വില്‍പ്പനയില്‍ കണ്ണുതള്ളി റിവോൾട്ട്; ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് അവസാനിപ്പിച്ചു

RV300, RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ചുവെച്ച് അറിയിച്ച് നിര്‍മാതാക്കളായ റിവോള്‍ട്ട് മോട്ടോര്‍സ്. ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് മോഡലുകള്‍ പൂര്‍ണമായും വിറ്റഴിച്ചത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

രണ്ടാം റൗണ്ട് ബുക്കിംഗ് തുറന്നിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ RV400, RV300 ബൈക്കുകളുടെ എല്ലാ യൂണിറ്റുകളും വീണ്ടും വിറ്റതായി റിവോള്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ആദ്യ റൗണ്ട് ബുക്കിംഗ് ലഭ്യമാക്കിയപ്പോള്‍ - രണ്ട് മണിക്കൂറിനുള്ളില്‍, യൂണിറ്റുകള്‍ പൂര്‍മായും വിറ്റുപോയിരുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരുക്കല്‍കൂടി കമ്പനി ബുക്കിംഗ് തുറന്നത്. രണ്ട് റൗണ്ടുകളിലും എത്ര യൂണിറ്റ് ബൈക്കുകള്‍ വിറ്റുപോയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം, ബാച്ച് മുഴുവന്‍ വിറ്റുപോയതിനാല്‍ കമ്പനിക്ക് വെറും 10 മിനിറ്റിനുള്ളില്‍ ബുക്കിംഗ് അവസാനിപ്പിക്കേണ്ടിവന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

ആദ്യ റൗണ്ടില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 50 കോടി രൂപയുടെ ബുക്കിംഗ് ലഭിച്ചതായി കഴിഞ്ഞ മാസം കമ്പനി പറഞ്ഞിരുന്നു. റിവോള്‍ട്ട് ബൈക്കുകള്‍ മിനിറ്റുകള്‍ക്കകം വിറ്റഴിക്കപ്പെടുന്നുവെന്നത് റിവോള്‍ട്ടിന്റെ ഉല്‍പ്പന്ന ഗുണനിലവാരത്തിന്റെ ശക്തമായ സാക്ഷ്യമാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്ററോളം ഓടാന്‍ കഴിവുള്ള AI പ്രവര്‍ത്തനക്ഷമമാക്കിയ RV300, RV400 ബൈക്കുകള്‍ക്ക് 3.24 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ബൈക്കുകളെ പ്രാപ്തമാക്കുന്നു. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ബൈക്കുകള്‍ക്ക് ലഭിക്കുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

3 മണിക്കൂറിനുള്ളില്‍ 0-75 ശതമാനം വരെയും, 4 മണിക്കൂറില്‍ 100 ശതമാനം വരെയും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ബൈക്ക് ലൊക്കേറ്റര്‍ / ജിയോ ഫെന്‍സിംഗ് പോലുള്ള കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന മൈ റിവോള്‍ട്ട് ആപ്പ് വഴിയും ഇ-ബൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സബ്‌സിഡി നടപടികളും, അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വിലയും ഈ ഇലക്ട്രിക് ബൈക്കിന്റെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ FAME II പദ്ധതി പരിഷ്‌കരിച്ചത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

പിന്നാലെ വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ പ്രഖ്യാപനവുമായി രംഗത്തെത്തി. ഉദാഹരണത്തിന്, മഹാരാഷ്ട്രയില്‍ ഒരു ബൈക്കിന് 25,000 രൂപ സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് അവസാനിപ്പിച്ച് റിവോള്‍ട്ട്

ഗുജറാത്തില്‍ ഇത് 20,000 രൂപയാണ്, ഡല്‍ഹി സര്‍ക്കാര്‍ ഇലക്ട്രിക് ബൈക്കുകളുടെ വിലയില്‍ 16,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. മേഘാലയ 32,000 രൂപയോളം വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളും വില്‍പ്പന ഉയരാന്‍ കാരണമായെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Revolt RV400 And RV300 Electric Motorcycles Sold Out In 10 Minutes, Find Here All Details. Read in Malayalam.
Story first published: Thursday, July 15, 2021, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X