S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റി അയച്ചെന്ന് Ola

ഇലക്ട്രിക് സ്‌കൂട്ടറുകളായ S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതായി പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഓല. 4,000 യൂണിറ്റുകളില്‍ രണ്ടായിരവും രാജ്യത്തുടനീളം വിതരണം ചെയ്തതായി നിര്‍മാതാവ് വ്യക്തമാക്കി.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

ഒക്ടോബറിലെ ഡെലിവറി ടൈംലൈനിന്റെ പ്രാരംഭ പദ്ധതികളില്‍ നിന്ന് ഗണ്യമായ കാലതാമസത്തിന് ശേഷം ഡിസംബര്‍ 15-ന് കമ്പനി അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിച്ചിരുന്നു.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

ഓഗസ്റ്റ് 15-ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഡെലിവറികള്‍ ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ ബെംഗളൂരു, ചെന്നൈ, മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ കൂടി വില്‍പ്പന ഉള്‍പ്പെടുത്താനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

ഉപഭോക്താവിന് നേരിട്ടുള്ള സമീപനവും ഓല സ്വീകരിച്ചിട്ടുണ്ട്, അതില്‍ വാഹനങ്ങള്‍ ഉപഭോക്താവിന്റെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യുന്നു. ഓല S1, S1 പ്രോ എന്നിവ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

കേവലം 499 രൂപയ്ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന് ശേഷം ആദ്യ ദിവസം തന്നെ കമ്പനിക്ക് ഒരു ലക്ഷം ബുക്കിംഗ് സ്വന്തമാക്കുകയും ചെയ്തിരുന്നു. എതിരാളികളെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു ഓലയുടെ കടന്നുവരവ്.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

കാഴ്ചയില്‍, ഓല S1 പ്രാഥമികമായി Eterra ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഓല ഏറ്റെടുത്ത ഡച്ച് കമ്പനിയാണിത്. മുന്നിലുള്ള ഓല ബാഡ്ജും പിന്നിലെ S1 പ്രോ ബാഡ്ജും മാത്രമാണ് പ്രധാന വ്യത്യാസങ്ങള്‍.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

ലളിതമായി പറഞ്ഞാല്‍, ഡിസൈന്‍ വളരെ ലളിതമാണ്, എന്നാല്‍ ആരെയും ഒന്ന് മയക്കുന്നതെന്നും വേണമെങ്കില്‍ പറയാം. ഓവര്‍ കര്‍വി ഡിസൈന്‍ ഉള്ള സ്‌കൂട്ടറിലുടനീളം കുറച്ച് ക്രീസുകള്‍ കാണാന്‍ സാധിക്കും. ഇതിന് എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലൈറ്റുകളും ലഭിക്കുന്നു.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

സ്‌കൂട്ടര്‍ 12 ഇഞ്ച് അലോയ് വീലുകളിലാണ് വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത് ലംബമായി സ്ഥാപിച്ചിരിക്കുന്ന മോണോഷോക്കിന്റെയും പിന്നില്‍ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നതിന്റെയും സഹായത്തോടെ ഇത് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

ഇപ്പോള്‍ ഇലക്ട്രിക് എന്നത് ഭാവിയിലെ സാങ്കേതികവിദ്യയാണ്, അതിന് അനുസൃതമായി, സമ്പൂര്‍ണമായ സവിശേഷതകളുമായാണ് S1 വരുന്നത്. റൈഡിംഗ് മോഡുകളില്‍ തുടങ്ങി, S1 ന് സാധാരണവും സ്പോര്‍ട്സ് മോഡും ലഭിക്കുന്നു, അതേസമയം S1 പ്രോയ്ക്ക് അധിക ഹൈപ്പര്‍ മോഡ് കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് ഉപയോഗിച്ച് സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്ന കീലെസ് ഓപ്പറേഷന്‍ പരാമര്‍ശിക്കാവുന്ന ചില സവിശേഷതകളും കമ്പനി മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സ്‌കൂട്ടര്‍ പിന്നീട് സാമീപ്യത്തെ മനസ്സിലാക്കുകയും നിങ്ങള്‍ അടുത്ത് വരുമ്പോള്‍ സ്വയം അണ്‍ലോക്ക് ചെയ്യുകയും സാധിക്കും.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

വ്യത്യസ്ത സജ്ജീകരണങ്ങളുള്ള ഒന്നിലധികം ഡ്രൈവര്‍ പ്രൊഫൈലുകളും S1-ന് ഉള്‍ക്കൊള്ളാന്‍ കഴിയും. ഭാവിയിലെ OTA അപ്ഡേറ്റുകളില്‍ ജിയോ-ഫെന്‍സിംഗ്, രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ എന്നിവ പോലുള്ള അധിക ഫീച്ചറുകളും ചേര്‍ക്കുമെന്ന് ഓല വ്യക്തമാക്കിയിട്ടുണ്ട്.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

സ്‌കൂട്ടറിന്റെ ദൈനംദിന ഉപയോഗത്തിലെ ഘര്‍ഷണം കുറയ്ക്കുക എന്നതായിരുന്നു ഓലയുടെ ലക്ഷ്യം. കണക്റ്റിവിറ്റി, ജിപിഎസ് ഫീച്ചറുകള്‍ തുടങ്ങിയ കാലഘട്ടത്തിന് അനുയോജ്യമായ അവശ്യഘടകങ്ങള്‍ക്ക് പുറമെ, ബൂട്ട് ഓപ്പണ്‍, ക്ലോസ് തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങളും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

S1-ന് 2.97 kWh ബാറ്ററിയും S1 പ്രോയ്ക്ക് 3.98kWh ബാറ്ററിയും ലഭിക്കുന്നു. ബാറ്ററിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബാറ്ററിക്കുള്ളിലെ സെല്ലുകള്‍ ഒഴികെ, ഓല S1 പൂര്‍ണ്ണമായും പ്രാദേശികവല്‍ക്കരിച്ച ഉല്‍പ്പന്നമാണെന്ന് കൂടി പറയണം.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

മുമ്പ് സൂചിപ്പിച്ചതുപോലെ S1 പ്രോയ്ക്ക് ഒരു അധിക ഹൈപ്പര്‍ മോഡ് ലഭിക്കുന്നു. ഇതോടെ, സ്‌കൂട്ടറിന് 115 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ കഴിയും, അല്ലാത്തപക്ഷം സ്റ്റാന്‍ഡേര്‍ഡ് S1-ല്‍ സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.

S1, S1 പ്രോ എന്നിവയുടെ 4,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെന്ന് Ola

തുടക്കത്തില്‍ പറഞ്ഞതുപോലെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതില്‍ പ്രാരംഭ പതിപ്പായ S1-ന് വില ഒരു ലക്ഷം രൂപയാണെങ്കില്‍, രണ്ടാമത്തേ ഉയര്‍ന്ന പതിപ്പായ S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയാണ് (എക്സ് ഷോറൂം, സംസ്ഥാന സബ്സിഡികള്‍ക്ക് മുമ്പ്) വില. S1 വേരിയന്റ് പൂര്‍ണ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോള്‍, കൂടുതല്‍ ചെലവേറിയ S1 പ്രോ പൂര്‍ണ ചാര്‍ജില്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Ola reported s1 s1 pro electric scooters 4 000 units shipped till now
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X