച്ച് ഓറഞ്ച് നിറത്തിൽ മനോഹരമായ രൂപകൽപ്പനയിൽ കസ്റ്റമൈസ് ചെയ്തിരിക്കുന്നു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

പരിസ്ഥിതിക്ക് മാത്രമല്ല, SGD -കൾ നേടുന്നതിനും അത്യന്താപേക്ഷിതമായ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഒരു പ്രധാന ഭാഗമായാണ് എംബസി ഓല S1 തെരഞ്ഞെടുത്തതെന്നും ബെർഗ് പറഞ്ഞു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

ഒരു അർബൻ പരിതസ്ഥിതിയിൽ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് ഇലക്ട്രിക്കിലേക്ക് പോകുന്നത് നിർണായകമാണ്. വാഹനങ്ങളുടെ ഡെലിവറിക്കായി താൻ കാത്തിരിക്കുകയാണ്, ഇവയുടെ വരവോടെ തങ്ങളുടെ ഓഫീസിലെ നിലവിലുള്ള സ്‌കൂട്ടറുകൾക്ക് പകരം ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ ചേർക്കും എന്നും ബെർഗ് കൂട്ടിച്ചേർത്തു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

S1 പ്രോയുടെ ഡ്രൈവ്ട്രെയിനെക്കുറിച്ച് പറയുമ്പോൾ, ഒരു 3.97 kWh ബാറ്ററി പായ്ക്കാണ് ഓല നൽകിയിരിക്കുന്നത്. ഇത് 8.5 kW മാക്സിമം പവറും 58 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

മികച്ച ചാർജിംഗ് സംവിധാനമാണ് സ്കൂട്ടറിൽ വരുന്നത്. സാധാരണ വോൾ ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറിനുള്ളിൽ വാഹനം പൂർണ്ണമായി ചാർജ് ചെയ്യാനാവും. അതേ സമയം ഓലയുടെ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്ററോളം സഞ്ചിക്കാനുള്ള ചാർജ് സ്കൂട്ടറിന് കൈവരിക്കാനാവും.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

യാത്രകൾ സുഗമമാക്കുന്നതിന് സ്കൂട്ടറിന് മുന്നിൽ ഒരു സിംഗിൾ സൈഡ് ഫോർക്കും പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണവുമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നുത്. അതോടൊപ്പം മുൻവശത്ത് 220mm ഡിസ്കും പിൻവശത്ത് 180mm ഡിസ്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

ഫ്യുവിഡിക്കും, വ്യത്യസ്തവുമായ ഒരു ഡിസൈനിലും ശൈലിയിലുമാണ് ഇലക്ട്രിക് സ്കൂട്ടറുകളെ ഓല ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ എല്ലാ ഫംഗ്ഷണൽ എലമെന്റുകളും ബോഡിയോട് ഇഴുകി ചേർന്നിരിക്കുന്നു.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

അത്യാവശം ദൂരത്ത് നിന്ന് തന്നെ തിരിച്ചറിയാവുന്ന വ്യത്യസ്തമായ LED ഹെഡ്ലാമ്പ് യൂണിറ്റാണ് S1 ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. കൂടാതെ വളരെ ഫാൻസിയായ ഒരു സീറ്റും വാഹനത്തിന് ലഭിക്കുന്നു. 36 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും സ്കൂട്ടറിലുണ്ട്. 10 ഫാൻസി കളർ ഓപ്ഷനും നിർമ്മാതാക്കൾ ഇലക്ട്രിക് സ്കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

ഓല ഇതിനോടകം തെരഞ്ഞെടുത്ത നഗരങ്ങളിൽ സ്കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകളും ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഡെലിവറികൾ ബുക്കിംഗ് ക്രമം അനുസരിച്ച് ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലായി ചെയ്യുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. 2021 സെപ്റ്റംബറിൽ ആദ്യ ബുക്കിംഗ് തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ വിൽപ്പനയാണ് ബ്രാൻഡ് കൈവരിച്ചത്.

ഡച്ച് ഓറഞ്ച് നിറത്തിൽ നെതർലാൻഡ് എംബസിക്കായി 9 പ്രത്യേക Ola S1 Pro അണിയറയിൽ

ജൂലൈയിൽ നിർമ്മാതാക്കൾ 499 രൂപയ്ക്ക് പ്രീ ബുക്കിംഗ് ആരംഭിച്ചപ്പോൾ ബുക്ക് ഇലക്ട്രിക് സ്കൂട്ടർ റിസർവ് ചെയ്ത് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയാവും ഡെലിവറികൾ നടത്തുക.

Most Read Articles

Malayalam
English summary
Ola electric to deliver custom build s1 pro scooters to netherland embassy in dutch orange colour
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X