മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവ് ആഘോഷമാക്കാന്‍ നിര്‍മാതാക്കളായ ഓല. അവതരണത്തിന് മുന്നോടിയായി മോട്ടോര്‍സൈക്കിളിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

വരും ദിവസങ്ങളില്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉണ്ടായേക്കുമെന്നാണ് സൂചന. മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ബുക്കിംഗ് ലഭിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

499 രൂപയുടെ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 10 കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യും.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

ബ്ലാക്ക്, വൈറ്റ്, ബ്ലൂ, റെഡ് എന്നിവ പോലുള്ള ചില കളര്‍ ചോയ്സുകള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മാറ്റ്, ഗ്ലോസ് ഷേഡുകള്‍, പിങ്ക്, യെല്ലോ, വെള്ളി എന്നീ നിറങ്ങളിലും കളര്‍ ചോയ്സുകള്‍ ഉണ്ടാകും. ഉപഭോക്താക്കളോട് കളര്‍ ഓപ്ഷനായുള്ള മുന്‍ഗണന ചോദിച്ച് ഒരു ട്വീറ്റ് നേരത്തെ കമ്പനി വക്താവ് പോസ്റ്റ് ചെയ്തിരുന്നു.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

പൂര്‍ണ ചാര്‍ജില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറിന് 100-150 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ നീക്കം ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ അപ്പ് ഫ്രണ്ട് എന്നീ സവിശേഷതകളും ഇടംപിടിക്കും.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

ഓല അടുത്തിടെ സീരീസ് S, S 1, S 1 പ്രോ' എന്നിവയ്ക്കായി വ്യാപാരമുദ്രകള്‍ ഫയല്‍ ചെയ്തിരുന്നു. ഇത് വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കാനുള്ള പേരുകളെയും വേരിയന്റുകളെയും സൂചിപ്പിക്കുന്നു. സീരീസ് S ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ പേരാണെന്നും ലോഞ്ച് ചെയ്യുന്ന ആദ്യത്തെ സ്‌കൂട്ടറിന് S 1, S 1 പ്രോ എന്നീ രണ്ട് വേരിയന്റുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ പുറത്തിറക്കിയ ഒരു വീഡിയോയില്‍, സ്‌കൂട്ടറിന് വലിയ അണ്ടര്‍സീറ്റ് സ്റ്റോറേജ്, നല്ല ആക്സിലറേഷന്‍, സെഗ്മെന്റ് ലീഡിംഗ് റേഞ്ച് എന്നിവയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സാങ്കേതിക സവിശേഷതകളെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള എറ്റെര്‍ഗോ BV നിര്‍മ്മിക്കുന്ന എറ്റെര്‍ഗോ ആപ്സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഓല ഇലക്ട്രിക് കമ്പനി സ്വന്തമാക്കിയത്.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

നിലവിലുള്ള ഒരു ഉല്‍പ്പന്നം ഉപയോഗിക്കുന്നതിലൂടെ, ഓല ഇലക്ട്രിക്ക് വിപണിയിലേക്കുള്ള സമയം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ സവാരി സാഹചര്യങ്ങള്‍ക്കും ഉപയോക്തൃ മുന്‍ഗണനകള്‍ക്കും അനുയോജ്യമായ രീതിയില്‍ സ്‌കൂട്ടറിന് ആവശ്യമായ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മൊത്തത്തില്‍ കളറാകാന്‍ ഓല; ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

ഇന്‍ഡസ്ട്രി 4.0 മാനദണ്ഡങ്ങള്‍ പാലിക്കുന്ന തമിഴ്നാട്ടിലെ ഓല ഇലക്ട്രിക് പ്ലാന്റിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടാകും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റാണ് ശേഷി. പ്ലാന്റില്‍ 10 പൊതു അസംബ്ലി ലൈനുകളുണ്ടാകും, കൂടാതെ ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Ola Revealed Electric Scooter Colours Colour Options, Will Get 10 Colours. Read in Malayalam.
Story first published: Thursday, July 22, 2021, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X