കൊവിഡ് പ്രതിസന്ധി; വാറന്റിയും സൗജന്യ സർവ്വീസ് കാലയളവും നീട്ടിനൽകി പിയാജിയോ
രാജ്യത്ത് കൊവിഡ് -19 മഹാമാരിയുടെ പുനരുജ്ജീവനത്തെ നിയന്ത്രിക്കാൻ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡീലർഷിപ്പുകളും സർവ്വീസ് ടച്ച് പോയിന്റുകളും ഇപ്പോൾ അടച്ചിരിക്കുന്നതിനാൽ നിരവധി വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് സഹായം നൽകാൻ മുന്നോട്ട് വരുന്നു.

കൊവിഡ് -19 ന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് അപ്രീലിയ, വെസ്പ ഉപഭോക്താക്കൾക്കായി വാറണ്ടിയും സൗജന്യ സേവന പദ്ധതികളും നീട്ടാൻ തീരുമാനിച്ചതായി പിയാജിയോ ഇന്ത്യ അറിയിച്ചു. 2021 ജൂലൈ 31 വരെ കമ്പനി സൗജന്യ സേവനങ്ങളും വാറന്റി പ്ലാനുകളും നീട്ടി നൽകും.

കൊവിഡ്-19 ന്റെ രണ്ടാം തരംഗം നമ്മെയെല്ലാം ബാധിക്കുന്നതോടെ രാജ്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് തങ്ങൾക്കറിയാം.

പിയാജിയോയിൽ, ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങളും പരിഹാരങ്ങളും നൽകുമെന്നും ഈ പകർച്ചവ്യാധി സമയത്ത് അവരോടൊപ്പം നിൽക്കുമെന്നും പിയാജിയോ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പത്രക്കുറിപ്പിൽ പറഞ്ഞു.

2020 ഏപ്രിലിൽ കൊവിഡ് -19 -ന്റെ ആദ്യ തരംഗത്തിൽ പിയാജിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കായി സമാനമായ സർവ്വീസ് എക്സ്റ്റെൻഷനുകൾ പ്രഖ്യാപിച്ചിരുന്നു.

അക്കാലത്ത്, പിയാജിയോ ഇരുചക്ര, ലൈറ്റ് വാണിജ്യ വാഹന ഉപഭോക്താക്കൾക്കായി സർവ്വീസ് വിപുലീകരണങ്ങൾ പുറത്തിറക്കി. വാണിജ്യ വാഹന ഉപഭോക്താക്കൾക്കും സമാനമായ എക്സ്റ്റെൻഷനുകൾ കമ്പനി പ്രഖ്യാപിക്കുമെന്നാണ് ഇതിനർത്ഥം.

ഈ ദുഷ്‌കരമായ സമയങ്ങളിൽ തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്‌ക്കുന്നതിന്, വാറണ്ടിയും സൗജന്യ സേവന കാലയളവും ഒരു മാസത്തേക്ക് നീട്ടി നൽകും.

പല സംസ്ഥാനങ്ങളിലും ഉപയോക്താക്കൾ നേരിടുന്ന യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വിപുലീകരണം അവർക്ക് കുറച്ച് ആശ്വാസം നൽകുകയും തങ്ങളുടെ സേവനങ്ങൾ ലോക്ക്ഡൗണിന് ശേഷം സുഗമമായി ഉപയോഗിക്കാൻ കഴിയുമെന്നും ഗ്രാഫി കൂട്ടിച്ചേർത്തു.

ഇരുചക്ര വാഹന മേജർമാരായ ഹീറോ, ടിവിഎസ്, ബജാജ്, ഹോണ്ട തുടങ്ങിയവ സമാനമായ സ്കീമുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








