ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്ന തിരക്കിലാണ് റോയൽ എൻഫീൽഡ്, അവയിൽ പലതും റോഡ് പരിശോധനയ്ക്കിടെ ക്യാമറ കണ്ണുകളിൽ പെട്ടിട്ടുമുണ്ട്.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ഇപ്പോൾ ഷോട്ട്ഗൺ എന്ന പുതിയ പേരിനായി ബ്രാൻഡ് അടുത്തിടെ ഒരു ട്രേഡ്മാർക്ക് ഫയൽ ചെയ്തിരിക്കുകയാണ്, ഇത് എന്തായിരിക്കാം എന്നതിനെക്കുറിച്ച് ഇതിനകം തന്നെ ഇന്റർനെറ്റിൽ നിരവധി ഊഹാപോഹങ്ങൾ ഉയർന്നിട്ടുണ്ട്.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

റോയൽ‌ എൻ‌ഫീൽ‌ഡ് രണ്ട് 650 സിസി മോട്ടോർ‌സൈക്കിളുകൾ‌ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, അവയിലൊന്ന് താഴ്ന്ന സ്ലംഗ് ക്രൂയിസറും മറ്റൊന്ന് പരമ്പരാഗത മോട്ടോർ‌സൈക്കിളുമാണ്.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ഈ രണ്ട് മോട്ടോർസൈക്കിളുകളിൽ ഒന്നിനായി ‘ഷോട്ട്ഗൺ' പേര് ഉപയോഗിക്കും. 650 സിസി ക്രൂയിസറിന് മെറ്റിയർ 650 എന്ന് നാമകരണം ചെയ്യുമെന്നും മറ്റൊന്ന് ക്ലാസിക് 650 -യുടെ ആദ്യകാല പ്രോട്ടോടൈപ്പ് ആയിരിക്കാമെന്നും മുമ്പ് വിശ്വസിച്ചിരുന്നു.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

കോണ്ടിനെന്റൽ GT 650, ഇന്റർസെപ്റ്റർ 650 എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 648 സിസി, എയർ / ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ഈ രണ്ട് RE 650 മോട്ടോർസൈക്കിളുകളും ഉപയോഗിക്കും. ഈ പവർപ്ലാന്റ് 47.65 bhp കരുത്തും, 52 Nm torque ഉം പുറപ്പെടുവിക്കും. ആറ് സ്പീഡ് ഗിയർ‌ബോക്സുമായി എഞ്ചിൻ ജോടിയാകുന്നു

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ചെലവ് ലാഭിക്കുന്നതിനായി ഈ 650 സിസി ബൈക്കുകൾ കോണ്ടിനെന്റൽ GT, ഇന്റർസെപ്റ്റർ എന്നിവയുമായി മറ്റ് പല ഘടകങ്ങളും പങ്കിടും. ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾക്ക് വരാനിരിക്കുന്ന ഈ ബൈക്കുകളെ വളരെ മത്സരാത്മകമായി വില നിശ്ചയിക്കാൻ ഇത് അനുവദിക്കും.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ഏകദേശം മൂന്ന് ലക്ഷം എക്സ്-ഷോറൂം മാർക്കിൽ, ഇത് ഇന്ത്യയിലെ മോട്ടോർ സൈക്കിൾ പ്രേമികൾക്ക് മികച്ച വാർത്തയാണ്! ഈ രണ്ടിൽ ഏതാണ് ‘ഷോട്ട്ഗൺ' പേര് വഹിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ ഇത് 650 മോട്ടോർസൈക്കിളിനായി ഉപയോഗിക്കുമെന്ന് തോന്നുന്നു.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

കൂടാതെ, ഈ രണ്ട് മോട്ടോർസൈക്കിളുകളുടെയും ടെസ്റ്റ് മോഡലുകൾ ട്രിപ്പർ നാവിഗേഷൻ സവിശേഷത ഉപയോഗിച്ച് പരീക്ഷണയോട്ടം തടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇത് മെറ്റിയർ 350, 2021 ഹിമാലയൻ പോലുള്ള മറ്റ് റോയൽ എൻഫീൽഡ് മോഡലുകളിലും ലഭ്യമാണ്.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ഇതുകൂടാതെ, പുതിയ 350 സിസി മോട്ടോർസൈക്കിളുകളും ബ്രാൻഡ് തയ്യാറാക്കുന്നു. അടുത്ത തലമുറ ക്ലാസിക് 350 ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും, മിക്കവാറും 2021 മധ്യത്തോടെ വാഹനം എത്തിയേക്കാം.

ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

‘ഹണ്ടർ' എന്ന് പേരിടാൻ സാധ്യതയുള്ള പുതിയ 350 സിസി റോഡ്സ്റ്ററും ബ്രാൻഡ് തയ്യാറാക്കുന്നു. വരാനിരിക്കുന്ന 350 സിസി ബൈക്കുകളും 20.4 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കുന്ന മെറ്റിയർ 350 -യുടെ 349 സിസി, എയർ / ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ പങ്കിടും.

Most Read Articles

Malayalam
English summary
Royal Enfield Files New Shotgun Nameplate In India. Read in Malayalam.
Story first published: Wednesday, April 28, 2021, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X